ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ശരണഗീതം.

രചന : ബിനു. ആർ.✍ സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം.. ( 2)കരുണാമയനാം പന്തളകുമാരൻഅയ്യപ്പ സ്വാമിയെ, ഭൂമിപ്രപഞ്ചനെ,ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു,പതിനെട്ടുപുരാണങ്ങൾ നിറയും,പടിപതിനെട്ടും കയറിവരുമ്പോൾസ്വാമിയേ ശരണമയ്യപ്പാ..ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ.. (സ്വാമി…) കറുത്തമുണ്ടുടുത്തുംകൊണ്ട്വൃച്ഛികപ്പുലരിയിൽ ശരണമാലയിട്ടുംകൊണ്ട്മഞ്ഞുമൂടും പുഴതന്നാഴത്തിൽമുങ്ങിയും കൊണ്ട്, ശരണം വിളിച്ചുതൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർപമ്പയിൽ പാപമൊഴുക്കാൻസ്വാമിയേ ശരണമയ്യപ്പാ,ഹരിഹരസുതനാനന്ദചിത്തനെ…

ആന്റോ വർക്കിയെ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി ആയി എൻഡോസ്‌ ചെയ്‌തു.

ടെറൻസൺ തോമസ് (ഫൊക്കാന മുൻ സെക്രട്ടറി )✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ 2026 ൾ നടക്കുന്ന ഫൊക്കാനാ സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക്ആന്റോ വർക്കിയെ ട്രഷർ സ്ഥാനാർത്ഥിയായി എൻഡോസ്‌ ചെയ്തു. നവംബർ 4 ന് വൈകിട്ട്…

മന്തപ്പ് തല

രചന : സബ്‌ന നിച്ചു ✍ കണക്കും കയ്യും തിരിപാടില്ലാത്ത മന്തപ്പ് തലയാണ് എന്റേതെന്നും പറഞ്ഞ് ഞാൻ ദുഃഖിച്ചിരുന്നത് കുറച്ചൊന്നുമല്ല.ഗുണനപ്പട്ടികയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഉത്തരങ്ങൾ എത് പാതിരാക്ക് ചോദിച്ചാലും വിളിച്ചുപറയാൻ തക്ക കുശാഗ്രബുദ്ധിയുണ്ടായിട്ടും കണക്കിൽ എനിക്ക് പ്രതീക്ഷിച്ച…

സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,

രചന : സഫിയുടെ എഴുത്തുകൾ✍ സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,അതിലേക്ക് നടന്നെത്താനുള്ളപാതയിൽ തഴച്ചുവളരുന്നനിസ്സഹായതയിലേക്കുള്ളനീരൊഴുക്ക് തടയാനാകില്ലെന്നവർചിന്തിക്കുന്നുണ്ട്…..പ്രിയപ്പെട്ടവരോട് മിണ്ടാൻമനഃപൂർവ്വം മറക്കുന്ന ചിലരുണ്ട്,വാക്കുകളുടെ കെട്ടിപ്പിടിക്കലിൽതാനണിഞ്ഞേക്കുന്ന ധൈര്യത്തിന്റെപടച്ചട്ട അഴിഞ്ഞുവീണേക്കുമെന്നവർവിശ്വസിക്കുന്നുണ്ട്.തന്നെ പ്രിയപ്പെട്ടതായി കരുതുന്നമനുഷ്യരെ ബോധപൂർവ്വംഅവഗണിക്കുന്ന ചിലരുണ്ട്,സൗഹൃദങ്ങളോട് ഇടപെടുന്നതിലെതന്റെ സ്വഭാവത്തിന്റെ അനിശ്ചിതത്വംഅവരെ വേദനിപ്പിച്ചേക്കുമെന്നവർഭയപ്പെടുന്നുണ്ട്,പുത്തൻചിന്തകളെ അകറ്റിനിർത്താൻബുദ്ധിമുട്ടുന്ന ചിലരുണ്ട്,രക്തയോട്ടമില്ലാതെ,വേദനിപ്പിക്കുന്നഞരമ്പുകളെ പോലുള്ളഓർമ്മകൾ മാഞ്ഞുപോകുമെന്നവർമനസ്സാൽ പരിതപിക്കുന്നുണ്ട്.തിരക്കൈകൾ കെട്ടിപ്പിടിക്കുന്നത്…

അമ്മയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ!!

രചന : അജിത് അശോകൻ ✍ സ്വന്തമായൊരു ഗർഭപാത്രമുണ്ടെന്നറിയുന്നതിനും മുന്നേ അമ്മയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ!!ഇത് വായിക്കുന്ന കല്യാണം കഴിഞ്ഞ മനുഷ്യർ ജീവിതത്തിലെത്ര വട്ടം നിങ്ങളുടെ അവിവാഹിത ജീവിതത്തിലെ സ്വാതന്ത്ര്യത്തെ ഓർത്തു നെടുവീർപ്പിട്ടിട്ടുണ്ടെന്ന് ഭർത്താവറിയാതെ ഓർത്തു നോക്കുക…കല്യാണത്തിന് ശേഷം നവവധുക്കൾ വരന്മാരുടെ വീട്ടിൽ “സ്വന്തം…

വിശ്വസ്തഭൃത്യൻ

രചന : റഹീം പുഴയോരത്ത് ✍ തുല്യതയാണ്ജീവനറ്റു പോയവരോടെന്നും.ജീവിച്ചിരിക്കുന്നവരിലേറയും.സത്യത്തിൽ സമമല്ലാതെ പോവുന്നതിവിടംചത്ത പോലുള്ളപേക്കോലങ്ങൾ.ഉള്ളിലെരിയുന്നപോൽകനൽ സ്ഫുരണങ്ങൾനെഞ്ചിലൊതുക്കിപുറമെ ചിരിപൊഴിക്കും.നീതിയുമനീതിയുമിവർക്ക്ഭോജനത്തിൻതളികകൾ.മതം, ജാതി വിഭാഗംഇവരുടെ പന്താട്ടത്തിൻസരണികൾ.ഇഷ്ടങ്ങൾ അസഹൃതയാൽമുഖം മൂടപ്പെടുന്നു.കപടതയാലിവരെഴുതും നാമം‘ഭക്തൻ “പുഴുത്ത നാവിൻ തുമ്പിൽ വിധിയെന്നവചനങ്ങൾ വീർപ്പു മുട്ടുന്നു.സത്യമിവരുടെ കാൽക്കീഴിൽ ചീഞ്ഞ് നാറുന്നു.അപ്പോഴും ഈ ചത്തവർക്ക് സുഗന്ധമാണ്…

ഗർഭം

രചന : പ്രസീദ ദേവു✍ സുഖലോലുപതയുടെവിത്തിട്ട്നിങ്ങൾ പോകുമ്പോൾഞങ്ങളൊരു പത്തുമാസക്കാലംവ്രതമിരിക്കും,കറുപ്പും, കരിമണിമാലയുമിട്ട്കാനനപ്പാതയിലൂടെനിങ്ങൾ നടക്കുമ്പോലെഅത്രയെളുപ്പമല്ലത്,നനഞ്ഞ തീണ്ടാരിതുണിയിൽനിന്നുള്ള മോചനവുമല്ലത്,വിശ്രമിക്കാനവൾക്കു കിട്ടിയസപ്രമഞ്ചൽ കട്ടിലുമല്ലത്,ആലസ്യത്തിൻ്റെഒന്നരപേജിൽ,ചർദിയുടെ മറുപുറം നിറച്ച്,തണ്ടലു വേദനയുടെകഠിനവാക്കുകൾ കൊണ്ട്ഇരിക്കപ്പൊറുതിയില്ലാത്തപെണ്ണൊരുത്തികൾഇരുന്നും, നടന്നും ,കടന്നുംകവച്ചു വെയ്ക്കുന്നകവിതയാണത് ,അവിടുന്നാണവൾആദ്യത്തെ കവിയാവുന്നതും,വയറിൻ്റെ തിരശീലകൾക്കുള്ളിൽമൂക്കും കണ്ണും ചുണ്ടുംഉടലാകെയും വരച്ച്,ജീവനുള്ള ഒരാൾ രൂപംപണിയുമ്പോൾഅവളൊരു മികച്ച ചിത്രകാരിയാവുംനിങ്ങളും…

ഒരു ഗ്രീഷ്മം

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ നിൻ്റെ നേർത്ത് മെലിഞ്ഞ് വെളുത്ത വിരലുകളാലാണ്നീയെനിക്കൊരു കവിതയെഴുതിയത്!?സൂക്ഷ്മമായ ഒരു ഋതുവിനെ വര- യ്ക്കാൻ നീ മറന്നിട്ടില്ലായിരുന്നു !നിൻ്റെ വസന്തത്തിനും ശിശിര-ത്തിനും ഇടയിലേക്കാണ് അത്കടന്ന് വന്നത് !ഒരു ഗ്രീഷ്മം………ഊർജ്ജ പ്രവാഹങ്ങൾ പോലെഒരു സൂര്യാംശം നിൻ്റെ വീറ്റ്…

എപ്പോഴും ജീവിക്കുക എന്നല്ല

രചന : ജോർജ് കക്കാട്ട്✍ “വീട്ടിലേക്ക് വരുന്നത് എപ്പോഴും ജീവിക്കുക എന്നല്ല അർത്ഥമാക്കുന്നത്.”ഒരു ഫോട്ടോയിൽ, സമയം തടസ്സമില്ലാതെ തോന്നി – യൂണിഫോം ധരിച്ച ഒരു യുവ പട്ടാളക്കാരൻ, ക്യാമറയിലേക്ക് ഉറ്റുനോക്കുന്നു, അവന്റെ വധു നിശബ്ദമായി അവന്റെ നേരെ ചാരി നിൽക്കുന്നു. ശരിയെന്ന്…

സ്വത്വം തേടി.

രചന : അൻസൽന ഐഷ ✍ ഞാനാരെന്നറിയുവാനാശിച്ചുലകംചുറ്റിയിട്ടുംഅറിഞ്ഞില്ലിതുവരെയെന്നെ.ഒരുവേളയെങ്കിലും എന്നിലേക്കൊന്നുതിരിഞ്ഞുനോക്കിയിരുന്നെങ്കിൽഉള്ളിൽത്തെളിയുന്നൊരു ചെരാതുകാണുമായിരുന്നു.എന്നിലെയെന്നെക്കാണുവാനായിഒരുമാത്ര കണ്ണൊന്നടച്ച്ആ ശ്വാസനിശ്വാസമൊന്നറിഞ്ഞാൽമതിയല്ലോ.നിന്നെ നിനക്കല്ലാതെവേറയാർക്കറിയുമെന്ന്എന്നുള്ളിലെ ഞാൻപറഞ്ഞുതരില്ലേ ?നിന്നെത്തിരഞ്ഞു നീ അലയുമ്പോളുംഎന്തേ നിനക്കിത്ര വൈമനസ്യംഎന്നിലേക്കൊരുവേളയെങ്കിലുംഎത്തിനോക്കാൻ?ഇനിയും വൈകാതെ മടങ്ങൂമനസേ..നിനക്കുള്ളതും നീയുംനിന്നുള്ളിൽ മാത്രം.മറുത്തുള്ളതൊക്കെയുംവെറും മായമാത്രം.നിന്റെയെന്നു പറഞ്ഞ്മോഹിപ്പിച്ചതൊക്കെയുംനീയൊരുവിഡ്ഢിയെന്നറിഞ്ഞുതന്നെ.വൈകിയിട്ടില്ലിനിയുംതിരികെ നടക്കാനുംനിന്നുള്ളിലെ നിന്നെക്കാണുവാനുംഅതുമാത്രമാണുശാശ്വതസത്യമെന്നറിയുക.നിന്നെത്തിരയുവാൻഓടിനടക്കാതെനീയാരെന്നറിയാൻചോദ്യങ്ങൾ ചോദിച്ച്പരിഹാസമേൽക്കാതെസ്വത്വം തിരിച്ചറിയുകഇനിയെങ്കിലും.✍🏻