ഋതുപരിണാമം.
രചന : ജയരാജ് പുതുമഠം.✍ ചുളിഞ്ഞ ഹൃദയത്തിൻതളർന്ന ധമനിയിലണിയാൻഅപരിചിതരാഗങ്ങൾതേടി‘കർണ്ണാടക’ത്തിലും‘ഹിന്ദുസ്ഥാനി’യിലുംസ്വരസ്ഥാനങ്ങളേറെകയറിയിറങ്ങി പഥികൻജാലകപ്പഴുതിലൂടെ ചിതറിയഋതുപരിണാമ രശ്മികളിൽസമയസന്ധിതൻ ഗന്ധംസപ്തവർണ്ണ നൃത്തച്ചുവടുകളായ്തെളിഞ്ഞു അകക്കാഴ്ചയിൽനാട്യമില്ലാതെജീവസാമ്രാജ്യത്തിൻഉദ്യാനപാലകാ…മേഘരാജ്യങ്ങളിൽ അങ്ങയോട്കേണുനിന്ന ദിനങ്ങളിൽഒരു നാദശലഭം പറന്നുവന്നെന്റെതോളിൽ മന്ത്രിച്ചു“നെടുവീർപ്പുകളുടെചിലങ്കമണികളിൽനിന്ന്അപസ്വരങ്ങൾകൊഴിഞ്ഞു വീണിരിക്കുന്നു”ഏറ്റുവാങ്ങൂ, കാലം നീട്ടുന്നകനിവിൻ പാരിതോഷികങ്ങൾ “യാരോ ഒരാൾ അവിരാമംഉള്ളിന്റെയുള്ളിൽ കാറ്റുവിതച്ച്ഹാർമോണിയത്തിൽതിരയിളക്കം തീർക്കുന്നു.
