കുമ്പസാരം
രചന : മോളി സുബാഷ്. ✍. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കാതെ,പാപംചെയ്തു കൂട്ടിയാൽമരിച്ചുകഴിയുമ്പോൾ തെമ്മാടിക്കുഴിലേക്കേഎടുക്കുകയുള്ളൂയെന്ന് സ്വപ്നത്തിൽദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പറയുകയായിരുന്നു.പാപഭാരത്താൽ തലകുനിഞ്ഞുപോയയെന്റെയരികിലേക്ക് കുമ്പസാരക്കൂടുമായ്നടന്നടുക്കുകയായിരുന്നു ദൈവം.ആന, മയിൽ,ഒട്ടകം,പൂച്ച മുതൽ പാമ്പ്,പഴുതാര,പല്ലി തുടങ്ങിയ സകല ജീവജാലങ്ങളോടുംചെയ്ത പാപങ്ങളേറ്റുപറഞ്ഞു മനസ്തപിച്ചു.സകലമാന പൂക്കളെക്കുറിച്ചു-മില്ലാവചനം എഴുതിയുണ്ടാക്കിയ കാര്യംപറഞ്ഞപ്പോൾ ടിഷ്യു പേപ്പറെടുത്ത്കണ്ണുതുടക്കുന്നുണ്ടായിരുന്നു ദൈവം.പൂച്ചകളെ ദ്രോഹിച്ചതിന്…