വനം വെള്ളപൂശുമ്പോൾ

രചന : ഹരിദാസ് കൊടകര✍ വനം വെള്ളപൂശുമ്പോൾ..മദ്ധ്യവർത്തിയുംഇളകുന്ന ബഞ്ചുംഅംഗഭംഗം വന്നവാരം കണക്കുകൾ തേപ്പിനായ് വെള്ളിടി-വെണ്ണയാക്കുമ്പോൾ..ചുവരു വിള്ളലിൽഭ്രമ ശീർഷം തണുപ്പ്.അടുക്കുതെറ്റുന്നപാത്രമരിപ്പുകൾപാതയിടുക്കിലുംപെറ്റുകൂടുന്ന ചൂത്.ഉഷ്ണനാഗങ്ങൾമുടന്തുന്ന വാചകംകരയ്ക്കടുക്കാത്തശിലാഗുണങ്ങൾ.അഹിത മർമ്മരം.വഴി വിലങ്ങിയ-നാരായവേരുകൾ.വരുതി കെട്ടുന്ന-ഭീതം തണൽപ്പുര.നിഴലുറയ്ക്കാത്ത-പാതയിരിപ്പിലും-ഇരുകൈ നിറച്ചും;ഗതി വിറപ്പുകൾ.തല താഴ്ത്തിയ-ശതാവരി മുള്ളുപോൽവിലജ്ജ വാദങ്ങൾ. കാടും കരടുംവെള്ളയാകുമ്പോൾഅമിതത്തിലാശങ്ക..മല മുകളിലെസസ്യം പനിപ്പ്.കാമ്പിൽ കനപ്പ്.പൊള്ളുമിലഞ്ഞിയിൽ-പൊഴിയുന്ന…

🌹കുടുംബശ്രീ 🌹

രചന : ബേബി മാത്യു അടിമാലി✍ ഗ്രാമീണ വീഥികളിൽപടയോട്ടമായി വരുംസ്ത്രീ ശക്തിയാണീകുടുംബശ്രീലോകത്തിനൊന്നകെമാതൃകയായ് തീർന്ന.മുന്നേറ്റമാണീ കുടുംബശ്രീവിജയങ്ങൾ കൈവരിച്ച്ബഹുമതികൾ കൊണ്ടുവന്നഇതിഹാസമാണീ കുടുംബശ്രീഈനാടിൻ നാരിതൻഅന്തസുയർത്തിയപടയണിയാണീ കുടുംബശ്രീനാളെത്തെ പെൺമക്കൾ തളരാതിരിക്കുവാൻഉലയൂതി പുകയൂതിതകരാതിരിക്കുവാൻനാട്ടിൽ വികസനംപൂത്തുലഞ്ഞീടുവാൻദാരിദ്ര്യം നീക്കുവാൻഅഭിമാനം കാക്കുവാൻമാവേലി വാണോരാനാടുപോലല്ലേലുംആത്മാഭിമാനമോടെജീവിക്കുവാൻസംഘസംഘമായിനിന്നുപോരാടുവാൻസംഘശക്തിയാകുമീകുടുംബശ്രീനാരികൾതൻ ജീവിതഭദ്രമാക്കീടുവാൻസംരരക്ഷകരാകും ഞങ്ങൾസംരഭകരാകും ഞങ്ങൾഅബലയല്ലിനിഞങ്ങൾ ചബലയല്ലിനിഞങ്ങൾഅടിമകളാകുകില്ലൊരുകാലവും

കാർത്തിക നക്ഷത്രം

രചന : പണിക്കർ രാജേഷ്.✍ “ന്താ…. ദിവാസ്വപ്നത്തിലാണോ “കൂടെ മണിക്കിലുക്കംപോലൊരു പൊട്ടിച്ചിരിയും. രവി ഞെട്ടിയുണർന്നു.ചുറ്റുംനോക്കി. ആരെയുംകാണാതെ ഒന്നുപകച്ചു.അതൊരു, സ്വപ്നമായിരുന്നോ?കാത്തുവിന്റെ ശബ്ദം, താൻ വ്യക്തമായി കേട്ടതാണല്ലോ.അവൻ പിന്നെയും ചുറ്റുംപരതി.പിന്നെ പുഞ്ചിരിയോടെ മുഖത്തുനിന്ന് കണ്ണടയെടുത്തു തുടച്ചു.കുറേവർഷത്തെ അജ്ഞാതവാസത്തിനുശേഷം അവധിയാഘോഷിക്കാൻ തറവാട്ടിലെത്തിയതാണ് രവി എന്ന രവിചന്ദ്രൻ.തറവാടിന്റെ…

ഗൃഹാതുരം

രചന : ജയശങ്കരൻ ഒ.ടി.✍ മാപ്പു നൽകുക മങ്ങിപ്പോയൊരീ ചുവരിൻ്റെകോണിലീ ചിത്രം പൂക്കൾവിതറിപ്പതിക്കട്ടെ.കാലമീ ശുഭ്രാംബരഭിത്തിയിൽ കരിപൂശിമേഘവർണ്ണമായെങ്ങും.കണ്ണുനീർ മഴകളിൽനാമെഴുതിയ മയിൽപീലി തൻ നടനങ്ങൾസ്വപ്നമായകന്നു പോയ്.മാപ്പുനൽകുക മങ്ങുംചിത്രമിച്ചുവരിൻ്റെകോണിലായ് പതിച്ചിടാംപുഷ്പമാല്യങ്ങൾ കൊരുത്തണിയിച്ചിടാമെന്നുംവാടി വീഴാതേ മാറ്റാൻപൊൻവെളിച്ചത്തിൽ നൂലിൽപുഞ്ചിരിക്കുമ്പോൾ കാറ്റിൽഗന്ധമായ് നിറഞ്ഞിടാൻ.നീയുറങ്ങുക ശാന്തംനീയുറങ്ങുക ,വരുംകാലമെൻ സങ്കല്പങ്ങൾവ്യഥ തൻ കരിമഷിപൂശി…

വഴി

രചന : തോമസ് കാവാലം.✍ വഴിതേടി പോയവരെല്ലാംവഴികണ്ടു മടങ്ങുന്നുണ്ടോ?വഴിതെറ്റി വന്നവരെല്ലാംനിരതെറ്റി നിന്നവരാണോ? കര തേടിയലഞ്ഞോരെല്ലാംനിരനിരയായ് മാഞ്ഞേപോയികടലലയിൽ താന്നേപോയിമലമുകളിൽ നിന്നോർ പോലും. ധരയിനിയും തുടരുന്നിവിടെമരമെല്ലാം തകരുമ്പോഴുംകരയെല്ലാം മരുവായ് തീരുംവരളുമ്പോൾ കരളുകൾ പോലും. വഴിതേടി പോയവരെന്തേവഴിയൊന്നും കണ്ടതുമില്ലേ?വഴിയാവാൻ വഴിവെട്ടേണംവഴിയേപോയ് വഴിയാവേണം. വഴിമുന്നേ പോയവരെല്ലാംവഴികാട്ടികളല്ലേയല്ലവഴികാട്ടി നിന്നവരെല്ലാംവഴികണ്ടുപിടിച്ചവരല്ല.…

വേഴാമ്പൽ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ഒരു തുള്ളി നീരിനായ് കേഴുന്നു വാനമേദാഹാർത്തയായൊരു വേഴാമ്പൽ ഞാൻതൊണ്ടയും വറ്റിവരണ്ടു പോയിപാറിപ്പറക്കുവാനാകതില്ല.ചന്ദനക്കാട്ടിലെ പൊത്തിനുള്ളിൽതന്റെ ഇണക്കിളി കൂടെയുണ്ട്ചുട്ടുപൊള്ളുന്നൊരു ചൂടും സഹിച്ചെന്റെകൂട്ടികൾ കൂട്ടിൽ മയക്കമായി.കാട്ടാറു വറ്റിവരണ്ടു പോയിപൂമരം വാടിത്തളർന്നു പോയിനീലാംബരത്തിലെ, കാർമുകിലേആകാശം നോക്കിയിരിപ്പാണു ഞാൻ.കൂട്ടിലെ മക്കളെ ഓർത്ത…

അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനം

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. വാർത്തകൾ അന്വഷിക്കുന്നതിനിടയിൽ വിവിധ കാരണങ്ങളിൽ ജീവൻ നഷ്ടപെട്ടവർക്കും ജയിൽവാസം അനുഭവിക്കുന്നതുമായ പത്ര പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.…

കുഴിച്ചുകൊണ്ടിരിക്കുന്നു

രചന : രാജു കാഞ്ഞിരങ്ങാട്✍ കാലംജീവിതത്തെകുഴിച്ചു കൊണ്ടിരിക്കുന്നുആയുസ്സിന്റെ അടരുകൾഅടർന്നു വീണുകൊണ്ടിരിക്കുന്നു പഴകിയ പത്രം പോലെഓർമ്മകൾ കീറി മുറിഞ്ഞിരിക്കുന്നുഓരോ അടരിലുംഅടക്കാനാവാത്ത ജിജ്ഞാസകവിത പോലെ കതിരിട്ടു നിൽക്കുംപിന്നെ , കരിഞ്ഞ്കുഴിമാടത്തെപ്പോലെ ഭയക്കും ആയിരം ചീവീടുകളുടെആർത്തനാദമായിഅസ്വസ്ഥതപ്പെടുത്തുംവീണ്ടുമൊരടരിൽ പുഞ്ചിരിയുടെപൂവിരിയുംനിലയ്ക്കാത്ത സ്വപ്നം ഉറവയിടും പിന്നെപ്പിന്നെകണ്ണുണങ്ങികരിഞ്ഞുണങ്ങിപിഞ്ഞിക്കീറിജീർണ്ണ വസ്ത്രമാകും പിന്നെയുംകാലം കുഴിച്ചു…

മെയ് ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക…

മെയ്‌ദിനം

രചന : ജയന്തി അരുൺ ✍ തിരക്കൊഴിഞ്ഞിട്ടൊന്നുചിരിക്കണമെന്ന്,യാത്രപോകണമെന്ന്,കണ്ണുതെളിയുന്നതുവരെഉറങ്ങിയുണരണമെന്നെങ്കിലുംകൊതിച്ചു കൊതിച്ചുവലുതുകാലിനെഗ്യാസുകുറ്റിയിലേക്കുംഇടതുകാലിനെവാഷിംഗ്‌ മെഷീനിലേക്കുംകൊളുത്തിയിട്ട്കൊച്ചുമക്കളുടെ കയ്യും പിടിച്ചുവഴിയിലേക്കുകണ്ണും നട്ട്കാലും നടുവും തിരുമ്മിവിശ്രമം സ്വപ്നംകാണുന്നവരെനിങ്ങൾ കാണാറുണ്ടോ കൂട്ടരേ,വാത്സല്യപ്പെരുക്കക്കണക്കിൽഅകത്തളത്തിലുറഞ്ഞുപോകുന്നവരെകാണുന്നില്ലെങ്കിൽസ്‌ക്രീനിൽനിന്നൊന്നുകണ്ണുതെറ്റിക്കൂ,മെയ്ദിനമല്ലേആശംസകളറിയിക്കണ്ടേ?