പ്ലവനതത്വം

രചന : സെഹ്റാൻ ✍ ജീവിതംഒച്ചിനെപ്പോൽവിരസമിഴയുകയല്ലോഎന്ന ആത്മഗതത്തിന്മറുപടി പോൽകണ്ണാടിയിലെപ്രതിബിംബംഅവൾക്ക്നരച്ച മുടിയിഴകൾചൂണ്ടിക്കാട്ടി.ചുളിവീണകൺതടങ്ങളും.ബാത് ടബ്ബിൽകിടക്കേഅവളിൽപുതിയൊരാശയത്തിൻമുളപ്പ്.തത്വചിന്തകആയാലോ?ചിന്തകൻമാർധാരാളം.ചിന്തകമാരോവളരെ വളരെവിരളം.ബാത്ടബ്ബിൽനിന്നുംപിടഞ്ഞെണീറ്റ്റോഡിലേക്കവൾനഗ്നതയോർക്കാതെ!യുറേക്കാ…ആവേശത്തോടവൾവിളിച്ചുകൂവുന്നു.സ്വാതന്ത്ര്യത്തിൻ്റെ,തിരിച്ചറിവിന്റെകാഹളം!വിരളുന്ന നഗരം.മൂക്കത്ത് പതിയുന്നവിരലുകൾ.ക്യാമറാഫ്ലാഷുകൾ.മൊബൈൽഫോൺകണ്ണുകൾ.ക്രമം തെറ്റുന്നട്രാഫിക്.സ്തംഭനം!സ്തബ്ധത!ഏറ്റവുമൊടുവിൽപതിവുപോലെനിയമപാലകർ!യുറേക്കാ….വീണ്ടുമവളുടെഅലർച്ച!“ചിന്തിക്കൂ, അതൊരു ആണായിരുന്നു.നിനക്കത് സാധ്യമല്ല.”അവരവളെതിരുത്തുന്നു.പിന്നെ,റോഡിലൂടെവലിച്ചിഴയ്ക്കുന്നു.ഇപ്പോൾ,അവളുടെതുടയിടുക്കിൽനിന്നുംരക്തപ്പുഴയുടെപ്രവാഹം.മുങ്ങിത്തുടങ്ങുന്നനഗരം!അവളുടെആർത്തവനാളുകൾക്ക്ശേഷംനഗരത്തിൽ നിന്നുമാരക്തപ്പുഴവറ്റിപ്പോയേക്കാം.അപ്പോഴുംഅടിത്തറയിളകിയകെട്ടിടഭിത്തികളിൽത്തട്ടിഅവളുടെഅലർച്ചകളങ്ങനെഉച്ചത്തിലുച്ചത്തിൽപ്രതിധ്വനിച്ചേക്കാം.യുറേക്കാ….🟫

പ്രണയനീരദങ്ങൾ.

രചന : ബിനു. ആർ✍ വാനത്തിൽ ചെറുചെതുമ്പലുകൾപോൽനീരദങ്ങൾ നിറഞ്ഞിരിക്കെ,ഭൂമിപ്പെണ്ണിന്മീതെനനുത്തഹിമകണംപോൽമഴനിലാവ് പൊഴിയവേ,എൻമനസ്സിൻസങ്കല്പത്തിൽ നിറയുന്നുവെൺചന്ദ്രലേഖതൻ പ്രണയനീരദങ്ങൾ!കഴിഞ്ഞ കൊഴിഞ്ഞനിലാവുകളിലെപ്പോഴോപ്രണയംവന്നുവാതിലിൽമുട്ടുമ്പോഴൊക്കെയും പരിഭവക്കടലുകൾവേലിയേറ്റങ്ങളാകവേചിന്തകളിലൊക്കെയും പ്രണയചന്തങ്ങൾവന്നു നിറയുമ്പോഴൊക്കെയുംതളിർക്കുന്നചിരകാലസ്വപ്നങ്ങളൊക്കെയും,പൂക്കുന്നകൈതപ്പൂമണം പോൽ,സുഗന്ധം പരത്തുന്നു.!മഴയുംതണുപ്പുംരാവും ഉദിച്ചുന്മാദിനിയായ്മദിക്കവേ , കറുകറുത്തപ്രണയനീരദങ്ങൾകണ്ടു, രാക്കിളികൾകൊക്കുരുമിക്കുറുകുന്നുരാക്കോഴികൾ രാഗാർദ്രഗാനം മുഴക്കുന്നു!

ആരാധന..

രചന : പട്ടം ശ്രീദേവിനായർ ✍ കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി.ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു…

ഇരുട്ടറ

രചന : ജോർജ് കക്കാട്ട് ✍ പുറത്തേക്ക് പോകൂ, എന്നിട്ട് നിങ്ങളുടെ ആത്മാവിൽഅനന്തമായ ഹൃദയമിടിപ്പ് സ്ഥാപിക്കുക,ഒരു മികച്ച ഓയിൽ പെയിൻ്റിംഗിൻ്റെമറ്റൊരു ഹാലോയിൽ ഇത് ഇൻസ്റ്റാൾ ചെയ്യുക,അല്ലെങ്കിൽ നിങ്ങളുടെ മർത്യ ചിഹ്നത്തിൽസത്യം തേടി നിങ്ങളുടെ ഹൃദയം മുറിച്ചുകടക്കുകഈ ദൈവിക ഊഹം ഉൾക്കൊള്ളുക, ഉറപ്പിക്കുക,…

സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ?

രചന : സന്ദീപ് ദാസ് ✍ സഞ്ജുവിനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാൾ ശരിക്കും ഔട്ട് ആയിരുന്നുവോ?മഹാഭാരതത്തിൽ ഒരു അഭിമന്യുവിൻ്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിൻ്റെ കഥ. അഭിമന്യുവിനെ നേർവഴിയിലൂടെ വീഴ്ത്താൻ കൗരവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവർ…

‘പ്രേതങ്ങളുടെ താഴ്‌വര. ‘

രചന : ബെന്നി വറീത് മുംബൈ✍ ഖഡ്ഗത്താലറ്റു പ്പോയചിറകുമായിയലയുംഇരുട്ടു തീരാത്തപ്രേതങ്ങളുടെ താഴ്‌വരയിലിന്നുംദാഹിച്ചു നാവുണങ്ങിഅപശബ്ദങ്ങളെടുത്ത്മടുത്ത മനസ്സുമായിഅസ്ഥിപഞ്ചരങ്ങളായ്ശവക്കുനയ്ക്കു കാവലായ്ഈ നികൃഷ്ടജന്മം.നൂറായിരംനോവിൻ്റെകദനകഥയിലലിഞ്ഞൊഴുകിഞാനേതു തോണിയിൽദുഷ്ടമേഘങ്ങളെനിന്നിലേയ്ക്കാവാഹിയ്ക്കും.ഈവരണ്ട രാത്രിയുടെഇരുണ്ട യാമങ്ങളിൽശ്രുതി തെറ്റി പാടുംചീവീടുകളുടെനിലയ്ക്കാത്തആർത്തനാദങ്ങൾഅകമ്പടിയായകാശത്ത്താരകൾ മിഴിപൂട്ടവേ.പ്രേത താഴ്‌വരകളിലെ ഗുഹാധർഭാഗങ്ങളിൽപടം പൊഴിച്ചുഫണമുയർത്തിയഉഗ്രസർപ്പങ്ങളിണപിളർന്ന് നിൻകാൽചുവടുകളെപിൻതള്ളി കൊടുംവിഷംചീറ്റിയാടവേ.ഒരു നോക്ക് ഞാൻവൈകിയോ?ഒരു നിമിഷംഇമയടച്ചുവോ?കുതറിയോടിയ ജീവൻ്റെദ്രുതസ്പന്ദനംഉടക്കു താളമായ്അകലങ്ങളിൽപ്രതിധ്വനിക്കവേ.കുളിർ കൊണ്ട…

സെൻ്റ് ഫ്രാൻസിസ് ചർച്ചിനു മുന്നിലെ ആട്.

രചന : മൻസൂർ നൈന✍ 1985 – 90 കളിൽ കൊച്ചിയിൽ നിന്നു ഞാൻ കേട്ട ഒരു തമാശയാണിത് . ഇതേ തമാശയുമായി 2004 – ൽ മാത്രം പുറത്തിറങ്ങിയ Carlo Vanzina സംവിധാനം ചെയ്ത Le Barzellette ( The…

🩸 അഹങ്കാരികൾ നാടുവാഴുമ്പോൾ🩸

രചന : കൃഷ്ണമോഹൻ കെ പി ✍ അറിയില്ല നീയീ നഗരം ഭരിയ്ക്കുന്നഅഭിരാമിയാണു ഞാൻ ആര്യ പുത്രി അറിയില്ല നീയെൻ്റെ ജീവൻ്റെ ജീവനാം പതിയോ…..അതുലനീ നാട്ടിൻ പ്രതിനിധിയുംഅരവയറുണ്ണുവാൻ വളയം പിടിയ്ക്കുന്നഅഭിശപ്തജന്മങ്ങൾ നിങ്ങളെല്ലാംഅതുപോലെയാകാതെ കർമ്മപഥംതീർത്ത്അവിരാമം ഓടുന്നു ഞങ്ങളെല്ലാംഅവിടെ വന്നെത്തിയീ ,അല ശണ്ഠ തീർക്കുന്നതെവരെയുംഅവിടെ…

“വികസന ചൂട്”

രചന : വിജയൻ കെ എസ് ✍ എനിക്ക് ഉണ്ട് ഒരു വീട്,കളിവീട് അല്ലത്മണി മാളിക.മലകൾ ഇടിച്ച് നിരത്തി,പുഴകൾ കാർനെടുത്ത്,മരങ്ങൾ മുറിച്ച്പണിതീർത്തൊര് മണി മാളിക യാണ്എൻ വീട്.പൂരം കാണാൻ പോയൊരുനേരം കണ്ട,ഗജവീരന്മാര് നിൽക്കും പോലെ.കാണാം ,പൊക്കമതിലിൻ മേലെ.തെറ്റികൾ,മുല്ലകൾ,തുളസി ചെടികൾ,വേരൊടെ പിഴുതെറിഞ്ഞ്,ഓർക്കിഡ് വംശകൂട്ടരെകുടിയിരുത്തി…

എന്റെ രാത്രി

രചന: മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാത്തുകാത്തു ഞാനിരുന്നുരാവിതേറെ നേരമായിരാപ്പാടി പാടും പാട്ടിൻരാഗമെന്നിൽ കുളിരുപകർന്നു ശരറാന്തൽ തിരിതാഴ്ത്തിരാനിലാവ് നോക്കിയിരുന്നുരാവിതേറെ നേരമായികാത്തുകാത്തു ഞാനിരുന്നു ഒന്നുകാണാൻ പൂതിയായിഒന്നുപുണരാൻ ദാഹമായിഇഷ്ടവിഭവം ഒരുക്കിവെച്ചുപട്ടുമെത്ത വിരിച്ചുവെച്ചു വിരിഞ്ഞമാറിൽ തലചായ്ക്കാൻവിടർന്നകണ്ണിലെ പ്രണയംകാണാൻഇമ്പമുള്ളൊരു രാഗംമൂളാൻഇക്കിളിയീ രാവിലുണർന്നു ഇന്നുവരും ഇന്നുവരുംഎന്നുള്ളിൽ ഓർത്തിരുന്നുഎന്നുമെന്ന പോലെയിന്നുംകള്ളനെന്നെ കബളിപ്പിച്ചു…