കല്ലടയാറിൻ
രചന : കാവ്യമഞ്ജുഷ.✍️ കല്ലടയാറിൻ മടിയിൽഅനുപമ ദിവ്യപ്രഭയിൽഒരു തേജോമയരൂപംപൊന്നുതേവരുടെ രൂപം……… സരസീരുഹ ദളനയനയുഗളംകാരുണ്യാമൃതവർഷരസംശംഖചക്രഗദാപങ്കജങ്ങളാൽനാലു തൃക്കൈകൾ തന്നഴകും… ചെറുപൊയ്കയിൽ നീ വാഴുമ്പോൾചെറുതാകുന്നെന്നഹം ഭാവംഅരയാലിൽ നീയരുളുമ്പോൾഅകതാരിൽ നിൻ തിരു രൂപം… നാരായണനാം നിന്നരികിൽനരനായ് ഞാൻ വന്നണയുമ്പോൾനിറപുഞ്ചിരിയാൽ നീയെന്നിൽനിറയുക വേണം ഭഗവാനേ…….,