❤മൗലാന ജലാലുദ്ധീൻ റൂമി.❤
Askar Areechola അകമേ നിന്നിലൊരു ജലപ്രവാഹമിരിക്കെശൂന്യമായ പാത്രവുമായ് നീഈ പുറമേയുള്ള മരുഭൂമിയിൽ ചുറ്റി നടക്കുന്നതെന്തിന്?നീ എവിടെ നിൽക്കുകയാണെങ്കിലുംആ സ്ഥലത്തിന്റെ ആത്മാവാകുക. ആവശ്യത്തിൽ കവിഞ്ഞുള്ള ഭൗതിക, പദാർത്ഥ സമാഹരണ ശ്രമങ്ങൾ ഉപേക്ഷിച്ച്, അനിയന്ത്രിതമായ ദേഹേച്ഛകളുടെയും,മനോ കാമനകളുടെയും,അതേസമയം തന്നെ ബുദ്ധിയുടെ കബളിപ്പിക്കലുകളെയും അതിജയിച്ച് പരമമായ…
ജന്മഭൂമിതൻ പുണ്യം.
രചന:Shyla Kumari ജന്മഭൂമിതൻ പുണ്യംഇമ്പമുള്ളൊരാ നാദംനെഞ്ചിലാനന്ദമേകുംഗന്ധർവ്വനാദമെങ്ങും ഭൂമിയിൽ വന്നുദിച്ചുനാദഭംഗി തൻ സൂര്യൻസ്വർഗം മണ്ണിൽ വിടരുംആ നാദധാര ശ്രവിക്കേ കാതുകൾക്കെന്തൊരിമ്പംഎന്തൊരാനന്ദമേളംസങ്കടങ്ങളകലുംഹൃത്തിലാനന്ദമേകുമെന്നുമാ ഗാനധാര ഭൂമി കോരിത്തരിക്കുംആ ശബ്ദഭംഗി കേൾക്കുമ്പോൾരോഗദുരിതമകലുംആ ഗാനമാധുരിയിൽ ലയിക്കേ ശുദ്ധിയുള്ളൊരു ഭാഷകണ്ഠനാദമാധുര്യംഅർപ്പണബോധമെല്ലാംഗാനഗന്ധർവ്വനു സ്വന്തം ആയുരാരോഗ്യമോടെപരിലസിക്കട്ടേ പാരിൽഗന്ധർവ്വ ഗായകന്റെശബ്ദമാധുര്യമെന്നും. 81.ന്റെ നിറവിൽ പരിലസിക്കുന്ന…
സന്യാസം ഒരു മരീചികയാണ്.
രചന :- ബിനു. ആർ. അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച്ച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകർമ്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ, മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻ തുടങ്ങുകയായിരുന്നു അപ്പോൾ.…
ഉത്തരവാദികൾ ?
രചന: J K Thrissur മഹാരാഷ്ട്രയിലെ ഒരു ആതുരാലയത്തിൽ ശിശുക്കളുടെ ഐസിയുവിൽ അഗ്നിബാധ. ഏറ്റ് കുഞ്ഞുങ്ങൾ മരിച്ച സംഭവമാണ് ഈ വരികൾക്ക് ഹേതു. ഒന്നും അറിയാത്ത, പറയുവാനുംആകാത്ത, ചലനവും ഇല്ലാത്തകുഞ്ഞിളം പൈതങ്ങളേ,കിളി കൊഞ്ചലുകൾ കേൾക്കുവാൻവെമ്പുന്ന മനസ്സുകൾക്കിന്നോനൽകിയതും സന്താപക്കടലല്ലേആതുരാലയ സൂക്ഷ്മ വാസികളേ !.…
ഇന്ത്യയോട് അഭ്യര്‍ത്ഥനവുമായി ബ്രസീല്‍.
രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയോട് വാക്‌സിന്‍ അഭ്യര്‍ത്ഥിച്ച് ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് വാക്‌സിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ‘കോവിഷീല്‍ഡിന്റെ’ 20 ലക്ഷം ഡോസുകളാണ് ബ്രസീല്‍…
അന്നുമിന്നും.
രചന:Biju Karamoodu നിന്നെച്ചിരിപ്പിക്കെയൊപ്പം ചിരിച്ചു ഞാൻഎണ്ണിക്കടന്നെത്രനൊമ്പരങ്ങൾ …നിന്നെയൊളിപ്പിച്ചകത്തേക്കൊഴുക്കി ഞാൻപൊള്ളുന്ന കണ്ണുനീരെത്ര തുള്ളി..നീവന്നിരിക്കവേചേലിട്ട ചില്ലകളാകെയുലഞ്ഞു പൂങ്കാറ്റിലന്നുംവെള്ളിടിവീണതൊളിപ്പിച്ചു തായ്മരം ചോലവിരിച്ചു ചിരിച്ചു നിന്നു.എങ്ങും പട൪ത്തുവാനാകാതെ കത്തുന്നതെന്തൊക്കെയാണെന്നറിഞ്ഞതില്ല…ചെന്നടുത്തീടുവാനാകാത്ത ചൂടിലുംചന്ദനംപോലെ തണുത്തതെന്തോനമ്മെപ്പൊതിഞ്ഞതും ചുറ്റും പരന്നതുമിന്നലെയാണെന്നറിഞ്ഞൊരിന്നുംഎന്നോ മരിച്ച മണങ്ങളിൽ നിന്നൊരുചെമ്പകപ്പൂമണം ഞാനെടുത്തുഇല്ല പൂച്ചെമ്പകമല്ലാഅതുനമ്മളൊന്നിച്ച സൗഗന്ധമായിരുന്നു..പണ്ട് വായിക്കവേനമ്മെത്രസിപ്പിച്ചസുന്ദരകാവ്യങ്ങെളെങ്ങുപോയിഓരോ കവിതയും തിന്നുതിന്നങ്ങനെകാവ്യമായ്ത്തീരുന്ന…
വിറപ്പിച്ച് സിഗ്നൽ വാട്ട്സ് ആപ്പിനെ പിന്തള്ളി.
പ്രൈവസി പോളിസിയിൽ മാറ്റം വരുത്തി ഉപയോക്താക്കളുടെ വിവരശേഖരണത്തിന് വഴിയൊരുക്കിയ വാട്ട്സ് ആപ്പിന് കടുത്ത തിരിച്ചടി. വാട്ട്സ് ആപ്പിന് സമാനമായ സോസ്യൽ മീഡിയ പ്ലാറ്റ്ഫോം സിഗ്നലാണ് ഇതിൽ വലിയ നേട്ടം സ്വന്തമാക്കിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ഡൗൺലോഡുകൽ സ്വന്തമാക്കി സിഗ്നൽ അതിവേഗം മുന്നേറി. ശനിയഴ്ച…
ലാസ്യം.
രചന: മാധവി ടീച്ചർ, ചാത്തനാത്ത്. നിശ്ശബ്ദദു:ഖത്തിൻ സാഗരതീരത്തിൽഞാനെന്റെ മൗനത്തിൽ താഴ്വരയിൽഒറ്റക്കിരുന്നേറെ തിരയെണ്ണി, തീരവുംതിരയും മെനയുന്ന കഥകൾ കേട്ടു .! പഞ്ചാര മണലിന്റെ മെത്തയിൽ ഞാനെത്രമോഹനചിത്രങ്ങൾ കോറിയിട്ടു.!ചെല്ലാത്ത സ്വപ്നത്തിൻചില്ലറയേറെയെൻഹൃത്തിലെ മുത്തായ് പെറുക്കി വെച്ചു. പുസ്തകത്താളിന്റെയുള്ളിന്റെയുള്ളിലായ്സൂക്ഷിച്ചു വെച്ച മയിൽപ്പീലിയും,കരിവളപ്പൊട്ടുകൾ, കൺമഷിക്കൂട്ടുകൾകുങ്കുമച്ചെപ്പിലെ സിന്ദൂരവും. തീരത്തെ പഞ്ചാരമണലിൽ…
നേർത്തപാടകൾ ചിതറുന്ന സമയം.
Vasudevan K V ആചാരാനുഷ്‌ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത്…
കവിതയോട്
രചന:Jayasankaran O T കാത്തുനിന്നു ഞാൻ നിന്നെചക്രവാളത്തിൽ നീല-ക്കാറുകൾ നിറംവാർന്നുമാഞ്ഞുതീരുവോളവും കാത്തുഞാൻ ഹർഷോന്മാദനൃത്തമാടുവാൻ വിണ്ണിൽതാരകങ്ങളും, ചന്ദ്രലേഖയുമൊരുങ്ങുവാൻ. നിശ്ചലമേതോ സ്മൃതിവിഭ്രമശില്പംപോലെസ്തബ്ധമായ് മുന്നിൽവിശ്വപ്രകൃതി മുഴുവനും. കാറ്റടിക്കാതേ,യിലനീട്ടിയാടാതേ ,കിളിപാട്ടുപാടാതേ,പൂക്കൾകണ്ണുകൾ തുറക്കാതെ. ഞാനറിഞ്ഞീല, വെട്ടംപോയതുമിരുളിനുകാവലായെങ്ങും മിന്നാമിന്നികൾ തെളിഞ്ഞതും സന്ധ്യതൻനടയിലെപൊൽ തിരി പൊലിഞ്ഞതുമൊന്നുപാടുവാൻപോലുമെൻ്റെ നാവുണർന്നീല. നീ, വസന്തത്തിൻ ദൃശ്യകാവ്യമായ്…