💐❤️🌹വരുത്ത് പോക്ക്🌹💐❤️

രചന : ബിജു ഗോപാൽ ✍ ഒക്കത്തൊരുകൈക്കുഞ്ഞുമായി ,വേലിതലയ്ക്കൽപെങ്ങളൂട്ടി വരും,പുരക്ക് തീപിടിച്ച പോലവളെനോക്കിതലക്ക് കൈപിണച്ചമ്മഇടറിയോടി ചെല്ലും………………………ഉണക്കുകപ്പതികത്തിയതും,ഉപ്പുമീൻചതച്ചതുംകൊണ്ടൊരുവട്ടിമണല് വാരിയാതീയിലേക്കെറിയും……വേലിക്കൽചുറ്റഴിയുന്നൊരുപുല്ലാനിമൂർഖൻകൈക്കുഞ്ഞിനെനോക്കികണ്ണ് നിറഞ്ഞ്മടങ്ങും…..ഇറയത്ത് കിടന്നു്മുൾക്കിരീടം ചൂടിയഓലിയിൽ നിന്നും,ഒരു പിഞ്ഞാണംവെള്ളംകുടിച്ചിറക്കുമ്പോൾ ,പെങ്ങളൂട്ടിയുടെ,പൊട്ടാറായ…,കൊന്തയിൽ കിടന്ന്ക്രൂശിതൻകണ്ണുകളിറുക്കിയടക്കും………………അവളുടെകുഴിഞ്ഞ നിറകണ്ണുകൾ ,തുളുമ്പിതല്ലിവീണഉപ്പുതുള്ളികൾഅവളെപെറ്റിട്ടമണ്ണിനെജ്ഞാനസ്നാനപ്പെടുത്തി,മിണ്ടാമഠത്തിലേക്കയയ്ക്കും…………….കെട്ടിമേയാത്ത ,മാടംപോലമ്മവളഞ്ഞു കുത്തികൂനികൂനിപെങ്ങളൂട്ടിയുടെഎണ്ണ കാണാത്തമുടികോതും …………..പാലുവറ്റിയമാറിലൂടെവാവച്ചിയുടെ,കുഞ്ഞിക്കൻ വിരലുകൾപട്ടിണി വയറിന്റെതിരിച്ചറിയൽ കാർഡ് തിരയും………….പൂവാലൻചെങ്കീരികൾ…

പുകയുന്ന ഇന്ദ്രപ്രസ്ഥത്തിനു കീഴിൽ ഇന്ത്യൻ ജനത.

രചന : ജയരാജ് പുതുമഠം.✍ രാജഭരണത്തിന്റെ ഇരുണ്ട അധ്യായങ്ങളും അധികാരത്തിനുവേണ്ടി നടന്ന രക്തരൂക്ഷിത പോരാട്ടങ്ങളും ജാതി-മത മേൽക്കോയ്മകളുടെ പേരിൽ സാധാരണ മനുഷ്യർ അനുഭവിച്ച പീഡനങ്ങളും ചരിത്രത്തിന്റെ മുറിവുകളായി ഇന്നും അവശേഷിക്കുന്നു. കാലം മാറി, ഭരണരീതികൾ മാറി, രാജാധികാരത്തിന്റെ സ്ഥാനത്ത് ജനാധിപത്യം വന്നു.…

നതാഷ കാംപുഷും തടവറയിലെ 3,096 ദിവസങ്ങളും!

രചന : ജോർജ് കക്കാട്ട് ✍️ നതാഷ കാംപുഷ്: ഓസ്ട്രിയ ..വിയന്നക്കാരിയായ ഈ യുവതി തടവറയിലെ 3,096 ദിവസങ്ങളെ അതിജീവിച്ചത് എങ്ങനെ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഞെട്ടിക്കുന്ന തട്ടിക്കൊണ്ടുപോകൽ കേസുകളിലൊന്നാണിത്: എട്ടു വർഷത്തിലേറെ നീണ്ട തടവിനുശേഷം, 2006-ൽ നതാഷ കാംപുഷ് തന്നെ…

എൻ്റെ ഗ്രാമം

രചന : പ്രസീദ ദേവു ✍ പച്ചനിറങ്ങൾഅരമണി കെട്ടിയപാടവരമ്പിൻ ഓരത്ത്അരവയറൊന്നുമുറുക്കി കെട്ടികറ്റപെണ്ണതു നിൽക്കുന്നേ,കൊറ്റിക്കാലിൽഒറ്റയ്ക്കൊരുവൻതപസ്സു ചെയ്യും നേരത്ത്പട്ടിണി മാറ്റാൻകൈക്കോട്ടേന്തികതിരോൻ ചെക്കൻപായുന്നേ,കലപില കൂട്ടിചായക്കടയിൽഅറുപതു കാലംതുടിക്കുമ്പോൾ,ചെറു ചെറു പിള്ളേർമാവിൻ കൊമ്പിൻചറപറയാടി രസിക്കുന്നേ,ഉടുതുണിയാകെഉലച്ചിട്ടൊരുവൾനടനടയെന്ന് പായുന്നേകുളവക്കത്തെകോഴിക്കൂട്ടർകൂകാതങ്ങനെ നിൽക്കുന്നേ,മലയിൽ നൃത്തംചെയ്യാനെത്തുംമഴയൊരു താളമടിക്കുമ്പോൾകാട്ടാറുകളിൽശ്രുതിയതു മീട്ടിമരങ്ങളാടി രസിക്കുന്നേ,പരൽമീനുകൾപതഞ്ഞു രസിക്കുംതോട്ടിൻ വക്കിനോരത്ത്എന്നുടെ തോണിനിന്നിലതെത്താൻഒഴുക്കിൽ തപ്പുകൾകൊട്ടുന്നേ…

മഴ നനഞ്ഞൊരു പെൺകുട്ടി

രചന : ബിനോ പ്രകാശ് ✍ പുറത്തു പെയ്യുന്ന മഴയെ ജാലകവാതിലിലൂടെ നോക്കിയിരിക്കാൻ എത്ര രസമാണെന്നോ.ആകാശം ഭൂമിയിലേക്ക് വിതറുന്ന നീർകണങ്ങൾക്ക് എന്തൊരു പ്രണയഭാവംകഴിഞ്ഞ മാസങ്ങളിൽ എന്തായിരുന്നു വെയിൽ. ഉരുകിയൊലിക്കുന്ന ഉഷ്ണത്തിൽ വെന്തു പോകാതിരിക്കാൻ രാവിലെയും വൈകിട്ടും എന്ത് മാത്രം വെള്ളമൊഴിച്ചതാണ്ഈ ചെടികൾക്കെല്ലാം.…

ഇരട്ടമുഖം

രചന : സിജു ജേക്കബ് ✍ ആധുനിക മനുഷ്യൻമുഖത്ത് പുഞ്ചിരി,ഉള്ളിൽ മൂടൽമഞ്ഞ്…അപരന്റെ വേദനയ്ക്കു മുന്നിൽഒരു ഇമോജിയുടെ കണ്ണീർ പൊഴിച്ച്കടന്നുപോകുന്ന കാലം.കയ്യിൽ മൊബൈൽ,ഹൃദയം ഓഫ്‌ലൈൻ…വാക്കുകൾക്കു വിലയിടുകയുംവികാരങ്ങൾക്കു കൃത്രിമ നിറം ചാർത്തുകയും ചെയ്യുന്നഡിജിറ്റൽ ലോകത്തെജീവിക്കുന്ന മുഖംമൂടികളായി നാം.അകലെയുള്ള അപരിചിതന്സൗഹൃദത്തിന്റെ വാതിൽ തുറക്കുന്നു;അരികിലുള്ള മനുഷ്യനു മുന്നിൽമൗനത്തിന്റെ…

🌹🌹ഒക്ടോബർ 14 -ആഗോള വികസനത്തിന്റെ അളവുകോൽ: ലോക സ്റ്റാൻഡേർഡ് ദിനം (World Standards Day)🌹

രചന : സജീവ് ഓയൂർ ✍ ആധുനിക ലോകത്ത് നാം നിത്യം ഉപയോഗിക്കുന്ന വസ്തുക്കൾ മുതൽ അത്യാധുനിക സാങ്കേതികവിദ്യകൾ വരെ ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ നമ്മുടെ ജീവിതത്തെ സുരക്ഷിതവും സുഗമവുമാക്കുന്ന ഒരു അദൃശ്യ കണ്ണിയുണ്ട്, അതാണ് മാനദണ്ഡങ്ങൾ അഥവാ സ്റ്റാൻഡേർഡുകൾ. നാം…

നേഹ ബോറ എന്ന സമരസൂര്യൻ…..

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ✍ ഇന്നലെ അർദ്ധരാത്രി പോലീസിന്റെ തടങ്കലിൽ നിന്നിറങ്ങുമ്പോൾ നേഹ ബോറയുടെ കൈത്തണ്ടകളിൽ ചതവുകളുടെ നീലപ്പാടുകളുടെ അയ്യരുകളിയായിരുന്നു. എന്നാൽ, ഒട്ടും സമയം കളയാതെ അവൾ തന്റെ സോഷ്യൽ മീഡിയയിൽ ‘ദില്ലിയിലെ മറ്റൊരു തെരുവിനെ ഞാൻ നാളെ…

അമ്മത്തൊട്ടിൽ

രചന : രാജൻ കൈലാസ് ✍ വെറുതേ നടക്കുവാ-നിറങ്ങീ വൈകുന്നേരം..ഒപ്പമെൻ മകൾ,കയ്യിൽ-തൂങ്ങുന്നൂ പേരക്കുട്ടി.അക്ഷരംപഠിക്കുന്നോ-രുണ്ണിയാമവൻ കണ്ണിൽ-ക്കാണുന്ന വാക്കോരോന്നുംകഷ്ടിച്ചു വായിക്കുന്നു…തൈക്കാട്, വഴി വക്കിൽകാൺകയാ’യമ്മത്തൊട്ടിൽ’വായിച്ചു നിൽക്കേ, ഉണ്ണി-ക്കെന്തതെന്നറിയണം.!‘അമ്മത്തൊട്ടിലാണെങ്കിൽഅമ്മയും കുഞ്ഞും വേണ്ടേ?ഉണ്ണിപോയ്‌ കിടക്കട്ടേ?കൂട്ടിനമ്മയും വരൂ…’വാശിയായ് ,വീണ്ടും കൈയിൽവലിക്കേ ചൊല്ലീ ഞാനും‘അമ്മമാർ കളയുന്നകുഞ്ഞിനാണമ്മത്തൊട്ടിൽ! ‘പെട്ടെന്നു മുഖം വാടിചോദിക്കയാണെന്നുണ്ണി…‘അമ്മമാർ കുഞ്ഞുങ്ങളെകളയുന്നതെന്തമ്മേ?’ഉത്തരം…

എഴുത്തോല മുതൽ ഓൺലൈൻ വരെ

രചന : രഘുകല്ലറയ്ക്കൽ.. S ✍ പഴയകാലത്തിന്റെ പെരുമ അറിയേണ്ടതാണ്…പട്ടണങ്ങളുടെ ആദിഖ്യമില്ലാത്ത നാട്ടിൻ പ്രദേശങ്ങളാണേറെയും… ഹരിതാഭയരുളുന്ന സാന്ത്വനമുണരുന്ന ഗ്രാമാന്തരീക്ഷം….കഷ്ടപ്പാടുകളുടെ പട്ടിണിയുടേയും കാലമായിരുന്നു ആക്കാലമെങ്കിലും..ആഗ്രഹങ്ങളും അതിമോഹങ്ങളും ഏറെയില്ലാത്ത സമാധാനത്തിന്റെ സഹിഷ്ണുത കൈമുതലായ സാധാരണജനത സമാധാനത്താൽ കഴിഞ്ഞ കാലം…രാജവീഥികൾ, ടാർ റോഡുകൾ ആയിരുന്നില്ല.. മണ്ണുവഴികളായിരുന്നു….തണൽമരങ്ങൾ…