‘മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപം’; കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു.

രചന : ജോര്‍ജ് കക്കാട്ട്✍️. പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും. നര്‍മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ…

മഠയൻ

രചന : കാവല്ലൂർ മുരളീധരൻ ✍️. ആർക്കുവേണ്ടി ജീവിക്കുന്നു എന്ന ചോദ്യം ജീവിതത്തിൽ പകുതിവഴി കഴിയുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിത്തുടങ്ങും.അതൊരു കുറ്റമാണോന്ന് ചോദിച്ചാൽ അല്ലെന്നും ആണെന്നും പറയാം. ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടംപോലെ ജീവിക്കാൻ അവകാശമുണ്ട്.കുറ്റങ്ങളും കുറവുകളും സ്വയം കണ്ടെത്തി ചികിൽസിക്കുന്നത് തെറ്റാണെന്ന…

സമുദ്രം പറയുന്നത്

രചന : എം പി ശ്രീകുമാർ ✍️. ചക്രവാളങ്ങളെ പിന്നിട്ട്അകലങ്ങളിലേക്ക് നീളുന്നമഹാസമുദ്രം !അഗാധവും നിഗൂഢവുമാണ്അതിന്റെ അന്തരംഗം !എങ്കിലുംതീരങ്ങളിലേക്കെത്തുമ്പോൾതിരമാലകളായ്രൂപാന്തരപ്പെടണമെന്ന്അത് പറഞ്ഞുതരുന്നു.ഉയർന്നുതാഴുന്നചഞ്ചല കാന്തിയോടെതീരത്തെപുണരേണ്ടതെങ്ങനെയെന്ന്സമുദ്രം പറയുന്നു.ഉയർന്ന തിരമാലകൾചാതുര്യമാർന്ന വഴക്കത്തോടെതാഴേണ്ടതാണെന്ന്സമുദ്രം ഓർമ്മിപ്പിക്കുന്നു.താഴ്ന്നിടത്തുനിന്നുംപ്രസരിപ്പോടെഉയരേണ്ടതെങ്ങനെയെന്ന്അത് കാണിച്ചുതരുന്നു.ഉയർന്നും താഴ്ന്നുംഅലയടിക്കുന്ന, ആവേശത്തിന്റെനൃത്തച്ചുവടുകൾക്കുംജീവിതരതിക്കുമപ്പുറംസ്ഥിരപ്രജ്ഞയോടെ,ശാന്തഗംഭീരമായ്അന്തരംഗംവർത്തിക്കേണ്ടതെങ്ങനെയെന്നുംസമുദ്രം പറയുന്നു.ജലം തപിച്ച് നീരാവിയായ്ഉയർന്നുപൊങ്ങിമഴമേഘങ്ങളായ് പാറിപ്പറന്ന്ഒടുവിൽ ഘനീഭവിച്ച്മറ്റൊരു ദിക്കിൽമഴയായ് പെയ്യുന്നതിനെക്കുറിച്ചുംസമുദ്രം പറയുന്നു.മഴവെള്ളംനദികളിലൂടൊഴുകിഅവസാനം,സമുദ്രത്തിലേക്കു…

ആരുണ്ടിവിടെ ചോദിക്കാൻ

രചന : അഡ്വ: അനുപ് കുറ്റൂർ✍️. ആരോടെന്തുമഹങ്കാരത്താൽആയസമേന്തിയാക്രമിച്ചവർആവർത്തിച്ചോരധികാരത്താൽആളിനു പുല്ലു വിലയെന്നായി. ആതുരസേവനശാലയിലായിആവർത്തിച്ച കെടുകാര്യസ്ഥതആപത്തായതൊളിപ്പിക്കുന്നത്ആരുമാരുമറിഞ്ഞില്ലെന്നതോ ? ആനചന്തം പോലൊരു മന്ത്രിആതിപ്പിടിച്ചോടണ കാണാoആസ്വദിക്കാനങ്ങേക്കരയിൽആടിക്കുഴയുന്നാരുടെചിലവിൽ ? ആരെങ്കിലുമെതിരായാലോആക്രമിച്ചവരെയൊതുക്കീടുന്നുആഘോഷിച്ചകറ്റുള്ളോരവർആശ്രയമേകുമടിമകളേവരും? ആരുഭരിച്ചാലുമങ്ങനെ തന്നെആദ്യമാദ്യം നന്നായിയുദിക്കുംആകർഷണമോപ്പിന്നെപ്പോകുംആട്ടിപ്പായിക്കണമെന്നുംതോന്നും. ആയിരമായിരം പാദങ്ങളുടെആശിർവാദമേറ്റൊരു മണ്ണിൽആദർശത്തിൻ ബലിപീഠത്തിൽആളിയണഞ്ഞതുസ്വാതന്ത്ര്യത്തിന്. ആരാധനയാൽ സ്മൃതിപീഠത്തിൽആത്മാർഥതയാൽ പുഷ്പാഭിഷേകംആരുമേകും ബാഷ്പാഞ്ജലിയാൽആദരവോടൊന്നു നമസ്ക്കരിക്കു. ആനുകാലിക…

കൂട്ടുകുടുംബത്തിലെ മൂട്ടരാത്രികൾ

രചന : ലാൽച്ചന്ദ് മക്രേരി ✍️. ഓർക്കുന്നു ഞാനെൻ്റെ ഉറങ്ങാത്ത രാത്രികൾനിലത്തുവിരിച്ചോരാ പായിഴക്കുള്ളിലുംപുതപ്പിൻ മടങ്ങിയ കോണുകളിലായുംകുമ്മായം തേക്കാത്ത ചുവരിൻ്റെയുള്ളിലുംസന്തോഷമായങ്ങ് വസിച്ചിട്ടായിട്ട്…രാത്രിയിൽ എൻ്റേ ബാലരക്തത്തിനേകടിച്ചിട്ടങ്ങിനേ ഊറ്റിയെടുത്തിട്ട്ഉറങ്ങാൻ വിടാത്തോരാ മൂട്ടരാത്രികളേ….കാലത്തെ പിറകോട്ടു കൊണ്ടുപോം ഓർമ്മകൾഎൻ്റെയാ കൂട്ടുകുടുംബത്തിന്നോർമ്മകൾ,അഷ്ടിക്ക് വകയന്ന് കുറവായിരുന്നേലുംസന്തോഷത്തിന്ന് കുറവൊന്നുമില്ലാത്തസ്നേഹത്തിൻ പര്യായമായോരാക്കാലം.മൂട്ടകടിച്ചോരാ രാത്രിയെയൊക്കെയുംഉറക്കമിളച്ചോരാ രാത്രിയെയൊക്കെയുംകഥയും…

‘അനാസ്ഥ’

രചന : ഷാജി പേടികുളം✍️. ‘അനാസ്ഥ’ നിരന്തരംകേൾക്കുന്ന ശബ്ദം.ഉത്തരവാദിത്തങ്ങൾവെടിഞ്ഞ മനുഷ്യൻ്റെനാറുന്ന നാവിൽ നിന്നു –തിരുന്ന ചീഞ്ഞു നാറിയഅറയ്ക്കുന്ന വാക്ക്.അന്യരുടെ വായിലെഉമിനീരു കലർന്നൊരന്നംകൈവിരലാൽ തോണ്ടിതിന്നു പെരുകുന്ന നാറിയമനുഷ്യൻ്റെ നാവിൽനിന്നൊലിച്ചുവീഴുന്ന ശബ്ദം.അഭിമാനത്തിൻ്റെ കയർതുമ്പിൽ തൂങ്ങിയാടുന്നമനുഷ്യൻ്റെ ജീവനു വിലപറയുന്നവൻ്റെ നാവിൽനിന്നുതിരുന്ന പരിഹാസപദം.കുത്തൊഴുക്കിലൊലിച്ചുപോയതിൻ ബാക്കി പത്രംപോൽ കണ്ണീരിൽ…

പറയാതെ പോയ പ്രണയം

രചന : ദിവാകരൻ പികെ.✍️ ഇഷ്ടമായിരുന്നേറെ എനിക്കുനിന്നെ,ഇഷ്ടം പറയാതെ പോയതെന്തെന്നറിയില്ല,പ്രാണനായിന്നും പ്രണയിച്ചിടുന്നുഞാൻ,സിരകളിൽ ലഹരിയായുണ്ടിപ്പോഴും.നിൻ മിഴികോണിലൊളിപ്പിച്ച പ്രണയം,എരിയുകയാണിന്നെൻ നെഞ്ചിൽ,കാണാതൊളിപ്പിച്ചനിൻപ്രണയമറിയാതെ,പോയതൊരുവേള എന്നിലെ ഭീരുത്വ മാവാം.വാതോരാതെമൊഴിഞ്ഞമൊഴികളിൽ,കൊതിച്ച വാക്കുമാത്രംകേട്ടില്ലൊരിക്കലും.മുമ്പിലെത്തുന്ന വേളയിലിഷ്ടമാണെന്ന,വാക്ക് ചങ്കിൽ കുരുങ്ങിപ്പിടഞ്ഞെത്ര നാൾ.സുമംഗലിയായനീ എൻ നേർക്ക് നീട്ടും നിറ,മിഴിയിൽ എൻ ശ്വാസം നിലക്കും നെടുവീർപ്പ്,അറിയാതിരിക്കാൻ ചുണ്ടിൽ…

എന്നിലേക്കൊരു മടക്കം

രചന : സജന മുസ്‌തഫാ ✍️. നിന്നിൽ നിന്നുംഎന്നിലേക്കൊരു മടക്കംഇനി അത്ര എളുപ്പമല്ല ..അതിന് ..നമ്മൾ ഒന്നിച്ചുകയറിയപ്രണയത്തിന്റെകൊടുമുടിയത്രയുംതിരിച്ചിറങ്ങണം ..അതിന് നമ്മൾ കടന്നഉന്മാദത്തിന്റെകടലുകളത്രയുംതിരിച്ചു നീന്തണംഅതിന് നമ്മൾ താണ്ടിയമൗനത്തിന്റെമരുഭൂമിയത്രയുംമുറിച്ചുകടക്കണംഅതിനിനിയുംഎത്ര മോഹങ്ങൾ തൻമുറിവുകൾ തുന്നണം ..?അതിനിനി ..എത്ര കാലങ്ങൾ തൻകണ്ണീരൊപ്പണം ..?നീ എന്ന വിഭ്രാന്തിയുടെവേനലിൽ പൊള്ളാതെ..നഷ്ട…

പെണ്ണിന്റെ ഭാരം

രചന : കഥ പറയുന്ന ഭ്രാന്തൻ✍️. ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നിങ്ങളുടെ അടച്ചിട്ട വാതിലുകൾക്ക് പിന്നിലെ അടക്കിപ്പിടിച്ച തേങ്ങലുകളെക്കുറിച്ചാണ്. നിങ്ങൾ കേൾക്കാൻ ഭയക്കുന്ന ആ നിശബ്ദതയെക്കുറിച്ചാണ്. പെണ്ണായിരിക്കുക, ഭാര്യയാകുക, അമ്മയാകുക—ഈ മൂന്ന് അവസ്ഥകളുടെ ഭാരത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഇല്ല,…

ഓർമ്മയിലെ ബാല്യം

രചന : ബിന്ദു അരുവിപ്പുറം✍️. ബാല്യമെൻ്റെയുൾത്തടത്തി-ലോർമ്മയായ് തികട്ടവേമാനസം തുളുമ്പിടുന്നുമധുരമായ് മനോജ്ഞമായ്.തിരികെയൊന്നു വന്നിടാത്തനാളതാണതെങ്കിലുംനടനമാടി നിൽക്കയാണ-തെൻ്റെ ചുറ്റുമെപ്പൊഴും!കൂട്ടുകാരൊടൊത്തുകൂടിനാട്ടകത്തിലെപ്പൊഴുംആടിയോടി മധുരമായ്ജീവിതം നുകർന്ന നാൾഓർത്തിടുമ്പോളുള്ളമിന്നുംപൂത്തുലഞ്ഞു നിൽക്കയായ്!വർണ്ണശലഭമായ് പറന്നു-യർന്നുപോയ നാളുകൾകുളിരുതിർക്കും തെന്നലായെ-ന്നുള്ളിലൊഴുകിടുന്നുവോ!മാരിവിൽ നിറങ്ങളായി-ട്ടിതൾ വിടർത്തും കനവുകൾകാൽച്ചിലമ്പണിഞ്ഞു മുന്നിൽനടനമാടിടുന്നുവോ!മാഞ്ഞിടാത്ത ചിത്രമായ്മാറിടുന്ന കാഴ്ച്ചകൾഅമ്പിളിപ്പൂച്ചിരിയുമായ്യെത്തിനോക്കിടുന്നുവോ!കൊഞ്ചലും കിനാക്കളുംകുളിരിയന്ന സ്നേഹവും….നഷ്ടസ്വപ്നമെന്നപോലെമാഞ്ഞകന്നു പോകുമോ?അകലുവാൻ കഴിഞ്ഞിടാതെമണിചിതറും മൊഴികളുംമധുകണങ്ങളെന്നപോലെമനമൊഴിഞ്ഞു നിൽക്കുമോ?