അലസനേരങ്ങളില്‍
രചന : അദ്യ ✍️ അലസനേരങ്ങളില്അരിച്ചു പെറുക്കി നോക്കിയാല്‍ കാണാംഅലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽഅഴകേതുമില്ലാത്ത അക്ഷരങ്ങള്‍..തിരസ്കാരത്തിൻ തികവിൽആദ്യവും അന്ത്യവും ആലയില്വെന്ത നിയതരൂപമില്ലാത്തനിറമറ്റ വികൃതാക്ഷരങ്ങള്‍..ആത്മാവിന്റെ നേര്വികാരങ്ങള്അടക്കം പറയുന്ന ആത്മഗതങ്ങൾ,അടക്കി വയ്ക്കപ്പെട്ട വേദനകൾ,അവിശ്വാസത്തിന്റെ ചവർപ്പുകൾ,ആത്മനിന്ദയുടെ കലഹങ്ങൾ..അതിജീവനത്തിന്റെഅവസാന വാക്കിന്റെതിളക്കത്തിലേക്ക്അതിനീഗൂഢമായൊരുകവിത കാണാം..അച്ചില്‍ വാര്ത്തപോലിരിക്കുംഅത്ര അഴകില്‍ അര്ത്ഥപൂര്ണമായിഅടക്കിയൊതുക്കി വെച്ചവ..അറ്റുപോവാതെ ഇഴയടുപ്പമുള്ളഅക്ഷരങ്ങൾ…
