അവൾക്കില്ലാത്ത മുറി
രചന : രെഞ്ചു പി മാത്യു ✍️ അവൾക്കില്ലാത്ത മുറിഒരു വീടുംഅവൾക്ക് ജന്മം നൽകിയില്ല.അമ്മയുടെ ഗർഭത്തിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽഅവൾക്ക് ലഭിച്ചത്മുറികളല്ല,മറ്റുള്ളവരുടെ ജീവിതത്തിൽ ഒഴിഞ്ഞു കിടന്ന ഇടങ്ങൾ.ജനിച്ച വീട്ടിൽഅവളുടെ ചിരിചുമരിൽ തട്ടി തിരിച്ചു വന്നിട്ടില്ല.ഓരോ വാതിലിനുംഒരു അവകാശിയുണ്ടായിരുന്നു.ഓരോ ജനാലയ്ക്കുംഒരു കാവൽക്കണ്ണ്…
വിരിഞ്ഞതറിഞ്ഞില്ലെ
രചന : എം പി ശ്രീകുമാർ ✍️ വിരിഞ്ഞതറിഞ്ഞില്ലെ ദളങ്ങൾനിവർന്നതറിഞ്ഞില്ലെതെളിഞ്ഞതറിഞ്ഞില്ലെ അഴകുകവിഞ്ഞതറിഞ്ഞില്ലെനിറഞ്ഞതറിഞ്ഞില്ലെ മധുരംകിനിഞ്ഞതറിഞ്ഞില്ലെഉതിർന്നതറിഞ്ഞില്ലെ സുഗന്ധംപടർന്നതറിഞ്ഞില്ലെതെളിഞ്ഞതറിഞ്ഞില്ലെ നേരംപുലർന്നതറിഞ്ഞില്ലെതളിർത്തതറിഞ്ഞില്ലെ പൂ –ത്തുലഞ്ഞതറിഞ്ഞില്ലെതുടുത്തതറിഞ്ഞില്ലെ നിറങ്ങൾകടുത്തതറിഞ്ഞില്ലെപുണർന്നതറിഞ്ഞില്ലെ വസന്തംമുകർന്നതറിഞ്ഞില്ലെനിറഞ്ഞ ശോഭയിൽ നേരെതെളിഞ്ഞു നില്ക്കണ്ടെനിറഞ്ഞ പീലികൾ ചേലിൽനിവർത്തിയാടണ്ടെപറന്നുയരണ്ടെ വിണ്ണിൽനിറഞ്ഞു നില്ക്കണ്ടെനിറഞ്ഞ ലാവണ്യം പൂത്തുപൂമഴ പെയ്യണ്ടെ.വിരിഞ്ഞതറിഞ്ഞില്ലെ ദളങ്ങൾനിവർന്നതറിഞ്ഞില്ലെതെളിഞ്ഞതറിഞ്ഞില്ലെ അഴകു. കവിഞ്ഞതറിഞ്ഞില്ലെ !!
വളർച്ച .
രചന : നീലകണ്ഠൻഉണ്ണി ✍️ ക്ലാസ്സുകൾ മാറിമാറി ജയിച്ച്കുട്ടികൾ വളർന്നു കൊണ്ടേയിരുന്നുഉണ്ണാനും ഉടുക്കാനും ഏറെ പഠിച്ചുഉച്ചയൂണിനപ്പുറം നിറവിൻ്റെ ഏമ്പക്കവുംഉറക്കവും കണ്ണുതുറക്കവെപുതിയ അധ്യാപകൻ പഠനത്തേയുംപരീക്ഷയേയും പറ്റി പറഞ്ഞുമംഗ്ലീഷിലായിരുന്നു ഭാഷണംതുമ്പും വാലുമൊക്കെക്കിട്ടികുട്ടി വളർച്ചയുടെ ഘട്ടങ്ങൾ വികാരവിചാരങ്ങൾനിലവിളിയും വികൃതിയും തൊട്ട്ഫ്രോയിഡ് വരെ വിരുന്നിനെത്തികുട്ടിക്കാലം കളിച്ച് വളർന്നുകളി…
ലോകസാഹിത്യത്തിൽ മലയാളത്തനിമ അടയാളപ്പെടുത്തിയ കഥാകാരൻശ്രീ വൈക്കം മുഹമ്മദ് ബഷീർ സ്മൃതിദിനം🌹
രചന : ഒ.കെ.ശൈലജ ടീച്ചർ. ✍️ കടലിരമ്പം പോലൊരു കഥാകാരൻ: “ബേപ്പൂർ സുൽത്താൻ”.ജൂലായ് 5.മലയാള സാഹിത്യത്തിന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ ബാക്കിയാക്കി, അക്ഷരങ്ങളുടെസുൽത്താൻ യാത്രയായ ദിനം.വൈക്കം മുഹമ്മദ് ബഷീർ!പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ചുണ്ടിൽ ഒരു ചിരി വിരിയും, കണ്ണിൽ ഒരു…
ഡോൾഫിൻ ആശംസകൾ
രചന : ജോർജ് കക്കാട്ട് ✍️ എനിക്ക് ഡോൾഫിനുകളെ ഇഷ്ടമാണ്,അവയുടെ ചിരി വളരെ ലഘുവാണ്.അവ നീലയിൽ നൃത്തം ചെയ്യുന്നു,ആർക്കും എത്തിപ്പെടാൻ കഴിയാത്തിടത്ത്.വളരെ തിളക്കമുള്ളതും വളരെ സ്വതന്ത്രവുമാണ്.അവ സ്വപ്നങ്ങൾ പോലെ ചാടുന്നു,അവരുടെ അരികിൽ ആകാശം.നീലയിൽ നൃത്തം ചെയ്യുന്നത്,എന്നെ സന്തോഷത്താൽ നിറയ്ക്കുന്നു.അവയുടെ ചാട്ടങ്ങൾ ഞാൻ…
ഗുരുസാന്നിധ്യം
രചന : അനിൽ ചേർത്തല ✍️ ഗുരുഒരു നാമമല്ല.ഒരു ജീവിതചരിത്രവുമല്ല.അനാദികാലം മുതൽ മനുഷ്യാത്മാവ് അന്വേഷിച്ചുകൊണ്ടിരുന്ന ദൈവമുഖാവരണമാണുഗുരു.ആ മുഖം ഭൂമിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കാലം അതിനെ ജനനം എന്നു വിളിക്കുന്നു.ശിഷ്യൻ അതിനെ കൃപ എന്നു വിളിക്കുന്നു.ഗുരുവിന്റെപിറവി ഒരു ശരീരത്തിന്റെ ആവിർഭാവമല്ല. മനുഷ്യന്റെ മറന്നുപോയ ആത്മസ്മൃതി…
അടയാളങ്ങൾ..🍁🍁
രചന : വിദ്യ സുരേഷ് ✍️ ഒരോർമ്മക്കൊളുത്തെങ്കിലും.അഴിച്ചെടുക്കാതെ..നിങ്ങൾക്കീ വരികൾകടന്നു പോകാനാവില്ല.ചാഞ്ഞു പെയ്യുന്ന മഴയിലേക്ക്..ജാലകവിരികൾ വകഞ്ഞു മാറ്റി.നനുത്ത ഈറനടികളിൽമുഖം ചേർക്കാതെ..നിങ്ങൾക്കീ മഴയെ..പറഞ്ഞയക്കാനാവില്ല..ഒരു മാമ്പൂവെങ്കിലുംകൊഴിച്ചിടാതെഇതിലൊരു കാറ്റിനും.തൊട്ടു പോകാനാവില്ല..ബാല്യത്തിന്റെഓട്ടിറമ്പിലൊരുകളിവഞ്ചിയെങ്കിലുംബാക്കിവെയ്ക്കാതെഒരു ഹൃദയത്തിനുംമുതിർന്നു പോവാൻ ആവില്ലവയൽ വരമ്പിലൊരുകാലടിപ്പാടെങ്കിലുംബാക്കി വെയ്ക്കാതെഒരു വഴിക്കും മുന്നോട്ടുനീളാനാവില്ല..അമ്മയുടെ വിളിയോച്ചയില്ലാതൊരു പുലരിക്കുംവീട്ടിലേക്കുള്ള വഴിഅറിയാനാവില്ലഅച്ഛൻ വിയർത്തഅന്നമല്ലാതൊന്നുംരുചി മുകുളങ്ങളെഅത്രമേൽഉണർത്താറില്ല…പുസ്തകത്താളിൽ…
തൈറോയ്ഡ് ഗ്രന്ഥി മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ.
രചന : ആമിരജി ✍️ തൈറോയ്ഡ് ഗ്രന്ഥികളിൽ ശരിയായ അളവിലല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് എങ്കിൽ ആൺപെൺ വ്യതാസമില്ലാതെ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ അവഗണിക്കരുത്!!തൈറോയ്ഡ് പ്രധാനമായും രണ്ട് പ്രധാന തരത്തിലാണ്, ♦️ഹൈപ്പോതൈറോയിഡിസവും♦️ഹൈപ്പർതൈറോയിഡിസവുമാണ്.തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.ഇതിന്റെ…
അതിരുകല്ല്
രചന : അൻസൽന ഐഷ ✍️ ചേടത്തിയും ചേച്ചിയുംഈശപോശ നടത്തിയതുകൊണ്ടാണ്കൊച്ചാട്ടനും അച്ചായനുംഅതിരുകല്ലു കെട്ടി പ്രശ്നപരിഹാരംനടത്തിയത്.ഒന്നും രണ്ടും പറഞ്ഞു തല്ലുപിടിച്ചത് ചേടത്തിയുടെ പട്ടിചേച്ചിയുടെ കോഴിക്കുഞ്ഞിനെപിടിച്ചതിന്റെ പേരിലും.ചേടത്തിക്ക് ടിപ്പു ജീവനായതുപോലെപിങ്കികോഴിക്കുഞ്ഞു ചേച്ചിയുടെകരളുമായിപ്പോയി.ഒരിടത്തു ചോറു വെച്ചാൽഅപ്പുറത്ത് കൂട്ടാൻ വെയ്ക്കുംഉച്ചക്ക് പണി കഴിഞ്ഞെത്തുന്നകണവന്മാർ മുറ്റത്തെത്തുമ്പോൾകഞ്ഞിക്കലവുംകൂട്ടാൻച്ചട്ടിയുമായി കെട്ട്യോൾമാരുംഒരു വാഴയിലയുമെടുത്തുചമ്രംപിടിക്കും.ഈ…
