ഇരുട്ട്
രചന : ജോയ് പാലക്കമൂല ✍ എവിടെ നിന്നോ വന്നിരുന്നു,ഉറപ്പില്ല…എങ്കിലും, അറിയപ്പെടുന്നവനായിചുറ്റിച്ചുറ്റിപ്പറ്റിയിരിക്കുന്നു അങ്ങനെ.വഴിതെറ്റിയതല്ല,വരിതെറ്റിയതുമല്ല—ഇതൊരു നിശ്ചയം പോലെയാണ്നിരന്തര കർമ്മനിരതൻ്റെ.ഒരവകാശം ചോദിക്കാൻ വന്നഏതോ പഴയ പരിചയക്കാരനെ പോലെകൽപ്പനകളെ കയ്യിൽ പിടിച്ചനിഗൂഡതയുടെ ശിപായിയെ പോലെപക്ഷേ, മുഖമൊന്നും ഉയർത്തുന്നില്ല,കണ്ണിൽ നോക്കി സംസാരിക്കുന്നില്ല,പലിശക്കാരന്റെ കണിശതയോടെനിന്റെ ജീവിതനിമിഷങ്ങൾതിരിച്ചു ചോദിക്കുകയാണ്.ഒഴിഞ്ഞുമാറാൻ ഉപായമാലോചിക്കും,ഒരായിരം…
മുറിവുകളുടെ ദിനപത്രം
രചന : അനിൽ മാത്യു ✍ എന്റെ മരണത്തെക്കുറിച്ച്എഴുതുന്നവർ“അവൻ പോയി”എന്നൊരൊറ്റ വരിയാൽഎന്നെ അവസാനിപ്പിക്കരുത്.ഞാൻ പോയിട്ടില്ല…എന്റെ കരച്ചിലിന്റെശബ്ദങ്ങൾ ഇനിയും മതിലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുന്നു.നിങ്ങൾക്ക്കേൾക്കാതിരിക്കാൻ മാത്രംനിങ്ങൾ ചെവികൾഅടച്ചിടുന്നുവത്രേ.എന്റെ കണ്ണുകൾ അടഞ്ഞുകിടക്കുമ്പോൾഅതിൽ ഉറക്കം മാത്രമല്ല,ജീവിച്ചിരിക്കുന്നവർക്കു പോലുംസഹിക്കാനാകാത്ത തീപ്പൊരി അടങ്ങിയിരിക്കും.നിങ്ങൾക്കത് നോക്കാനുള്ള ധൈര്യമില്ലാതെ“കണ്ണുകൾ ശൂന്യം” എന്നു കുറിക്കരുത്.എന്റെ ചുണ്ടുകൾവിളറിയപ്പോൾഅവിടെ…
പ്രണയശേഖരം
രചന : രാജേഷ് കോടനാട് ✍ അവരുടെ,വിരൽതുമ്പിൽ നിന്നെന്തോപറ്റിപ്പിടിച്ചതുപോലെതിരിച്ചു തന്നപെയിംഗ് സ്ലിപ് കുറ്റിയിൽനീല നിറത്തിലുള്ളബാങ്ക് സീലിനുള്ളിലായിഅവ്യക്തമായൊരടയാളംഒരു ദിവസംഎൻ്റെ ശ്രദ്ധയിൽ പെട്ടുബൗൺസ് ആവാത്തചെക്കുകൾ പോലെഎഫിഷ്യൻ്റ്ആയൊരു പ്രണയംഞാൻ കൊടുത്തകളക്ഷനുകൾക്കുള്ളിൽ നിന്ന്അവർ ,കൗണ്ടർ ഫോയിലുകളായിതിരിച്ചു തന്നുടൂറിസ്റ്റ് ഹോമിലെ പെൺകുട്ടികുപ്പായം തൊട്ടു നോക്കുംനൈസാണെന്ന് പറയുംഇടയിലെവിടെയോഅൽപംപൂമ്പൊടി വിതറിയിട്ടുണ്ടാവുംഅത് ,പ്രണയമാണെന്നറിയാതെ…
ലീലയ്ക്ക് ജാരനുണ്ട്🫣 ഒരു ക്ലീഷേ കഥ
രചന : ഗിരീഷ് പാണി ✍ ആരോ ഉറക്കെ നിലവിളിച്ചു“കള്ളൻ ……. കള്ളൻ “നാട്ടിലുള്ളവരെല്ലാം ഉണർന്നുലൈറ്റുകൾ തെളിഞ്ഞു“എവിടെ ……എവിടെ … ” വീടുതുറന്ന് മുറ്റത്തേക്കിറങ്ങിയവർ പരസ്പരം ചോദിച്ചു.അപ്പോഴാരോ പറഞ്ഞു ” മ്മ്ടെ ലീലേടെ വീട്ടിന്നാ വിളിയൊച്ച കേട്ടേ “” ആഹാ അവിടെയോ…
ഞാൻ മരിച്ചുപോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.😄
രചന : ജിബിൽ പെരേര✍ “ഞാൻ മരിച്ചു പോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട് ആണ്.”ഭീമൻ ഈ തമാശ പറഞ്ഞിട്ടുംയുധിഷ്ഠിരൻ ചിരിച്ചില്ല.“നമ്മൾ യുദ്ധം ജയിക്കില്ല.”കുഴിമന്തി വാങ്ങാൻ പോയ നകുലൻബിരിയാണിയുമായ് വന്ന കാഴ്ച കണ്ട്സഹദേവൻ ഉറക്കെ കരഞ്ഞു.സോഷ്യൽമീഡിയ മാനേജ് ചെയ്യുന്ന അഭിമന്യുകൗരവരുടെ നെറികെട്ട സൈബർ…
ഓടിക്കിതച്ചു പോകെ
രചന : എംപി ശ്രീകുമാർ✍ ഓടിക്കിതച്ചു പോം നാളുകളെവാടിത്തളർന്നങ്ങു വീഴരുതെവാടിത്തളർന്നങ്ങു വീണു പോയാൽതാങ്ങിപ്പിടിയ്ക്കുവാനാരു കൂടെഓടിക്കിതച്ചങ്ങു പോയിയെന്നാൽ,നേടും ചിലപ്പോൾ ചില കാര്യങ്ങൾതാളം മുറുകുമ്പോൾ പൊട്ടിട്ടാതെനന്നായതു നേരെ കൊള്ളുവാനായ്കാലമനുവദിയ്ക്കേണമെങ്കിൽവേണം പലതുമതിനൊപ്പമായ്കാതോർത്തിരിയ്ക്കുക കേൾക്കുനായ്കാലം പഠിപ്പിയ്ക്കും കാര്യമെല്ലാംഒന്നുംചവുട്ടി മെതിച്ചിടാതെഒന്നിന്റെ ശാപവുമേറ്റിടാതെനട്ടുനനച്ചു വളർത്തിയെന്നാൽനല്ലതൊരു നേരം വന്നുചേരാംനേടുവാൻ നെട്ടോട്ട മോടിയിട്ടുംനേടിയ…
ജലത്തെ അളക്കുംപോലെ
രചന : സ്മിത സി✍ വേദനയിൽ വിങ്ങുമ്പോൾതിരമാലകളെ പറത്തിവിട്ട്കണ്ണീരിനെ മായ്ക്കുന്ന വിദ്യചിലർക്കറിയാം,കടലിനെന്ന പോലെ.കുളത്തിലെ ജലം പോലെകെട്ടിക്കിടക്കുന്ന ചിലരുണ്ട്സ്നേഹത്താൽ ദുർബലരായിഒഴുകാതെ ഒപ്പമിരിക്കുന്നവർവെറുപ്പിൽ നിന്നോടിയോടികൊടുമുടിയേറി നിന്ന്മഴപ്പാച്ചിലിൽ ചാടി മരിക്കാൻപുറപ്പെടുന്ന ചിലരുണ്ട്സ്നേഹത്തിൻ്റെ മഞ്ഞുമഴഅവരുടേതുകൂടിയാണെന്നറിഞ്ഞ്പറയാതിരുന്ന നോവിനെനനഞ്ഞു നിൽക്കുന്നവരുണ്ട്ചാറ്റൽ മഴപോൽ തലോടിയിട്ട്പുൽത്തുമ്പിൽ ഓർമ്മകളെവിതറിയിട്ടു പോന്നവരുണ്ട്ചിരിക്കുന്ന വെയിലിന് മീതെചന്നം പിന്നം…
വെളിപാട്
രചന : സ്മിത സൈലേഷ് ✍ ഏഴാമത്തെ കല്പടവിൽവെച്ച് എനിക്ക് പ്രണയത്തിന്റെവെളിപാടുണ്ടായിതുടർന്നങ്ങോട്ട്കൽപ്പടവുകളുണ്ടായിരുന്നില്ലഅനന്തശൂന്യതഎന്റെ മുടിയിഴകൾനീലയാമ്പൽ പൂക്കളുടെവേരുകളായി..എനിക്ക് ചുറ്റുംഅസ്തമയങ്ങൾതളം കെട്ടി കിടന്നുഞാൻ കവിത പോലെവിഷാദപൂർണ്ണമായപൂക്കളെ വിടർത്തിഎന്റെ എല്ലാ പ്രാണരന്ധ്രങ്ങളിലുംകാട്ടുവേനൽ മണമുള്ളകവിതകൾ പൊടിച്ചുഎന്റെ സ്ഥലകാലങ്ങളെല്ലാംജലരാശിയിലേക്കു ചേക്കേറിഞാൻ ജലോപരിതലത്തിൽപടർന്നു പന്തലിച്ചു കിടന്നു..എന്റെ കണ്ണിൽജീവിച്ചിരുന്നപ്പോഴെന്നപോലെചുവന്ന പൂക്കളുടെസ്വപ്നത്തിന്റെ പൊടിപുരണ്ടുഞാൻ ജീവനുള്ളവളെപ്പോലെ…
‘മരണാനന്തര’ മനസ്സ് പരിശോധിക്കാൻ സൈക്കോളജിക്കൽ ഓട്ടോപ്സി?
രചന : വലിയശാല രാജു✍ മരണകാരണം കണ്ടെത്താൻ ഒരു ഡോക്ടർ ശരീരം വിശദമായി പരിശോധിക്കുന്നതിന് പോസ്റ്റ്മോർട്ടം (Post-mortem) നടത്താറുണ്ട്. അതുപോലെ, ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ മനസ്സിന്റെ അവസ്ഥ, ചിന്തകൾ, വികാരങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിനെയാണ് സൈക്കോളജിക്കൽ ഓട്ടോപ്സി (Psychological Autopsy)…
പൊലിയാത്ത പൊൻസൗഹൃദം
രചന : മംഗളൻ. എസ്✍ ആതിരയെന്നൊരു പേരുച്ചരിക്കുമ്പോൾആയിരം നാവാണെൻ പൊന്നുമോൾക്ക്ആ മുഖം കണ്ടാലോ അമ്പിളി മാനത്തെആകാശപ്പാൽക്കുടം പെയ്തപോലെ! ആ മുഖം വാടിയൊരിക്കലും കണ്ടില്ലആ മന്ദഹാസം മറക്കുകില്ലആഘോഷമെല്ലാം വെടിഞ്ഞവൾ മാനത്തെആതിര ചൊരിയും അമ്പിളിയായ്! ആഘോഷമേതും മറന്നെൻ്റെ പൊന്നുമോൾആ സൗഹൃദപ്രഭയേറ്റു നിന്നു..ആതിരയില്ലാത്തൊരോണത്തിലെൻ്റെമോൾആ സ്നേഹസൗഹൃദം ഓണമാക്കി..…
