മെയ് ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക…

മെയ്‌ദിനം

രചന : ജയന്തി അരുൺ ✍ തിരക്കൊഴിഞ്ഞിട്ടൊന്നുചിരിക്കണമെന്ന്,യാത്രപോകണമെന്ന്,കണ്ണുതെളിയുന്നതുവരെഉറങ്ങിയുണരണമെന്നെങ്കിലുംകൊതിച്ചു കൊതിച്ചുവലുതുകാലിനെഗ്യാസുകുറ്റിയിലേക്കുംഇടതുകാലിനെവാഷിംഗ്‌ മെഷീനിലേക്കുംകൊളുത്തിയിട്ട്കൊച്ചുമക്കളുടെ കയ്യും പിടിച്ചുവഴിയിലേക്കുകണ്ണും നട്ട്കാലും നടുവും തിരുമ്മിവിശ്രമം സ്വപ്നംകാണുന്നവരെനിങ്ങൾ കാണാറുണ്ടോ കൂട്ടരേ,വാത്സല്യപ്പെരുക്കക്കണക്കിൽഅകത്തളത്തിലുറഞ്ഞുപോകുന്നവരെകാണുന്നില്ലെങ്കിൽസ്‌ക്രീനിൽനിന്നൊന്നുകണ്ണുതെറ്റിക്കൂ,മെയ്ദിനമല്ലേആശംസകളറിയിക്കണ്ടേ?

ഉഷ്ണതരംഗം

രചന : മംഗളൻ. എസ് ✍ പ്രകൃതിയോടെന്തിനീ പാപങ്ങൾ ചെയ്തുപ്രകൃതീടെ പ്രതിക്ഷേധമുഷ്ണതരംഗംപ്രകൃതിയെ നോവിച്ച മനുഷ്യജന്മത്തോട്പ്രതികാര ദാഹിയായ് പ്രകൃതി മാറി!! ഋതുക്കൾ മാറി ഋതുഭേദംമാഞ്ഞുപോയ്ഋഷിമാരോ തപസ്യ വിട്ടോടിപ്പോയി!കാട്ടുമൃഗങ്ങൾ പരിഭ്രാന്തരായിപ്പോയ്കാടുവിട്ടവയോടി നാട്ടിൽക്കേറി! ഞാറ്റുവേലക്കിളി പാട്ടുപാടുന്നില്ലഞാറുനടാൻ കൃഷിപ്പാടം നനഞ്ഞില്ലഞാനെന്ന ഭാവം മനുഷ്യൻ വെടിഞ്ഞില്ലഞാണിന്മേൽക്കളിയൊട്ടു മാറ്റുന്നുമില്ല! വേനൽ…

ഓപ്പൺ വോട്ട്

രചന : ഷൈന അത്താഴക്കുന്ന് ✍ വോട്ടിനെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഞാൻ അമ്മമ്മയുടെ വീട്ടിലായിരുന്നപ്പോഴാണ് ‘അന്ന് ഞാൻ കുട്ടിയായിരുന്നു.അമ്മയുടെ കൂടെ ഞാൻ അമ്മമ്മയുടെ വീട്ടിൽ വന്നതായിരുന്നു.അമ്മമ്മയുടെ വീട്ട്മുറ്റത്തുള്ള വലിയ എക്സോറ മരത്തിൻ്റെ ചുവട്ടിലിരുന്ന് ഞാനും വല്യമ്മാവന്റെ മകളായ സീമയും കളിച്ചു…

ഒറ്റമരത്തണൽ.

രചന : ബിനു. ആർ.✍ അക്ഷരക്കൂട്ടുകളിൽനിറഞ്ഞഅമ്മിഞ്ഞപ്പാൽമണംഅറിയാതെയൂറിവന്ന്അലിഞ്ഞില്ലാതായ രാവിൽഅല്പമാംചിന്തകളെന്നിൽനിറഞ്ഞുനിൽക്കവേ,അടിപതറിയയെൻ മനംഅല്പമായ് തേങ്ങിയില്ലേ!അച്ഛനെന്നവാക്കിൽ സർവ്വതുംചന്ദനംപോൽ വാരിയണിഞ്ഞുഅമ്പോറ്റിയെ കൈക്കുമ്പിളാൽനമിക്കുന്നപോൽ ഹൃത്തിൽപൂജ്യമായ് കൊണ്ടുനടക്കവേ,അസുരന്മാർവന്നു വായ്ക്കുരവയിട്ടുഅക്കഥയിക്കഥയെല്ലാം മാറ്റിയില്ലേ!ഇഷ്ടസ്നേഹം നടവരമ്പിൽനഷ്ടമായതും ഇടമുറിയാതെകതിരുകാണാപക്ഷികൾ തൻകൂജനങ്ങളിൽകളിയാക്കി-ക്കൊണ്ടൂയലിട്ടതുംഇന്നലെ-ക്കഴിഞ്ഞതുപോലെയെന്മനമിടിക്കുന്നു.കാലമെന്നോടുമൊഴിഞ്ഞു,നഷ്‌ടമായസ്നേഹംകാണാ കതിർനിറയും വയലിൽ,കാണാത്തകാറ്റിന്റെ മർമ്മരം പോൽനിന്നിൽ ചുറ്റിവലയുന്നുണ്ടിപ്പോഴും!ആത്മാവുപൂക്കുന്ന നേരമല്ലേ,ഈദിനം അച്ഛനെന്നയൊറ്റമരത്തണൽഓർമയായ് ഒടിഞ്ഞുവീണതിന്നല്ലേ,ആകാശത്തിൻ അതിർവരമ്പുകൾകൂടിക്കുഴഞ്ഞതുമിന്നല്ലേ!

തൊഴിലിനെ ലാളിച്ചവൻ

രചന : ജയൻതനിമ ✍ ആളിക്കത്തുമഗ്നിച്ചിറകുമായാകാശം.ചുട്ടുപൊള്ളിച്ചുരുകി വീശും കാറ്റ്.ഉണങ്ങിയ ശിഖരങ്ങൾക്കടിയിലിത്തിരിതണലിലിറ്റു ജലത്തിനായ് കേഴും പറവകൾ.വീണ്ടു കീറി വറ്റിവരണ്ട പുഴകൾ.ഉറവ വറ്റി , ചുരത്താത്ത കിണറുകൾ, നീർത്തടങ്ങൾ.കത്തിപ്പഴുക്കുമീ ഭൂഗോള പരപ്പിൽപൊരിവെയിലിൽ, പിടയുമിടനെഞ്ചുമായ്പശിയടക്കാൻ പാടുപെടുന്ന പണിയാളർ.സൗധങ്ങൾ പടുത്തും ചക്രങ്ങൾ തിരിച്ചുംഅദ്ധ്വാനിക്കുന്നവർ.ആജ്ഞാപിക്കുന്നവനല്ലആജ്ഞാനുവർത്തിയനുസരണ ശീലൻ.അടിയാളനടിമ.അവനാണുടയോൻ.തൊഴിലിലാളി കത്തുന്നവൻതൊഴിലിനെ ലാളിക്കുന്നവൻ.ഭൂമിയിലെ…

“മെയ്ദിനം”

രചന : ഗംഗ കാവാലം ✍ മെയ് മാസം ഒന്നിനാണ് മെയ്ദിനം ആഘോഷിക്കുന്നത് .ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ…

🌷 മെയ്ദിന ഓർമ്മകൾ🌷

രചന : ബേബി മാത്യു അടിമാലി✍ പണ്ടൊരു മെയ്ദിനത്തിൽഅന്നു ചിക്കാഗോയിൽസംഘടിച്ചു തോഴിലാളികളവർസമരപതാകകളേന്തീസമത്വസുന്ദരമായോരു ലോകംസ്വപ്നം കണ്ടവർ മനതാരിൽവർഗ്ഗബോധം അവരിലുണർന്നുസംഘടിച്ചവരൊന്നായിമാനവ മോചന സന്ദേശത്തിൻ രണഗീതങ്ങളവർ പാടികുനിഞ്ഞു പോയൊരു ശിരസ്സുയർത്തിഇൻക്വിലാബു വിളിച്ചവര്അടിമത്തത്തിൻ കാൽചങ്ങലകൾതകർത്തെറിഞ്ഞവർ മുന്നേറിമനുഷ്യരാശിക്കുത്തമമായൊരുദർശനമവരുനമുക്കേകിഇന്നുംഅവരുടെ ഉജ്ജ്വലയൊർമ്മകൾതൊഴിലാളികളുടെ ആവേശംഅദ്ധ്വാനിക്കും ജനകോടികളുടെമാർഗ്ഗദർശികളായവരാംചിക്കഗോയിലെ സമര സഖാക്കൾക്കേകാംനമ്മൾക്കഭിവാദ്യംമെയ്ദിനത്തിൻ അഭിവാദ്യം

ഫൊക്കാന വിമെൻസ് ഫോറം സെൻസറി ഇന്റഗ്രേഷൻ തെറാപ്പിക്കു ധനസഹായം നൽകി .

ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: ഫൊക്കാന വിമെൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നും മറ്റ് സംഘടനകകൾക്കു ഒരു മാതൃകയാണ്. വിമൻസ് ഫോറം ദേശിയ ചെയർ ഡോ . ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഈ രണ്ട് വർഷങ്ങൾക്ക്…

അകന്നവഴിയിൽ

രചന : ബാബു തില്ലങ്കേരി ✍ യൂദാസിനെയുംഒറ്റിയയാദിവസത്തിലാണ്മണ്ണ് വറ്റിവരണ്ടത്.തിരിച്ച് നടക്കുന്തോറുംവരിഞ്ഞുമുറുക്കുന്നഗീവത്സിയൻ കാറ്റ്.വിറകുവെട്ടിവെള്ളം കോരിതളർന്ന മേനിയിൽയുദ്ധത്തിൽതകർന്ന രക്തക്കറകുമ്പസാരക്കൂട്തകർക്കുന്നു.ചർച്ചചെയ്യപ്പെടാതെപോകുന്നഒറ്റപ്പെട്ടവന്റെ ദൈന്യതകൾ,ആത്മഹത്യകൾ,ബലാത്സംഗങ്ങൾ,കൊലപാതകങ്ങൾ,വ്യക്തിഹത്യകൾ.മാറ്റിനിർത്തിയപട്ടിണികൾനോവുകള്‍നിലാവുകൾ.അപ്രത്യക്ഷമാകുന്നഅടയാളങ്ങളിൽ,കാഴ്ച നഷ്ടപ്പെടുന്നകൃഷ്ണമണികളിൽ,മാത്രം ഉറ്റുനോക്കുന്നഅകകാമ്പുകൾ.തിരിച്ച് വരാത്തത്രയുംഅകലത്തിൽ, മനസ്സ്അകന്നുപോയിരിക്കുന്നു.ഏച്ചുകെട്ടിയ ചിന്തകൾഒടിഞ്ഞുതൂങ്ങിയമൂലയിൽ കൂടിചേരലിനായികാതോർത്തിരിക്കുന്നു.