പൂന്താനവും മേല്പത്തൂരും
രചന : ഹരിഹരൻ എൻ കെ✍ കടഞ്ഞെടുത്ത മുത്താണീ “ജ്ഞാനപ്പാന” !എന്നിട്ടുമെന്തിനാണാവോപൂന്താനം തെറ്റുതിരുത്താൻ പോയിക്കുറവായി മടങ്ങി പോൽ !അവിശ്വസനീയമാണക്കഥമേല്പത്തൂർ അങ്ങനെ കുറവാക്കിവിട്ടെന്നാണോ !കാലമുണ്ടിനിയും നമ്മളുൾക്കൊള്ളേണം സത്യം !“വിജ്ഞാനപ്രദമായതൊട്ടെല്ലാമുൾക്കൊള്ളുന്നജ്ഞാനപ്പാനയ്ക്കാണോ താൻ മുഖവുര ചമയ്ക്കേണ്ടൂ !”“സാധ്യമല്ലെളുതല്ല മുക്തിയ്ക്കിദാനീം കവിശ്രേഷ്ഠന്മാരിരിക്കവേവാലിവനാട്ടേണമോ !”പൂന്താനം വിചാരിച്ചാൽ മാത്രം മതിയാവുംമുക്തിയ്ക്കെൻ…
സന്ധ്യകൾ
രചന : ശിവരാജൻ കോവിലാഴികം,മയ്യനാട്✍ ചെമ്പട്ടുചേല ഞൊറിഞ്ഞുടുത്തും ചെമ്മെചാന്ദ്രായണം നോറ്റും വന്നസന്ധ്യേചിത്രാർപ്പിതയാമൊരപ്‌സരസോ,വശ്യേചിത്രരഥൻതന്റെ പ്രേയസിയോ! നിസ്തുലേ നിന്നുടെ നീലവേണിക്കെട്ടിൽനിവൃതം പുതയ്ക്കുന്നതാരു സന്ധ്യേതേജസ്വിനി തുഷ്‌ടിദായികേ മോഹിനിതുംഗീശനോടു നീ പിണക്കമാണോ പകലിരവു,മദ്ധ്യാഹ്നമൊക്കെയും കണ്ടിട്ടുംഅത്താഴപ്പൂജയ്ക്കു മുന്നേ മറഞ്ഞതോ .തമസ്സും നിശീഥവും യെത്തുന്നതിൻമുന്നേയാത്രാമൊഴിചൊല്ലിയെന്തേ മറഞ്ഞുനീ . വാനത്തെയമ്പിളിയ്ക്കുമ്മ കൊടുത്തവൾതാരകക്കുഞ്ഞുങ്ങളെപ്പെറ്റെടുത്തവൾ.ശാസിച്ചുശാസിച്ചു…
രാഘവീയം
രചന : എൻ.കെ.അജിത്ത് ആനാരി ✍ നിലാവിൽ ഓളങ്ങളിളകുന്ന പമ്പാനദി. പകൽമുഴുവൻ കത്തിയെരിഞ്ഞ് പടിഞ്ഞാറ് കടലിൽ ആണ്ടുപോയ പകലോനവശേഷിപ്പിച്ച താപം പുറത്തേക്കൂറ്റിക്കളയുന്ന നദിയുടെ ഉപരിതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന സൗമ്യമായ ഉഷ്ണത്തെ ഏറ്റുവാങ്ങി കരയിലെത്തിക്കുന്ന ഇളം കാറ്റിൽ ഇരുകരയിലുമുള്ള തെങ്ങിൻതലപ്പുകൾ ആടുന്നത് രാഘവന്…
“സംസ്ക്കാരം, വാക്കിനാൽ പ്രശോഭിതം “
രചന : കൃഷ്ണമോഹൻ കെ പി ✍ നാലക്ഷരങ്ങൾ നാം കൂട്ടി വായിക്കുമ്പോൾനാവിന്റെ തുമ്പത്തെത്തും ഭാഷയും ശുഭമായിനാലാളു കൂടുമ്പോൾ നാം ചൊല്ലുന്നവചസ്സുകൾനാളെയും നമ്മെപ്പറ്റി വിലയിരുത്തുവാൻ പോരുംസംസ്കൃത മനസ്സിന്റെ ഉൾവിളി കേട്ടിട്ടെന്നുംസംവദിക്കുന്നൂ പരം, വാക്കിനാൽ പരസ്പരംസംസ്ക്കാരം തുടിച്ചിടും വാക്കിലതെന്നാൽ പോലുംസംഗതിയറിയാതെചൊല്ലുന്നൂ പലപ്പോഴുംവാക്കുകൾ, പറയുന്ന…
ആവേശപൂർവ്വം
രചന : അനിയൻ പുലികേർഴ് ✍ അപരാധികളല്ല അവരൊന്നുമെന്നാൽഅപരാജിതരായി നിന്നിടുന്നുകാലം നമിക്കുന്ന കൂട്ടുകാരായവർകാലത്തിനപ്പുറം എത്തിടുന്നുകണ്ണീരു കൊണ്ടു കഴിയുവാനല്ല വർകാലമേല്പിച്ച ദൗത്യത്തിനൊപ്പംകണ്ടില്ല വരീ ലോകത്തെ യെന്നാലുംകാണുന്നു നാം അതിലേറെക്കാലം :അവരുടെ സ്വപ്ന സഞ്ചാരവേഗങ്ങൾപുതു പുലരിയുടെ തുടിപ്പാകുന്നുഅവരുടെ ലക്ഷ്യത്തിനൊപ്പമെത്താൻഒരു മടിയുമില്ലാത്ത തലമുറയുംഏറെ പ്രതീക്ഷയിലാണവർ എന്നുംകാലം…
കിസാൻ
രചന : ജയേഷ് പണിക്കർ ✍ പ്രകൃതി തൻ പ്രിയരാകും തോഴരിവർപരിപാലനത്തിലഗ്രഗണ്യർഋതു ഭേദമറിഞ്ഞെന്നുമീ മണ്ണിനെഹൃദയത്തോടെന്നുമേ ചേർത്തു നിർത്തുംതിരികെ കൊടുക്കുന്നു ജനനിയെന്നുംനിറയെ ഫലങ്ങളായെന്നുമെന്നുംഅറിവൂ പരസ്പര സ്നേഹത്തിനാൽഅനുദിനമീബന്ധമൂഴിയിലായ്വിലയെന്തെന്നറിയുമോ ഇവർവിയർപ്പാലുർവ്വിയെ ഫലപുഷ്ടമാക്കിടുന്നുജലമേകി ദാഹം ശമിപ്പിച്ചിടുംജനനി തൻ ഹൃദയമറിയുന്നവർമലിനമാക്കാതെ മണ്ണിലെന്നുംവിളയൊരുക്കുന്ന സഹോദരങ്ങൾതൊഴുതിടൂ കൈകൂപ്പിയിവരെയെന്നുംതളരാതെ മണ്ണിനെയറിയുവോരെ.
ജൻമദിനമെത്തുമ്പോൾ .
രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ നാം ഓരോരുത്തർക്കും കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു. പിറന്നാളിനാശംസയേ കുന്ന നേരമിൽ…
രണ്ട് സഞ്ചാര മാലാഖമാർ
രചന : ജോർജ് കക്കാട്ട് ✍ രണ്ട് സഞ്ചാര മാലാഖമാർ ഒരു സമ്പന്ന കുടുംബത്തിന്റെ വീട്ടിൽ രാത്രി ചെലവഴിക്കാൻ തീരുമാനിച്ചു . അവരുടെ വാതിൽക്കൽ മുട്ടി .കുടുംബം പരുഷമായി പെരുമാറുകയും മാലാഖമാരെ പ്രധാന വീടിന്റെ അതിഥി മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്തില്ല.…
വാനരൻ
രചന : ജോയ് പാലക്കാമൂല ✍ കുണ്ടാമണ്ടി കൂട്ടങ്ങൾകൊമ്പിൽ ചാടി നടക്കുന്നുകണ്ടാലൊട്ടും ഭയമില്ലകണ്ടു ചിരിക്കാൻ വകയുണ്ട്കുണ്ടീലുള്ളൊരു വാലുണ്ട്.കുട്ടികൾ ചിലത് കൂട്ടുണ്ട്.കൂട്ടത്തോടെ ഇറങ്ങുമ്പോൾകുന്നിൽ അവരുടെ യുദ്ധങ്ങൾകുഞ്ഞുകുസൃതികൾ പറ്റിക്കുംകുറ്റം ചെയ്തൊരു മട്ടല്ല..കായും ,കനിയുംമതില്ലങ്കിൽകട്ടുപറിക്കാതെന്ത് വഴി?കൂട്ടക്കാർ ചിലർ വലിയവരായ്കുപ്പായത്തിൽ വിലസുന്നു.കൂട്ടിവളച്ചവർ വക്കുന്നു.കുറ്റം ഞങ്ങൾക്കെന്നിട്ടും.
പ്രളയത്തിനൊടുവിൽ
രചന : പ്രീത ഷിജി ✍ ഞാൻ ആലപിച്ച പ്രീതടീച്ചറിന്റെ മൂന്നാമത്തെ കവിത,പ്രളയത്തിനൊടുവിൽവരികളോടൊപ്പം വീഡിയോയും കൂടെ. എഡിറ്റിംഗ് എന്റെ മോൾ ശ്രീലക്ഷ്മിവിജയൻ. പ്രളയത്തിനൊടുവിലീയർക്കാംശുവാദ്യമായ-ഴലിൻറെ നെറുകയിൽ മെല്ലെത്തലോടവേ ;അറിയുന്നു ഞാനീ പ്രകൃതിനിൻ ശക്തിയെ;അറിയുന്നു ഞാനീ പ്രപഞ്ച സത്യങ്ങളെ…. മഴയുതിർത്തിട്ട നീർമരണക്കയങ്ങൾ തൻആഴങ്ങൾ നീന്തി…
