പൂതനാമോക്ഷം.

രചന : പള്ളിയിൽ മണികണ്ഠൻ✍ എത്ര കൈത്തലങ്ങളുടെസ്പർശമേറ്റതാണീ മുലകൾഎത്ര ചുണ്ടുകളുടെചൂടറിഞ്ഞതാണീ മുലക്കണ്ണുകൾ…നിയോഗതാപത്തിൽനിശബ്ദമാക്കപ്പെട്ടവളുടെകണ്ണ് കലങ്ങിയതും കനവുരുകിയതുമൊന്നുംകാലം കുറിച്ചുവയ്ക്കാറില്ല.സ്വാതന്ത്ര്യം നഷ്ടമായവളുടെ സ്വപ്നങ്ങളിൽവിശന്നുകരയുന്നൊരു കുഞ്ഞുംവിശപ്പൂട്ടുന്നൊരു പെണ്ണുമുണ്ടെന്ന്കംസഹൃദയങ്ങളെങ്ങനെ തിരിച്ചറിയാനാണ്.?ശാപവചനങ്ങളുടെ തീക്കാറ്റിൽഉടലുരുകി, ഉയിരുരുകിയിട്ടുംമിടിപ്പ് നിലക്കാത്തവളുടെ മുലകളിലിപ്പോഴുംയൗവനം ബാക്കിയുണ്ട്.കൊതിയോടെയെന്റെമാറിടങ്ങളിലേക്ക് നോക്കരുത്..പിടഞ്ഞുതീർന്ന ചുണ്ടുകൾ നുണഞ്ഞുണക്കിയവെറും മാംസകുന്നുകൾ മാത്രമാണവ.ആജ്ഞകളുടെ വാൾമുനകളിൽവഴിനടത്തപ്പെടുന്നവൾക്ക്നിഷേധിക്കപ്പെട്ടുപോയഒരു ജീവിതംകൂടിയുണ്ടെന്നറിയുക..വിലാപങ്ങളുടെ മഴക്കരുത്തിലുംപിറക്കാതെപോയവരുടെഇളംചുണ്ടുകൾ…

കൌരവസോദരി

രചന : വ്യന്ദ മേനോൻ ✍ കുറച്ചു മധുരത്തിനായി കരിമ്പിന്റെ ഒരു തണ്ട് കഷ്ടപ്പെട്ടു ചവച്ചു തുപ്പേണ്ടി വരുന്നതു പോലെയാണ് ജീവിതത്തിലെ പ്രണയങ്ങളു൦ സന്തോഷങ്ങളും. കുറച്ചു സ്നേഹവും സന്തോഷവും തിരിച്ചു വാങ്ങാൻ ഒരുപാട് ത്യജിക്കേണ്ടി വരും. ഒരുപാട് അലയേണ്ടി വരും. ചിലപ്പോൾ…

ഞാനെന്തിന് നിന്നെയോർക്കണം??

രചന : അശ്വതി ശ്രീകാന്ത്✍ മഞ്ഞവെളിച്ചം കൊണ്ട്നര മറച്ചനഗരത്തിന്റെ വൈകുന്നേരങ്ങളിൽതനിയെ നടക്കുമ്പോഴല്ലാതെ,ഇരുമ്പുചട്ടിയിൽ നൂറ്റാണ്ടുകളായികടല വറുക്കുന്നവൃദ്ധനെ കാണുമ്പോഴല്ലാതെ,ഉടലുരുമ്മാനൊരു വിളക്കുകാൽ തേടുന്നവയറു വീർത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ,കൗതുകവസ്തുവിന് വിലപേശുന്നവിനോദസഞ്ചാരിയെ കാണുമ്പോഴല്ലാതെ,അയാളെ ചേർന്നുനിൽക്കുന്നപിൻകഴുത്തിൽ പച്ചകുത്തിയ കൂട്ടുകാരിയെകാണുമ്പോഴല്ലാതെ,കല്ലുമാലകൾ വച്ചുനീട്ടുന്നവഴിവാണിഭക്കാരെകടന്നു പോകുമ്പോഴല്ലാതെ,നഗരത്തേക്കാൾ പഴകിയ സിനിമാശാലയുടെപുറംചുമരിലെ പോസ്റ്ററുകൾകണ്ടില്ലെന്നു നടിക്കുമ്പോഴല്ലാതെ,കണ്ണട മറന്നുവച്ചകോഫിഷോപ്പിന്റെപേരോർത്തെടുക്കാൻ ശ്രമിക്കുമ്പോഴല്ലാതെ,ദൈവത്തിന്റെ…

പള്ളുരുത്തിയും മരുന്നുകടയും പിന്നെ പുലയ വാണിഭവും …….

രചന : മൻസൂർ നൈന✍ ഒരു പ്രദേശത്തിന് എങ്ങനെ‘ മരുന്നു കട ‘ എന്ന പേര് വന്നുവെന്ന അന്വേഷണത്തിൽ നിന്നും നമുക്ക് ഈ ചരിത്രം തുടങ്ങാം . തോപ്പുംപടിയിൽ നിന്നും പള്ളുരുത്തിയിലെ യാത്രയ്ക്കിടയിലാണ് ഈ ചരിത്രം മനസിലേക്ക് കടന്നു വരുന്നത് .ഗോവയിൽ…

ജൂൺ ഒന്നിന്

രചന : വിജിലേഷ് ചെറുവണ്ണൂർ✍ മഴയേയും കൂട്ടി സ്ക്കൂളിൽ വന്നതിന്ദേഷ്യംപ്പെടും ക്ലാസ് മാഷ്.പുത്തൻ മണത്തിൻ്റെയിടയിൽകരിമ്പൻ നിറം പല്ലിളിക്കുമ്പോൾപറയും എൻ്റെ കുപ്പായംഅടിച്ചു കിട്ടിയിട്ടില്ലെന്ന് .ഇല്ലി പൊട്ടിയ കുട ചൂടി പോകുമ്പോൾപറയും, പുതിയ കുടഅമ്മോൻ്റെ പോരേല് വെച്ച് മറന്ന്.ചെരുപ്പില്ലാത്ത കാലിൽ ചൂണ്ടികൂട്ടുകാർ ഉളുപ്പ്കെടുത്തുമ്പോൾമറ്റൊരു കള്ളം…

പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് .

പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് . നാടിൻ്റെ പൊൻമുടി മലയുടെ പശ്ചാത്തലത്തിൽ 20 വർഷം മുൻപ് എഴുതി കുറേക്കാലം മറന്നിട്ട് നിരന്തരം എടുത്ത് എഡിറ്റ് ചെയ്ത് തേൻപരുവത്തിലാക്കിയ നോവൽ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത് അൻസാർവർണ്ണനയാണ്. അദ്ദേഹത്തിൻ്റെ…

ഇടവ ബഷീറിന് അന്ത്യാഞ്ജലി

രചന : അനിയൻ പുലികേർഴ്‌✍ പ്രശസ്തർ പാടിയ പാടിപ്പതിഞ്ഞവജന സദസ്സുകളിൽ പാടി പ്രചാരമാക്കിനാടുനീളെ നടന്നോടി ഗാനത്തിന്റെതേന്മഴകൾ നിർത്താതെ പെയ്തല്ലോ ആഹ്ളാദപൂർവ്വംഎതിരേറ്റു നാട്ടിൽപുതിയ സംഗീത ബോധമുണ്ടാക്കിചലചിത്ര വേദിയിലുമൊന്നു തിളങ്ങിഅവിടേയും സ്വന്തമായ്സ്ഥാനമായ്പാടിത്തിമർത്തു പാടിത്തകർത്തുനിരവധി വേദികളിൽ നിർത്തീടാതെചായം തേച്ചതല്ലല്ലോയാ സംഗീതംതനി മയോ ടെന്നും നിലനിലതിർത്തിപാടി നില്ക്കു…

സ്വയംവരം

രചന : തോമസ് കാവാലം ✍ മേഘങ്ങളെന്തേ വിയത്തിലോടിഭയത്തിൽതുള്ളികളുതിർത്തിടുന്നുലാഘവത്തോടെ മയത്തോടെയുംആഴിയെപുൽകാനൊരുങ്ങുകയോ? മരത്തിൽനിന്നേറെ നീർമണികൾഈറനായ് വീണുപടർന്നു മണ്ണിൽഒരു മാത്ര ജലമാത്ര വീണപാടെതരുക്കളും ധരണിയും കുളിരുകോരി ധരണിയിൽസൂനങ്ങൾ ഭ്രരങ്ങളു മാധാരാ പ്രവാഹത്തിൽ കുളിച്ചുനിന്നുധനുസ്സുപോലകലെ ചാരുവർണ്ണരാജിവനജ്യോത്സ്നപോലെ വിടർന്നുനിന്നു. മധുതേടിയണഞ്ഞൊരു പതംഗമപ്പോൾമലരിൻ ദളങ്ങളിൽചേർന്നമർന്നുമതിപോലെ മധു മോന്തിയാമകാന്ദംമതിഭ്രമത്തിൽ സ്വയം…

വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!

രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച്…

കല്പാന്തകാലം

രചന : നരേൻ പുലപ്പാറ്റ ✍ (വിഷം കുടിച്ച് ചത്ത ആകാശം)നല്ല കനത്തമഴക്ക് കോപ്പുകൂട്ടുന്ന ആകാശംപോലെയാണ് മനസ്സ് ആകെ കറുത്തുമൂടി കനം തൂങ്ങി ഒന്നാര്‍ത്തുപെയ്യാന്‍ മോഹിച്ച്……ചിലപ്പോള്‍ തോന്നും അകവാതിലുകളെ ല്ലാമങ്ങ് തുറന്ന് ഇട്ടാലോന്ന്കാറ്റും വെളിച്ചോം തട്ടാനായി…ഉള്ളിലുള്ള വേദനകളുടെ മഷിഞ്ഞ ഗന്ധം ഒന്ന്…