അവളുള്ള ലോകം….
രചന : നരേൻപുലാപ്പറ്റ✍ മഴപെയ്യണുണ്ട്….അച്ഛൻ ഇനിയും വരണ് കാണുന്നില്ല…അവളങ്ങിനെയാണ് ഇരുട്ടി തുടങ്ങിയാൽ പിന്നൊരാധിയാണ്…പണിക്ക് പോയച്ഛൻ ഇനിയും എത്തീലല്ലോ എന്ന് ഇടക്കിടെ ആധിപിടിക്കും…..മഴക്കാലമായോണ്ട് മിക്കവാറും ദിവസങ്ങളിൽ മഴതന്നെയാണ്…അതും കാറ്റും മിന്നലും ഇടിയുമൊക്കെയായി…അച്ഛൻവന്നില്ല വിളക്ക് വക്കാറായല്ലോ…പിന്നെയും വീടിന് മുൻവശത്ത് വന്നവൾ പടിക്കലേക്കും വഴിയിലേക്കും നോക്കീ…കാറ്റ്…
