കർമ്മമൊഴിമഴയായ്*..
രചന : അൻവർ ഷാ ഉമയനല്ലൂർ✍ അഴകിൽ തുളുമ്പും മധുരമാകട്ടെ നീ-യകമേ നിറയും മരന്ദമായീടട്ടെ.മഴവില്ലുപോലല്പ സമയമാണെങ്കിലുംഅഴലകറ്റുന്നതാം മിഴിവേകിടട്ടെ നീ. പുഴപോലെ നിർമ്മല സ്നേഹമോടൊഴുകുവാ-നിരവിലും നീ നിത്യ കവിതയായ് മാറട്ടെവഴിമാറിനിൽക്കാതൊരുമയോടണയുവാൻകരളിലായാർദ്രമാം പുലരികളുണരട്ടെ. മൊഴികളിൽ മിഴികൾതൻ കരുണയുണ്ടാകട്ടെമഴപോൽ ഹരിതാഭ ശോഭ നീ പകരട്ടെതാരാക്ഷരങ്ങളാലാദിത്യ ഹൃത്തടംതമസ്സകറ്റീടുന്നയുദയമായ്…
മടിയൻ പൂച്ച
രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എന്ത് സംഭവിക്കുന്നതിനും ഓരോരോ കാരണങ്ങൾ ഉണ്ടാകണം.മരുഭൂമിയിലെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത്, ചൂടിൽ നിന്ന് അതിരാവിലെയുള്ള നല്ല തണുപ്പിലേക്ക് മാറിയപ്പോൾ, താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് രാവിലെയുള്ള നടത്തങ്ങളിൽ പ്രകൃതിയുടെ കുളിര് അയാൾ വീണ്ടും അനുഭവിക്കാൻ തുടങ്ങി.…
നാനാത്വമായ ഏകത്വവിസ്മയം!!!
രചന : രഘുനാഥ് കണ്ടോത് ✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം!അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം!മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം!കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം!യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം!അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം!കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം!മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ ഭൂമി!ലോകമേ തറവാട്ജീവജാലങ്ങളോകൂടപ്പിറപ്പുകൾ!സമസ്തരും സൗഖ്യമായ്വാഴേണമെന്നതേസൈന്ധവം തന്നുടെപ്രാർത്ഥനാമന്ത്രണം!ഉണ്ണിയോരോന്നുമേ‐യമ്പാടിയുണ്ണിയെ‐ന്നെണ്ണുവോരല്ലിയീയമ്മമാരും!അതിരുകൾ മായിച്ചസ്നേഹവസന്തത്തിൻകൂട്ടായ്മയായിരു‐ന്നെന്റെ ദേശം!നാലുണ്ടു…
തൊട്ടാവാടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം.✍ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!
ഒരുവളുടെഇടനെഞ്ചിൽ
രചന : സിന്ധു എം ജി .✍ നിങ്ങൾ എപ്പോഴെങ്കിലും സ്നേഹംകൊതിക്കുന്ന ഒരുവളുടെഇടനെഞ്ചിൽഅടയാളമായിട്ടുണ്ടോ…?ദിവാസ്വപ്നങ്ങളിൽമാത്രം ജീവിതംകണ്ടാശിച്ചവളുടെശബ്ദത്തിനുകാതോർത്തിട്ടുണ്ടോ….?അവളുടെ കവിതകളുടെ വരിയോതാളമോ, രാഗമോആയിട്ടുണ്ടോ….?പറഞ്ഞുംപങ്കു വെച്ചുംമതി വരാത്തഒരുവളുടെപ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?പരിസരം മറന്നു നിങ്ങളിൽമാത്രം ഭ്രമിച്ചവളുടെകാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?എങ്കിൽ നിങ്ങൾ..*ആഴമറിയാത്തൊരുജലാശയത്തിൽഅകപ്പെട്ടു പോയിരിക്കുന്നു…!നിങ്ങൾക്ക് ഒരിക്കലുംമോചനമില്ലാത്തൊരുപ്രണയച്ചുഴിയിൽഅകപ്പെട്ടു പോയിരിക്കുന്നു..!!
പ്രണയവർഷം
രചന : ജോർജ് കക്കാട്ട് .✍ ഒരുമിച്ചെത്രയോ കാലം,കൈകൾ കോർത്തു നടന്നവർ.ചിരിയിലും കണ്ണീരിലും,ഒപ്പമുണ്ടായിരുന്നവർ. മഴവില്ലുപോലെ വിരിഞ്ഞു,സ്വപ്നങ്ങളെത്രയോ മനോഹരം.പ്രണയത്തിൻ ഈ യാത്രയിൽ,അകലങ്ങളില്ലവർക്കെന്നും. മഞ്ഞണിഞ്ഞ പുലരികൾ,സന്ധ്യകൾ നക്ഷത്രമെഴുതിയ രാവുകൾ.ഓരോ വർഷവും സാക്ഷിയായ്,അവരുടെ സ്നേഹത്തിൻ കഥകൾ. ഇനിയും ഒരുമിച്ചു നടക്കാൻ,ആയുസ്സുണ്ടാകണേ ദൈവമേ.ഈ പ്രണയം നിലനിൽക്കട്ടെ,എന്നെന്നും മധുരമായി,…
ചിലരെ മാത്രം കൈപിടിക്കുന്ന,
രചന : സഫി അലി താഹ.✍ ചിലരെ മാത്രം കൈപിടിക്കുന്ന, ചേർത്തമർത്തുന്ന സ്നേഹത്തിന്റെ കൊടുങ്കാറ്റുണ്ട്. നമ്മുടെ ഉള്ളിലെ ഏതൊരു നൊമ്പരത്തെയും നിലനിന്നിരുന്നു എന്നൊരു അടയാളം പോലുമില്ലാതെ കട്ടെടുത്ത് തന്റെതാക്കുന്ന ഇഷ്ടങ്ങളുടെ കൊടുങ്കാറ്റ്!അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും അവഗണിക്കരുത്, വേദനിപ്പിക്കരുത്, വിട്ടുകളയരുത്.കാരണം നഷ്ടപ്പെടലുകൾ നൽകുന്നത് വിഷാദപക്ഷികളുടെ…
ശരണഗീതം.
രചന : ബിനു. ആർ.✍ സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം.. ( 2)കരുണാമയനാം പന്തളകുമാരൻഅയ്യപ്പ സ്വാമിയെ, ഭൂമിപ്രപഞ്ചനെ,ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു,പതിനെട്ടുപുരാണങ്ങൾ നിറയും,പടിപതിനെട്ടും കയറിവരുമ്പോൾസ്വാമിയേ ശരണമയ്യപ്പാ..ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ.. (സ്വാമി…) കറുത്തമുണ്ടുടുത്തുംകൊണ്ട്വൃച്ഛികപ്പുലരിയിൽ ശരണമാലയിട്ടുംകൊണ്ട്മഞ്ഞുമൂടും പുഴതന്നാഴത്തിൽമുങ്ങിയും കൊണ്ട്, ശരണം വിളിച്ചുതൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർപമ്പയിൽ പാപമൊഴുക്കാൻസ്വാമിയേ ശരണമയ്യപ്പാ,ഹരിഹരസുതനാനന്ദചിത്തനെ…
ആന്റോ വർക്കിയെ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി ആയി എൻഡോസ് ചെയ്തു.
ടെറൻസൺ തോമസ് (ഫൊക്കാന മുൻ സെക്രട്ടറി )✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ 2026 ൾ നടക്കുന്ന ഫൊക്കാനാ സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക്ആന്റോ വർക്കിയെ ട്രഷർ സ്ഥാനാർത്ഥിയായി എൻഡോസ് ചെയ്തു. നവംബർ 4 ന് വൈകിട്ട്…
മന്തപ്പ് തല
രചന : സബ്ന നിച്ചു ✍ കണക്കും കയ്യും തിരിപാടില്ലാത്ത മന്തപ്പ് തലയാണ് എന്റേതെന്നും പറഞ്ഞ് ഞാൻ ദുഃഖിച്ചിരുന്നത് കുറച്ചൊന്നുമല്ല.ഗുണനപ്പട്ടികയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഉത്തരങ്ങൾ എത് പാതിരാക്ക് ചോദിച്ചാലും വിളിച്ചുപറയാൻ തക്ക കുശാഗ്രബുദ്ധിയുണ്ടായിട്ടും കണക്കിൽ എനിക്ക് പ്രതീക്ഷിച്ച…
