ഒളിമങ്ങാത്ത കൗതുകം.

രചന : ബിനു. ആർ.✍ ഓർമ്മയിലിപ്പോഴും ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽ നാലിലുംകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവുംമഞ്ഞക്കോളാമ്പിയും, നീലശഖുപുഷ്പവും, നീലനിറംനാവിൽചേർക്കും മൾബറിയും.ഞങ്ങളഞ്ചാറുതായ്‌വഴിക്കാരുണ്ട്സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾ വീറുറ്റവർകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർ, തൊട്ടുതൊട്ടില്ല,ഒളിച്ചോട്ടം നടത്തുന്നവർതാമരവിടരുംപാടത്തിന്നരികിൽകാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർ പണിക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുമുറുക്കാൻ ചുവപ്പിൽകിന്നാരം പറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽ വരാൽ,മുഴി,മത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ…

തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ✍ വിത്തിലൊളിച്ചിരിക്കുന്നൊരു വന്മരംകാൺക നാം; ഹൃത്തുപോലെത്ര ചേതോഹരംനൃത്തമാടട്ടെ; ഹൃദയാർദ്രമായ് നിൻ കരംനെറുകയിൽ തൊട്ടു നൽകീടുകനുഗ്രഹം. തണലാകുമൊരുകാലമീ മഹിത ജീവിതംതൃണ തുല്യമാക്കാതെ കാത്തീടുമീ വരംനിരകളായ് നിൽക്കട്ടെ;യലി വാർന്നതാം മരംഹരിതാഭമാക്കുന്നു നിൻ രമ്യവാസരം. തിരയുയർത്തുന്നു ചില ചിന്തയാൽ; മർത്യകം-അത്രമാത്രം…

സ്വാതന്ത്ര്യം! അത് ദൂരെയല്ല

രചന : അഷ്‌റഫ് കാളത്തോട്✍ ഗസ്സേ,അവസാനത്തെ ദീപനാളം അണഞ്ഞെന്ന്ശത്രുക്കൾ കരുതട്ടെ.പക്ഷേ,ഇരുട്ടിൻ്റെ പാടങ്ങളിൽ നിന്ന്നിഴൽച്ചിത്രങ്ങൾ കരുത്താർജ്ജിച്ച് ഉയരും.തെരുവുകളിൽ ഇരുൾ കനംകെട്ടി,വെടിനിർത്തൽ വാർത്തമനസ്സുകളിൽ തണുത്തൊരു സുഖം വിതച്ചു.മൊബൈൽ ടോർച്ചിൻ്റെ മങ്ങിയ നാളം,അന്ധകാരത്തെ കീറി, ജനതയ്ക്ക് ആശീർവാദം തീർത്തവനേ! സ്വാലിഹേ!ധീരമാം ദൂതനായ്,ഗസ്സയുടെ മുറിഞ്ഞ ഹൃദയസ്പന്ദനം ഒപ്പിയെടുത്തു…

റിമ കല്ലിങ്കൽ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു.

രചന : സഫി അലി താഹ ✍ റിമ കല്ലിങ്കൽ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു.അവർ പറഞ്ഞ കോൺടെക്സ്റ്റിൽ വേറെയാണങ്കിലോ? ഈ വിമർശിക്കുന്നവർ എന്ത് ചെയ്യും..അവർക്ക് മുന്നോട്ട് പോകാൻ ഒരു ഒപ്പിന്റെ ആവശ്യം പോലുമില്ല എന്നും വായിച്ചൂടെ?എല്ലാവർക്കും ഒരുപോലെ അല്ലെങ്കിലും ട്രാപ്പ്…

വിട ചൊല്ലവേ

രചന : സജീവൻ പി തട്ടേക്കാട് ✍ മിഴികൾമുത്തുമണിതുള്ളിച്ചിട്ടത്….നൊമ്പരങ്ങളെകിടത്തിയുറക്കിയപ്ളാറ്റ്ഫോമിലേക്കായിരുന്നുപിണക്കവും ഇണക്കവുംമൗനവും വിഷാദവുംചുടുചുംബനത്തിൻ്റെപൊള്ളുന്ന കനല്കളുംസമയത്തെ ശപിക്കുന്നനിമിഷത്തിൻ്റെ ധ്വനികളുംഎല്ലാം ഗ്രസിച്ച… പാവംപ്ലാറ്റ്ഫോം……ഗാഢമായ് പുണരുന്ന വേളയിൽമുഖങ്ങളിൽ…. നിഴലിച്ചത്വിടചൊല്ലലിൻ്റെ നൊമ്പരത്തിനുംസന്തോഷത്തിനും നിറം ഒന്നു മാത്രംഅടർന്ന് വീണ ഇലകളുടെ വർണ്ണംമനുഷ്യനായാലും..ചെടികളായാലുംഅടരുമ്പോൾ..വിളറിയനിറമല്ലോ…ഇന്നലെ പെയ്ത് തീരാതെപോയ മഴയുടെ ബാക്കി…ഇന്ന് പെയ്ത് തോരട്ടെമഴ…

പ്രതീക്ഷയോടെ

രചന : ജിഷ കെ ✍ അധികമൊന്നും പരസ്പരം പങ്ക് വെയ്ക്കാനില്ലാത്തരണ്ട് പേരെ തന്നെ ദൈവം ഒരു പ്രത്യേക ദിവസംകണ്ട് മുട്ടിച്ചു.അതിനായി മാത്രം അയാൾ കവിത എഴുതുവാൻഒരു അവധി ദിവസത്തെ ആഗ്രഹിച്ചു..ആ കവിതയിലേക്കുള്ള വാക്കുകൾഅത് വഴിയേ കടന്ന് പോയ ഒരു പെൺകുട്ടിയുടെമൂക്കുത്തി…

ഇരുണ്ട കുളം

രചന : സെഹ്റാൻ ✍ തുടർച്ചകളുടെ തീരാ ഇടനാഴികൾക്കുംഅപ്പുറത്ത് അലസതയുടെവളർത്തുമീനുകളുടെ ഇരുണ്ട കുളം.ഏകാന്തതയുടെഭിത്തികൾക്കിടയിലെവിള്ളലുകളിലൂടെക്രമരഹിതം സഞ്ചരിക്കുന്നവാലൻമൂട്ടകൾ.അടച്ചിട്ട ഗേറ്റിൻ്റെ ഓടാമ്പലിൽകുന്നിൻചെരിവിലെ കാട്ടരുവിയുടെകാലടിപ്പാടുകൾ.കെട്ടുപോയ മിഴികളിൽമുറിഞ്ഞുപോയ തിരകളുടെഗിരിപ്രഭാഷണം.സ്റ്റേഷനിൽ ഇനി എത്തിച്ചേരാനുള്ളത്*ട്രാൻക്വിലൈസർ എന്ന്രേഖപ്പെടുത്തിയ തീവണ്ടി.അതിനും മുൻപേ ഒരുമഴപെയ്തേക്കാം.മണ്ണിൽ നിന്നും മാനത്തേക്ക്!പാതയിലാകെ അന്നേരംമേഘക്കെട്ടുകൾ വന്നുനിറഞ്ഞേക്കാം.ശ്രമകരവും, അലോസരമാർന്നതുമായഒരു പ്രവർത്തിയാണ് അവയെവകഞ്ഞുമാറ്റി നീങ്ങുകയെന്നത്.ആയതിനാൽ…

അവളുടെ യാത്ര

രചന : റഫീഖ് പുളിഞ്ഞാൽ ✍ മലനിരകളിൽ നിന്ന് ഇറങ്ങി വന്ന കാവ്യയ്ക്ക് മുമ്പിൽ വിരിഞ്ഞു കിടന്നത് ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഭൂമി.ചൂടോടെ ശ്വസിക്കുന്ന മണൽക്കാറ്റുകൾ, ദൂരെയെങ്ങോ അലിഞ്ഞുപോകുന്ന മരുഭൂമിയുടെ നീണ്ട നിരകൾ…അവിടെ നിൽക്കുമ്പോൾ അവൾക്കു തോന്നിജീവിതത്തിന്റെ പുസ്തകം ഇപ്പോഴാണ് തുറന്നത് എന്ന്.“വഴികൾ…

അർദ്ധരാത്രിയിൽ തനിച്ചൊരു പെണ്ണിനെ കണ്ട നിഷ്കളങ്കന്റെ ഹൃദയധമനിയിലൂടെ **❤️

രചന : ജിബിൽ പെരേര ✍ അവന്റെ കാഴ്ചയിൽഅവൾ ദേവലോകത്തു നിന്ന്കാൽ വഴുതി വീണ അപ്സര കന്യക.“അവളുടെ അംഗലാവണ്യം നോക്കു.ചുറ്റിലും ആരുമില്ലെ”ന്നുമൊക്കെചെകുത്താൻമാർകാതിൽ മന്ത്രിക്കുന്നുണ്ട്..ചെകുത്താൻമാർ!അവർ പാപികളുടെ മനസ്സേ കണ്ടിട്ടുള്ളൂ.നിഷ്കളങ്കരുടെ ഉൾക്കാഴ്ചയെക്കുറിച്ച് ചെകുത്താന്മാർക്ക് എന്തറിയാം..അവൻ അവളെഇമവെട്ടാതെ നോക്കി നിന്നു.അവളിൽ ഇപ്പൊഎന്തൊക്കെയോഅവൻ കാണുന്നുണ്ട്.അവളുടെ ചന്തം തുളുമ്പുംവെളുത്ത…

വിട്ടുപോകാത്തയെന്റെ ജീവനേ…..നന്ദി.

രചന : സഫി അലി താഹ ✍ പർവ്വതങ്ങൾ നടന്നുകയറുകയുംപുതുകാഴ്ചകൾതേടുകയുംചെയ്യുന്നൊരാളായിരുന്നു,മനുഷ്യരേക്കാൾ പുസ്തകങ്ങളെയുംമരങ്ങളെയും,പൂക്കളെയും,പ്രകൃതിയെ തന്നെയുംഅയാൾ സ്നേഹിച്ചിരുന്നു,നിലാവിനോടും കടലിനോടുംസംസാരിച്ചിരുന്നു…..അവർക്ക് മാത്രം മനസിലാകുന്നലിപികളിൽ അവരത്അടയാളമാക്കിയിരുന്നു…..മനുഷ്യരിൽ ചിലർഅയാളിലെന്തോ സന്തോഷംകണ്ടെത്തുകയുംസ്നേഹിക്കുകയും ചെയ്തു,ഏകാന്തതയിൽജീവിക്കാൻ ഒരുപാട് കാരണംഉണ്ടായിരുന്നൊരാൾക്ക്‘മനുഷ്യർ’ സ്നേഹിച്ചുതുടങ്ങിയപ്പോൾജീവിക്കാതിരിക്കാൻഅനവധി കാരണങ്ങളായി.നന്ദി.ജീവിക്കാൻ കാരണങ്ങൾനൽകുന്ന മനുഷ്യർ ഭാഗ്യമാണ്…..മരണച്ചുഴികളിലേക്ക് കൈപിടിക്കാത്തമനുഷ്യൻ അനുഗ്രഹമാണ്…..നിന്നിലേക്കുള്ള ഓരോ നോട്ടവുംപിന്നെയുമെന്നിൽജീവന്റെ പച്ചപ്പ്…