Category: അറിയിപ്പുകൾ

സ്മരണ!!

രചന : രഘുകല്ലറയ്ക്കൽ..✍️ സ്മരണാജ്ഞലികളർപ്പിച്ചു പിതൃതർപ്പണത്താലെ,സംതൃപ്തരാമനേക ബന്ധു ജനസ്മൃതിയുണർത്തുന്നു.സർവ്വാംശം അനുസ്മരണാഞ്ജലികളാർജ്ജവ,സമ്പൂർണ്ണതയാലാത്മീയമായ്, സുഷുപ്തി,മർത്യരേറെ!സ്നേഹത്തുടിപ്പാലനുഗുണ, ബന്ധങ്ങളറ്റകലുമ്പോൾ,സങ്കടമേറി, ചിത്രങ്ങളിൽ, സ്മരണയായവരെത്രയോ.സഹവാസമോർത്തു, സങ്കീർണ്ണമാം കാലം, മനം നീറി,സംവേദമാക്കി മനംകലങ്ങി, സ്മരണകളോർത്തുള്ള നേരം!.സാഹചര്യത്തിൻ സങ്കുചിതത്വത്തെ മറക്കും ചിലരെങ്കിൽ,സങ്കോചമില്ല,സർവ്വവും നേടി, സഹജരെയകറ്റിയുള്ളോർ,സ്വാർത്ഥർ, മർത്യരാം ശ്രേഷ്ഠരെ സ്മരിക്കാത്തവരേറുന്നു,സകലതും കൈവന്നശേഷം, സഹായമരുളിയ മർത്ത്യരെ…

മതിലുകൾ

രചന: ലാൽച്ചന്ദ് മക്രേരി✍ വീട്ടുവളപ്പിലും വരമ്പിലൂടെയുമായിഞാൻപോയ വഴികളവ വിസ്മൃതിയിലായ്…വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നങ്ങോട്ടുമിങ്ങോട്ടും,ആമിനത്താത്തയും ചിരുതേടത്തിയുംകുശുമ്പും കുഞ്ഞായ്മയും സ്നേഹവുമൊക്കേ ….വിളിച്ചുപറഞ്ഞോരാ കാലവും ഓർമ്മയായ്.പരസ്പര സ്നേഹസ്സഹായസൗഹാർദത്തിൻനൻമയാം കാലമതും വിസ്മൃതിയിലായ്.വഴിപോകും വരമ്പുകളും ചെറിയൊരാ ഇടവഴിയുംഅതിർത്തി നിർണ്ണയിച്ചൊരാ കാലവും കാലമായ്.വഴിപോകും അതിർവരമ്പുകളതൊക്കേയുമിന്ന്…കൂറ്റൻമതിൽക്കെട്ടുകളായങ്ങു മാറി.വരിവരിയായ് കോൺക്രീറ്റു വീടുകളുയരുന്നു…വീടേക്കാൾ വലുതായ മതിലും…

തിരയും തീരവും 🌊🏖️

രചന : അബു താഹിർ തേവക്കൽ ✍️ വാസന പരിമളംമഴവില്ലായ്‌ വിരിയുമ്പോൾസുസ്മിതേ നിൻമുഖംമാറിലായ് ചാഞ്ഞതുംപൂമെത്തതലോടി നാംചേർന്നങ്ങിരുന്നതുംനാണത്തിൻ ചൂടിനാൽകവിൾമെല്ലെ തുടുത്തതുംപരിണയകാലത്തെ-പരിഭവച്ചോറയുംപരിണയരാവിലായ്-പരിണീതയായതുംകാർമേഘക്കോളൊഴിഞ്ഞ-മാനത്തുദിച്ചു നാംവീശിയ കാറ്റിനെ-വിശറിയുമാക്കിനാംജാതിയാൽ കെട്ടിയ-വേലിയും പൊളിച്ചുനാംസ്നേഹത്തിന്നതിരുകൾ-ദൂരത്തെറിഞ്ഞു നാംപ്രണയത്തിൻ കടലായ്-ഇരമ്പിയ തിരയായ് നീതിരവന്ന് തലോടിയ-കരയായ് ഇന്നുഞാൻ..

സൗഹ്യദ ദിന ആശംസകൾ

രചന : ജോര്‍ജ് കക്കാട്ട്✍️. യോജിക്കുന്നത് ഒന്നിച്ചുചേരണം,പരസ്പരം മനസ്സിലാക്കുന്നത് പരസ്പരം കണ്ടെത്തണം,നല്ലത് ഒന്നിക്കണം,സ്നേഹിക്കുന്നത് ഒന്നിച്ചായിരിക്കണം.തടസ്സപ്പെടുത്തുന്നത് രക്ഷപ്പെടണം,വക്രമായത് തുല്യമാക്കണം,ദൂരെയുള്ളത് പരസ്പരം എത്തണം,മുളയ്ക്കുന്നത് തഴച്ചുവളരണം. നിങ്ങളുടെ കൈകൾ വിശ്വാസത്തോടെ എനിക്ക് തരൂ,എന്റെ സൗഹ്യദത്തിൽ കൈകോർക്കുനിങ്ങളുടെ നോട്ടം നമ്മിലേക്ക് എറിയുനമുക്കൊത്തുകൂടാം ..എല്ലാ സ്നേഹിതർക്കും സൗഹ്യദ ദിന…

“ചിരാത്”

രചന : ലീന ദാസ് സോമൻ ✍️. പ്രകൃതി കനിഞ്ഞു പ്രപഞ്ചം ഉണർന്നുധരണിയിൽ തരുണി സൂര്യനെ വന്ദിച്ച്ചാരുതയാർന്ന നിന്നെ ചിരാത് എന്ന് വിളിക്കട്ടെനൊമ്പരത്തിൻ അമ്പരപ്പിൽമനസ്സിൽ പതിഞ്ഞ മുഖങ്ങൾഉപേക്ഷയില്ലാതെ ഉപേക്ഷിക്കവേപ്രാണ ജ്വാലയിൽ ഉദിക്കുന്നസത്യങ്ങൾ ആരവം മുഴക്കവേഇന്നലെ കൊഴിഞ്ഞതെല്ലാംവിധിയുടെ ചാർത്തെന്ന് ചിന്തിക്കവേതപിച്ചതും കൊതിച്ചതും നന്മയായി…

ഹരേ രാമ

രചന : എം പി ശ്രീകുമാർ ✍ രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെതിളങ്ങി നിന്നു !ക്ഷിപ്രകോപത്തിൽജ്വലിക്കുന്ന ലക്ഷ്മണ-ചിത്തം പ്രശാന്തപ്രസന്നമായിനിവരാൻ വയ്യാത്തകൂനുള്ള മന്ഥരതികവാർന്ന മനസ്സി-നുടമയായി‘പുത്രദു:ഖത്താൽ‘നീറുന്ന ദശരഥൻദു:ഖങ്ങൾ പിന്നാർക്കുംനൽകിയില്ലമൃഗയാവിനോദങ്ങ-ളൊക്കെയും തന്നിലെമൃഗത്തിനു നേരെതിരിഞ്ഞുനിന്നു.രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെ ‘തെളിഞ്ഞു നിന്നു.

ബലി”

രചന : മോനിക്കുട്ടൻ കോന്നി ✍️. കർക്കടകമേ.., നീ…;മരിച്ചുപോയല്ലേ.…!?മർത്യരിന്നുരുട്ടിവച്ചീടുംബലിച്ചോർ….!?കർപ്പൂരക്കലർപ്പെരിയുംകരിമ്പുക….!!കർക്കിടക്കറുപ്പറപ്പാക്കുന്നുൾത്തടം..!നൽ മലയാളമേ…., ശ്രാദ്ധമൂട്ടീടട്ടേ.. ,ചൊൽക! നീ.., കൊല്ലപ്പെട്ടുവെന്നുള്ള സത്യം!മൽ പ്രാണനിൽ, മാതാപിതാഗുരുക്കൾ നീ..!ഉൽപ്രേക്ഷാലങ്കാരോപമം;കാവ്യഭൂഷാ !അങ്കുരിക്കുന്നിടമറിയാത്ത,ഭയം;തങ്കലിഷ്ടപ്രണയാലങ്കാരമാക്കിയോർ..!ഇങ്കിലാബിൻ കാഹളംപോലേറ്റിടുന്നു;പങ്കമതെന്തെന്നറിയാതെ,ഭോഷ്യമായ് !പെറ്റമ്മയെ പോറ്റാതന്യമാതാക്കളെ-പ്പറ്റമായൊറ്റക്കൂട്ടിലാക്കി,കോട്ടയിൽ….!മുറ്റിടും, സ്നേഹവായ്പിനാലൂട്ടിയേറെ-പ്പറ്റിടും, കീർത്തി! ലോകത്തിൻമുമ്പിലായ്..!അല്ലലേറെ വരുത്തി നീ..പണ്ടെൻ്റെയും;നല്ലച്ഛമ്മമാരെ, പോയോരുകാലത്തെ..!ഇല്ലതിൻ കേടും തീർന്നില്ലല്ലോ,പകയും..;ചൊല്ലീടട്ടല്ലേ..! വല്ല ,…

🦍 ഇതു കവിതയല്ല🦍

രചന : കൃഷ്ണമോഹൻ കെ പി ✍ കുത്തി മുറിയ്ക്കല്ലേ… എൻ ഹൃദയത്തിനെ,കത്തികളെല്ലാരും ,മാറ്റിവയ്ക്കൂ……കൊത്തിവലിയ്ക്കല്ലേ എൻ്റെ കരളിനെ,കുത്തിക്കുറിയ്ക്കുവാൻ വേള നൽകൂ …..ആത്മാവിൻ നോവുകൾ ചിന്തയിലെത്തുമ്പോൾ,ആവിഷ്‌ക്കരിക്കുവാനക്ഷരങ്ങൾ …..ആത്മീയതയും, ദാർശനികത്വവും,ആരതി കൈയേന്തിയെത്തിടുന്നൂ…ഇഷ്ടാനിഷ്ടങ്ങളോ, വ്യക്തി പ്രഭാവിതം,ഇഷ്ടങ്ങൾ, ശാശ്വത സത്യമല്ലാ……ഇന്നു നാം വാഴുന്ന ഭൂമി തൻ മാറിടം,ഈഷലാൽ,…

വി എസ്സ്അണയാത്ത വിപ്ലവ ജ്യോതിസ്സ്

രചന : മംഗളൻ. എസ്✍️. ചെങ്കൊടിയേന്തിയ തൊഴിലാളിയാണു നീപണിശ്ശാലയിൽ തൊഴിലാളി നേതാവുനീസ്വാതന്ത്ര്യസമര രാജ്യസ്നേഹിയാണുനീപുന്നപ്ര വയലാർ സമരസേനാനി നീഅതിക്രൂര മർദ്ദനങ്ങൾക്കിരയായി നീഇതിഹാസ സമര ചരിത്ര സ്രഷ്ടാവ് നീകാർക്കശ്യം വെടിയാത്ത കമ്യൂണിസ്റ്റാണുനീഅഭിവക്തകാലം മുതൽക്കുനേതാവുനീജനകീയ ജനാധിപത്യ വക്താവുനീഇടതുപ്രസ്ഥാന സംഘാടകനായി നീഇടതുപക്ഷത്തിൽ കരുത്തനാണെന്നും നീമതേതരത്വത്തിലടിയുറച്ചെന്നും നീഉജ്വല വിപ്ലവ…

18-മത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന് ലോങ്ങ് ഐലൻഡിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ആതിഥേയർ ഫോമാ മെട്രോ റീജിയൺ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ…