ഇരട്ടകൾ
രചന : ദിവാകരൻ പി.കെ. പൊന്മേരി. ✍️ പൊന്നിൻ ചിങ്ങമാസത്തിൽ,എങ്ങും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ.മനസ്സിൽ കുളിർകോരി നിറച്ചുകൊണ്ട്, തണുത്ത കാറ്റ് മുല്ലക്കൽ,തറവാടിന്റെ ഉമ്മറക്കോലായയിൽ ഉന്മേഷം,വാരിനിറച്ചുകൊണ്ടിരിക്കുന്നു. നിഷ്ക്കളങ്ക മായ മനസ്സോടെഇരട്ട, പെൺകുട്ടികൾ,വാതോരാതെവർത്തമാനം പറഞ്ഞും, പൊട്ടിച്ചിരിച്ചും,ഉമ്മറക്കോലായിൽ ഏറെ നേരമായി,ഇരിക്കുന്നു.ഇരുവർക്കും പതിനേഴു വയസ്സാ, യെങ്കിലുംഎപ്പോഴും കുട്ടികളെ…
സ്ക്രിപ്റ്റ് (കവിത)
രചന : അനിഷ് നായർ ✍️ ഞായറാഴ്ചയായിട്ടുംരമാദേവിരാവിലെ എഴുന്നേറ്റ്കുളിച്ച്അമ്പലത്തിലേക്ക് നടന്നു പോകുന്നു.കണ്ണടച്ച് തൊഴുത്,കുറി തൊട്ട്,ഇലച്ചീന്തിലെ പ്രസാദവുമായിമടങ്ങുന്ന വഴി.എതിരേവഴി നീളെ വരുന്നുണ്ട്കൃത്രിമച്ചന്തങ്ങൾ.നിരത്തിനിരുപുറംനിറയുന്നുനിറമുള്ളകമ്പോളങ്ങൾ.“മഴത്തുള്ളി പതിച്ചതോ?”കൈയൊന്നു തലയിൽ വെച്ചു.ചുരുണ്ട മുടിയിൽതൊട്ട വിരലിൽഓർമ്മ തടഞ്ഞു –നാട്ടിൽ പലരുമിപ്പോൾ“കുല സ്ത്രീ”എന്നു വിളിച്ചാണ്പരിഹസിക്കുന്നത്.“അതല്ലെന്ന്തെളിയിക്കുന്നതിലാണ്,സമൂഹം,വളർന്നതായിഅളക്കുന്നതത്രെ!”ഒട്ടുദൂരം നടന്നപ്പോൾ,ഹിജാബിട്ട സുഹറയുംതലയിൽ സാരിത്തലപ്പിട്ട മേരിയുംനടന്നു പോകുന്നു.പാസിങ്…
പൊന്നു തൂക്കുന്ന ത്രാസ്
രചന : മേരിക്കുഞ്ഞ്. ✍️ നൂറ്റിരണ്ടു വയസ്സായുസ്സിൽസിസ്റ്റർ സീല ദിവംഗതയായി.നടുങ്ങിടാതല ശാന്തമായലയുംതടാക സന്നിഭം ഭൂമിക ജീവിതം …പ്രിയന്നൾത്താരയിൽപൂപ്പാത്രമലങ്കരിക്കും പണി.മെഴുകുതിരിക്കാൽതുടച്ചുമിനുക്കി ക്കൊളുത്തൽഉപജീവനംകൊന്തയുരുവിട്ട്ചാരുബഞ്ചിലിരുന്നു സ്വർഗ്ഗംസ്വപ്നത്തിൽ വിരിയിച്ച്സുഗന്ധംനുകരുന്നതാനന്ദ കാരണം.ചെന്തീ ചിറകുള്ളമാലാഖ വന്നില്ല;മരണത്തിൻ ഭയമണിനാദമുയർന്നില്ല;സിസ്റ്റർ സീല ശാന്തമായ്ഇമ ചാരി ചാഞ്ഞുപ്രിയന്റെ മാറിൽ.നന്മ തൂക്കുന്ന ത്രാസിൽചാഞ്ഞു നാരാച മുനസീലയുടെതട്ടിലേക്ക്.പ്രാണനു…
വിരഹത്തിന്റെ….ഇരുൾ വഴികൾ..
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ അകലെയാണെങ്കിലുംനിന്നുടെ സൗരഭംനുകരുവാൻഎനിക്കാവുമെന്നാകിലുംപകലുകൾക്കറിയില്ലയിരുട്ടിന്റെകറുകറുത്തമുഖഭാവമൊക്കെയും.നിഴലുകൾപോലു-മുണ്ടാകയില്ല നീഇരുളിലെങ്ങാൻഅകപ്പെട്ടുപോകുകിൽതുണവരാൻഎനിക്കാവുകയില്ലയെൻമിഴികളുംഇരുൾക്കാഴ്ചയിൽനിശ്ചലം.വെറുതെ നാം കണ്ടസ്വപ്നലോകത്തിന്റെപതിരുപോലും ലഭിച്ചില്ലനിർദ്ദയം,കരളുവിങ്ങുവാൻ മാത്രമായ്പ്രണയത്തിൻചിറകിലേറിപ്പറന്നൂ….പറന്നു നാം…….
ശുചീന്ദ്രം ക്ഷേത്രം. തിരുവിതാംകൂറിന്റെ വിചിത്രമായ പഴയകാല ‘സുപ്രീം കോടതി’.
രചന : വലിയശാല രാജു ✍️ നമ്മുടെ ആധുനിക നീതിന്യായ വ്യവസ്ഥ തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, നൂറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ സത്യം തെളിയിക്കാൻ അവലംബിച്ചിരുന്നത് ദൈവനിശ്ചയമെന്ന് വിശ്വസിച്ചിരുന്ന അതിക്രൂരവും വിചിത്രവുമായ പരീക്ഷകളെയായിരുന്നു. ഇതിന്റെ പ്രധാന കേന്ദ്രമായിരുന്നു കന്യാകുമാരി ജില്ലയിലെ…
അനാഥയായ എന്റെ
രചന : ദിവ്യ ജാനകി ദിവു ✍️ അനാഥയായ എന്റെനീലഞരമ്പാണ് നീപ്രണയരക്തമൊഴുകുന്നനീലഞരമ്പ്……നിന്റെ മിഴികളിൽഉമ്മവെക്കാൻതുടങ്ങുമ്പോൾഎന്റെ സിരകളിൽതുടിക്കുന്ന ജീവന്റെപേരാണ് നീ………..എന്റെ ഓർമ്മകളുടെവഴിത്താരയിൽഎന്നും പൂത്തുനിൽക്കുന്നമഴവില്ലഴകുള്ള എന്റെഗുൽമോഹറാണ് നീ…….വരണ്ടപാടത്ത്ആദ്യം പെയ്യുന്നമഴത്തുള്ളിയിൽതളിർക്കുന്നഎന്റെചെമ്പാവു പാടമാണ് നീ………കതിരിട്ട സ്വപ്നങ്ങളുടെവെൺചോലയിൽഞാൻ ഒഴുക്കിയകളിവെള്ളമാണ് നീ……..നിന്റെ ഓർമ്മകളുടെമഞ്ഞുപൂക്കൾ വീണവഴികളിലൂടെ ഞാൻ ഒരുഉന്മാദിയെ പോലെനിന്നെയും തേടി നടക്കും……ഉറക്കത്തിലും…
നിഴലുകൾ
രചന : റഹീസ് മുണ്ടക്കര ✍️ ആ ഇടവഴിയിലെഇത്തിൾക്കണ്ണികൾക്കിടയിൽ,മച്ചിമാവിൻ ചുവട്ടിലെമൗനത്തിൽ…നിഴലുകൾ പാമ്പുകളായ്പിണയുന്ന മണ്ണിൽ,നിലാവുപുതച്ചുറങ്ങുന്നനിന്നരികിൽ…ഞാനുമിറങ്ങിവരാം.തിരക്കുകളില്ലാത്ത,തുടിപ്പുകളില്ലാത്ത,തുരുമ്പിച്ച ഓർമ്മകൾകടന്നു വരാത്തൊരിടം.അവിടെ,വാക്കുകൾ കൊണ്ട്വേലി കെട്ടേണ്ടതില്ല.നോവുകൾ കൊണ്ട്നീറേണ്ടതുമില്ല.മരിച്ചു കിടക്കുകയല്ല നാം,മണ്ണും വിണ്ണുംമാഞ്ഞുപോകുന്നൊരാ-നന്ദത്തിൽ അലിഞ്ഞു-ചേരുകയാണ്…കാറ്ററിയാതെ വീണകരിയിലകൾക്കൊപ്പം,ഇനിയൊരിക്കലുംതിരിച്ചുപോകാത്തരണ്ടു നിഴലുകളായ്നമുക്കവിടെമയങ്ങാം..!
അവൾ സെൻസിറ്റീവ്
രചന : ജോർജ് കക്കാട്ട് ✍️ തീയിലൂടെ കടന്നുപോയ ഒരു സ്ത്രീ നിശബ്ദമായി സ്നേഹിക്കുന്നില്ല.അവൾ ജാഗ്രതയോടെ സ്നേഹിക്കുന്നില്ല.അവൾ പകുതി മനസ്സോടെ സ്നേഹിക്കുന്നില്ല.അവൾ കഠിനമായി സ്നേഹിക്കുന്നു.അവൾ ആഴത്തിൽ സ്നേഹിക്കുന്നു.വിരലുകളിൽ മുറിവുകളോടെയും, ഇതിനകം തകർന്ന ഹൃദയത്തോടെയും അവൾ സ്നേഹിക്കുന്നു—എന്നിട്ടും വീണ്ടും മിടിക്കുന്നു—സൌമ്യമായിട്ടല്ല, മറിച്ച് ധിക്കാരത്തോടെ,…
മറ്റുള്ളവർക്ക് ജീവിതം എങ്ങനെയായിരിക്കും?
രചന : ജോർജ് കക്കാട്ട് ✍️ (ജീവിത നേർക്കാഴ്ചയിലേക്ക് ഒന്ന് വിരൽ ചൂണ്ടുന്നു 👈)🫵സൂര്യൻ ഇതുവരെ ദൃശ്യമാകാത്തപ്പോൾ പോലും, അല്പം പ്രകാശമുള്ള ആകാശം പോലും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും, അതുപോലെ അരികുകളിൽ നിറമുള്ള വെളുത്ത മേഘങ്ങളും സ്വാധീനിക്കും. ശൈത്യകാലം അതിന്റെ പിടി…
പുത്രീസൗഖ്യം
രചന : റഫീഖ്. ചെറുവല്ലൂർ ✍️ അങ്ങിനെയുമൊരു ജീവിത സായൂജ്യം!അനുയോജ്യനായൊരു കോമളനാംവരനെത്തേടിക്കണ്ടെത്തി,നിനക്കവനിന്നു നിന്റെ പാതിയുമായ്.എങ്കിലും പ്രിയമകളേ,നീയെനിക്കെന്നുമെൻ പൊന്നോമന.തളിരിളം മോണ കാട്ടിച്ചിരിച്ചും,കുഞ്ഞിളം കാൽപാദങ്ങളാലിടറി നടന്നും,തിളങ്ങും കുഞ്ഞുടുപ്പുടുത്തു നൃത്തം ചെയ്തുംനീ വളർന്ന മായാത്ത ചിത്രങ്ങൾമനസ്സിൻ ഭിത്തിയിൽ സദാതിളങ്ങി നിൽക്കുമെപ്പോഴും.ആദ്യസന്താനമായ് നീ തന്നജീവിതസന്തോഷങ്ങൾ,നെഞ്ചിൽനിന്നടർത്തി മാറ്റിപടിയിറങ്ങിയ നോവിന്റെയാഴങ്ങൾമഷിയുണങ്ങാതെയെഴുതിഹൃദയതാളുകളിൽ…
