നിനവ്
രചന : മോഹൻദാസ് എവർഷൈൻ✍ ഒറ്റയ്ക്കിരുന്ന് നീ കാണുംകിനാവിലെങ്ങാനുംഞാനുണ്ടോ?.ചന്ദനക്കുറിയുള്ള നെറ്റിയിൽവീണൊരാ കുറുനിരമാടിയൊതുക്കുമ്പോൾമിഴികൾ തിരഞ്ഞതുംഎന്നെയാണോ?.കരളിന്റെ കിളിവാതിൽതുറന്നെന്റെ കിനാക്കളെക്ഷണിച്ചതാണോ?.വെറുതയോരോപാഴ്ക്കിനാവുകൾനെഞ്ചിൽ പിടയുമ്പോൾഅറിയില്ലയെന്ന് നീചൊല്ലാതെ പോകണം..ആരുമറിയാതെ നിന്നെഞാൻ പ്രണയിച്ചോട്ടെ…
