അച്ഛനില്ലാതെയാകുമ്പോൾ

രചന : വാസുകി ഷാജി ✍ അച്ഛനില്ലാതെയാകുമ്പോൾഒരു വൻ മരം കടപുഴകിവീഴും,എന്നും കിട്ടിയിരുന്ന തണൽഇല്ലാതെയാകും.ഉറക്കെയുള്ള ശകാരം നിലക്കും,ഒരിക്കലും പുഞ്ചിരി വിടരാത്തമുഖവും, എണ്ണപ്പശ ഒട്ടിയചാരുകസേരയും ശൂന്യത തീർക്കും.ഉച്ചത്തിലുള്ള ശബ്ദംവീടിന്റെ ചുവരുകളിൽ തട്ടിതിരിച്ചുവന്നത് കേൾക്കാതെയാകും.വരുമെന്നകാത്തിരിപ്പ്വാതിൽപ്പടിയിൽ ബാക്കിയാകുംചായയ്ക്കരികിലെകസേര ആരെയും കാത്തിരിക്കാതെനിശ്ശബ്ദമാകുംഅച്ഛന്റെ കൈവിരലുകൾ തൊട്ടഓരോന്നിലുംഓർമ്മകളുടെ മണംമാത്രംബാക്കിയാകുംശകാരിച്ചിരുന്ന വാക്കുകൾ…

ഉണങ്ങാത്ത മുറിവുകൾ.

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ ഉള്ളിലാഴത്തിൽ ഉണങ്ങാ മുറിവുകൾആരുമറിയാതെ കരയുന്നുണ്ടിന്നും,കാലം മറന്നെന്ന് കരുതിയ സ്വപ്നങ്ങൾകനൽപോലെയുള്ളിൽ എരിയുന്നുണ്ടിന്നും.ചിരിയാൽ മറച്ചൊരെൻ നൊമ്പരരാവുകൾചിന്തയിൽ വീണ്ടും തെളിയുന്ന നേരം,മുറിവിൻ ചോരയിൽ കുതിർന്ന വാക്കുകൾമുറിവായിതന്നെ പിറക്കുന്ന നേരം.ആരോ എറിഞ്ഞൊരു വാക്കിൻ ശകലങ്ങൾആഴത്തിൽ നെഞ്ചിൽ തറച്ചുപോയ്മറക്കാൻ ശ്രമിക്കുന്തോറും തെളിയുന്നുമരിക്കാത്തോരോർമ്മകൾ…

ഇവൾ ഊർമ്മിള.

രചന : ലാലി രംഗനാഥ് (ലാലിമ.) ✍ പ്രിയപ്പെട്ടവന്റെ പാദചിഹ്നങ്ങൾമാഞ്ഞുപോയ,മിഴി ദൂരങ്ങളിലേക്ക് നോക്കിഏകാന്തതയെ വരിച്ചവൾ….. ഊർമ്മിളത്യാഗത്തിന്റെനിശ്ശബ്ദമായ അടയാളപ്പെടുത്തലായിവിതുമ്പിയ അധരങ്ങൾതിരശ്ശീലയ്ക്കുള്ളിലൊളിപ്പിച്ചവൾ.. ഊർമ്മിള.തീക്ഷ്ണമായ ഇഷ്ടങ്ങളിലേക്ക്ചൂഴ്ന്നിറങ്ങുമ്പോഴേക്കും,കാത്തിരിപ്പിന്റെ കടൽച്ചുഴിയിലേക്ക്ഒറ്റുകൊടുക്കപ്പെട്ടവൾ….. ഊർമ്മിള .അശാന്തമായഅപശ്രുതികളിൽ സ്വയമലിഞ്ഞ്,പത്നീധർമ്മം പരിപാലിച്ചവൾ… ഊർമ്മിള.ത്യാഗമെന്ന ഒരൊറ്റ വാക്ക് കൊണ്ട്മുറിവുള്ളൊരു കവിതരചിച്ചവൾ……ഊർമ്മിളരാമായണം ഘോഷിച്ച സീതയുടെത്യാഗത്തേക്കാൾ, ഊർമ്മിളയുടെനിശബ്ദമൗനം പ്രിയതരം…

അനാഥയായ പ്രണയം🍁🍁

രചന : സനിൽ പ്രഭാകർ ✍ പ്രണയം എന്നിൽ ഏൽപ്പിച്ചമുറിപ്പാടുകൾ മായും മുമ്പേമറ്റൊരുവൾ എന്നെ തേടിയെത്തിഎന്റെ ചലനങ്ങൾ നിരീക്ഷിച്ചവൾ“ഞാൻ നിന്റേത്” എന്നുറക്കെ പറഞ്ഞവൾ​എൻ മാറോടണച്ച് എന്നെ വാരിപ്പുണർന്നവൾപ്രണയം ഒരു ലഹരിയായിരുന്നിരിക്കാംഇത്തിരി സ്നേഹത്തിനായി ദാഹിച്ചവൾപെറ്റു വീണപ്പോഴേ തൻ മടിയിലെ കുഞ്ഞിനെആരോ തെരുവിൽ ഉപേക്ഷിച്ചു…

നരകം നിറഞ്ഞു..

രചന : സിദ്ദിഖ് പട്ട. ✍ നിക്സനെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ദൈവം മാലാഖയോട് കൽപ്പിച്ചു ..മനുഷ്യരുടെ മനസ്സ് വായിക്കാൻ മാലാഖമാർക്ക് കഴിയില്ലല്ലോ?..ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാനല്ലേ കഴിയൂ?..“കൈയും കാലും ഇല്ലാതെ ജീവിതകാലം മുഴുവൻ സ്വയം ഒന്ന് ചലിക്കാൻ പോലും കഴിയാതെ ജീവിച്ച ഇവൻ…

അന്നും ഇന്നും

രചന : മോഹനൻ താഴത്തേതിൽഅകത്തേത്തറ. ✍ ചിരി പണ്ടുമുണ്ടായിരുന്നുഅന്നു ചതിയൊട്ടുമില്ലായിരുന്നുചിരിയിന്നു ചിറകറ്റുപോയിചതിയതിൽനിറഞ്ഞു നിൽപ്പൂ…വഴി പണ്ടുമുണ്ടായിരുന്നുആ വഴി നന്മനിറഞ്ഞതായിരുന്നുവഴിയിന്നു വഴിമാറിപ്പോയിവഴിയിൽ വഴിവിട്ടകളികളാണത്രേ !മൊഴിയന്നുമുണ്ടായിരുന്നുമൊഴിയിൽ വഴികൾ തുറന്നിരുന്നുമൊഴിയിന്നു മൊഴിയുന്നുവത്രേയാത്രാമൊഴി തന്റെയടയാളമായിപഴിയന്നും പറയുമായിരുന്നുപഴിച്ചാലും പരിഭവമില്ലായിരുന്നുപഴിയിന്നു കഴിവുകൾതേടിപഴിചൊല്ലാൻ കഴിവുകൾനേടിചതിയന്നുമുണ്ടായിരുന്നുചതിയിൽച്ചതിക്കുഴിയില്ലായിരുന്നുചതിയിന്നു ഭീഷണിയായിചതി കൊലച്ചതിയായിന്നു മാറികളി പണ്ടുമുണ്ടായിരുന്നുഅതിൽ കളിചിരിയുണ്ടായിരുന്നുകളിയിന്നു കളംമാറിയല്ലോകള്ളക്കളിമാത്രം…

നിഴലായവൾ******

രചന : സുമേഷ് കെ മനകുളം ✍ അന്തപ്പുരത്തിൽ തന്റെ കട്ടിലിൽ ശല്യർ തിരിഞ്ഞും മറിഞ്ഞും കിടന്നു. സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു, എന്നീട്ടും നിദ്രാ ദേവി കാടാക്ഷിച്ചിട്ടില്ല.ഉറങ്ങിയില്ലേ ഇതുവരെ?? അവന്തിനി ചോദിച്ചു.ഇല്ല, ഉറക്കം വരുന്നില്ല, നാളെ ഭീഷ്മർക്ക് മറുപടി കൊടുക്കണം.അതിന് എന്താണിത്ര…

ഏറ്

രചന : യൂനസ് മണത്തല ✍ എറിയുന്നവൻ അറിയുന്നില്ലഏറുകൊള്ളുന്നതിൻ്റെ വേദനകല്ലിന്വർണ്ണമില്ലായിരുന്നുജാതിയില്ലായിരുന്നുപദവിയുമില്ലായിരുന്നുഎന്നിട്ടുംപതിച്ചത്ഒരു മനുഷ്യനിലായിരുന്നുഅറിവിൻ്റെ ഉയരത്തിൽ നിന്നൊരാൾഅറിവില്ലായ്മയിലേക്ക് കല്ലെറിഞ്ഞുസമ്പത്തിൻ്റെ മതിലിനുള്ളിൽ നിന്നൊരാൾവിശപ്പിലേക്കൊരു കല്ലെറിഞ്ഞുഅധികാരത്തിൻ്റെ നിഴലിലിരുന്നൊരാൾശബ്ദമില്ലാത്തവൻ്റെ വായിലേക്കൊരു കല്ലെറിഞ്ഞുഓരോ ഏറുംഒരു ശരീരത്തിലല്ലഒരു മനസ്സിലായിരുന്നുമുറിവുകൾക്ക്രക്തം പൊടിയണമെന്നില്ലചിലത്പുഞ്ചിരിയുടെ പിന്നിൽജീവിതകാലം മുഴുവൻനിശ്ശബ്ദമായി ചോരുന്നുഅവസാനംകല്ലുകൾ തീർന്നപ്പോൾമനുഷ്യൻ തിരിച്ചറിഞ്ഞുതാൻ എറിഞ്ഞതെല്ലാംഅന്യനിലേക്കല്ലതന്നിലേക്കായിരുന്നു

എൻട്രോപ്പി

രചന : ജോർജ് കക്കാട്ട് ✍️ (ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ് .) ARI ഒരു ആർട്ടിഫിഷ്യൽ ഇന്റലിജന്റും നയാ എന്ന റോബർട്ട് വുമൺ കാമുകിയുടെയും …അവരുടെ ഭാവിയും ..ഓർമ്മപ്പെടുത്തൽ മാത്രം ..മനുഷ്യൻ പ്രക്യതിയോട് ചേർന്ന് നിൽക്കേണ്ടതും വരും തലമുറയ്ക്ക് ശ്വസിക്കാനെങ്കിലും…

‘എനിക്ക് പഠിക്കണം സാറെ,

രചന : ശ്രീജിത്ത് ഇരവിൽ ✍️ അച്ഛൻ ആരാണെന്ന് അറിയില്ല. മറഞ്ഞിരിക്കുന്ന ആ മനുഷ്യനും, പ്രസവത്തിൽ മരിച്ച അമ്മയ്ക്കും അല്ലാതെ ഈ വിഷയം ആർക്കുമൊട്ട് അറിയുകയുമില്ല. വീർത്ത വയറിന്റെ കാരണക്കാരൻ ആരായെന്ന് ആര് ചോദിച്ചിട്ടും അമ്മ പറഞ്ഞില്ലായെന്നാണ് അറിവ്. അതുകൊണ്ട് തന്നെ,…