അപ്പന്റെ ജന്മം
രചന : ജയനൻ✍ അപ്പന്റെപുറം ദേഹം വെയിലും മഴയും നനഞ്ഞ്പാറ പോലെ ഉറച്ചുപോയിരുന്നു ….തൊലിപ്പുറത്തിനെന്നുംവയൽച്ചെളി നിറമായിരുന്നു ….അപ്പന്റെ പുറംദേഹംസൂര്യതാപത്താൽ തിളച്ചുവിയർത്തുഅത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.അപ്പന്റെ പണിവസ്ത്രത്തിന്റെചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു.അധ്വാനത്തിന്റെ പകൽക്കിതപ്പ്അപ്പൻഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.ആകാശത്ത് സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളംക്ഷീണം മറന്ന്…