പ്രണയാമൃതം
രചന : മായ അനൂപ്✍ നീരദമാലകൾ മൂടിയ മാനത്തുമാരിവിൽവർണ്ണം പകർന്ന പോലെഎൻ മനോരാജ്യത്തിൻ ശ്രീലകം തന്നിലായ്എന്നോ വിരുന്നു വന്നെത്തിയില്ലേഎൻ ഹൃദയത്തെ ഞാൻ നൈവേദ്യമായ് വെച്ചുഅന്ന് തൊട്ടിന്നോളം നിന്റെ മുന്നിൽഅസുലഭ പുഷ്പങ്ങൾ കൊണ്ടു ഞാൻ പൂജിച്ചുകാഴ്ച വെച്ചെന്നെ ഞാനെന്നേയ്ക്കുമായ്പ്രണയത്തിൻ മാസ്മരസൗരഭം ചേർത്തു നീഎന്നിൽ…
