Category: അറിയിപ്പുകൾ

എന്റെ പിറന്നാൾപക്ഷി.

രചന : ജയരാജ്‌ പുതുമഠം.✍ പുതിയൊരു അദ്ധ്യായത്തിൻഏടുകൾ മറിച്ച്മിഴികളിൽ വിസ്മയറാന്തലിൻതിരി തെളിച്ച്വരികളിൽ മാനവ താപശമനത്തിൻവേനലഭിരുചികൾതിരയുകയാണെൻ ജന്മമൃഗംഭ്രമണപഥത്തിൽ പാടിയിറങ്ങിയഅനന്തവീണയുടെസ്വരവിന്യാസം ശ്രവിച്ച്കാലമുഴക്കങ്ങളിൽ ഭയപ്പെടാതെആഴിയടിത്തട്ടിലെ മണികിലുക്കംഉയരുന്നതും കാതോർത്ത്സന്ധ്യയുടെ കുങ്കുമം ചിതറിയസമയനൗകയുടെ മടിയിൽതലച്ചുമടിറക്കിവെച്ച്പടിഞ്ഞാറോട്ട് ദൃഷ്ടി ചെരിച്ചുഎന്റെ പിറന്നാൾപക്ഷി.

കനവ്

രചന: ബി സുരേഷ്കുറിച്ചിമുട്ടം✍ കാണുന്നുണ്ടൊരുപുതു കനവ്,കാലവും കോലവും മാറേണം!മാറ്റമനിവാര്യമായിടേണം,ഗുണമാകണമെന്നുമീ മാറ്റം. കഴിഞ്ഞകാലങ്ങളെ മറന്നിടാം,കൊഴിഞ്ഞദിനങ്ങളും മറക്കാം.ഇനിയൊരു പുതുയുഗം പിറക്കട്ടെ,പാടിയുണർത്തിടാനാവട്ടെ മാറ്റം. അന്യൻ്റെ നിണരുചി തുലയട്ടെ,അപരൻ്റെ ജീവനു വിലയേകട്ടെ.നല്ലൊരുനാളിൻ കാഹളം മുഴങ്ങട്ടെ ,മർത്യനെന്നും മറ്റൊരുവനുതുണയാവട്ടെ. ലഹരികളൊഴിഞ്ഞൊരു നാളണയട്ടെ,രക്തബന്ധങ്ങളെ തിരിച്ചറിയട്ടെ.രാക്ഷസ്സജന്മങ്ങളിനി പിറക്കാതിരിക്കട്ടെ,രാവോപകലോ ഭയമില്ലാതിരിക്കട്ടെ. പിറക്കും നവ…

വാക്കുകളില്ലാതെ

രചന : ജോർജ് കക്കാട്ട് ✍ ദ്രവിച്ച ഇല ഒരു വാക്കുപോലും പറയാതെ വീഴുന്നുഒരു മരത്തിൻ്റെ കിരീടത്തിൽ നിന്ന്.പകരം വരയും സ്പർശനവും,മരിച്ചവരുടെ സ്വപ്നം മാത്രം. കിടക്കുന്നത്, തെറ്റായ കാലിൽ,ലോകത്തെ കാണിച്ചുഇതാണ് അവസാനത്തെ ആശംസഈ ഉടമ്പടി ഇനി പ്രയോജനപ്പെടില്ല. അത് ചെവിയിൽ നിശബ്ദമായും…

ആശംസകളോടെ ഒരു വനിതാദിനം കൂടി…

രചന : ദിവ്യ സി ആർ ✍ പൊള്ളുന്ന നട്ടുച്ചയുടെ അടരുന്ന വെള്ളിവെളിച്ചത്തിൽ, നിറഞ്ഞ പുഞ്ചിരിയോടെയാണ് ആ ബസ് സ്റ്റോപ്പിലെ ഇത്തിരി ഇരിപ്പിടം എനിക്കായി കൂടി അവർ പങ്കുവച്ചത്. കടുക്കുന്ന വേനലും സമകാലിക സാമൂഹികാന്തരീക്ഷങ്ങളെക്കുറിച്ചും ആ അറുപതികാരി നെടുവീർപ്പോടെ പറഞ്ഞു തീർത്തു.…

വീണുകിട്ടിയകുഞ്ഞനുജൻ

രചന : എസ്കെകൊപ്രാപുര ✍ എനിക്ക് വിശക്കുന്നു.. എങ്കിലും…ഈ വിശപ്പെനിക്കിന്ന് വിശപ്പല്ല..വേദനയാണ്..അനുജന്റെ ചുണ്ടിന്റെവിറ കണ്ടുള്ളിൽ നിറഞ്ഞ വേദന..അവനെനിക്കിന്ന് പ്രിയമായവൻ..ആരോ ഒരമ്മ .. എവിടെയോ പെറ്റു…ഈ പട്ടണകോണിൽ പാർക്കുമെന്റെചാരത്ത് എനിക്കൊരു കൂട്ടിനായ്…സമ്മാനമായി തന്ന എന്റനുജൻ..ഇന്നവനു ഞാനച്ഛനാണ്..അമ്മയാണ്..ജേഷ്ഠനാണ്..തണലാണ്…ഇരുഹൃദയങ്ങളിന്നു ബന്ധിച്ചുപൊക്കിൾകൊടിപോലെ..പഴുതാര പായും മണ്ണിൽ വിരിച്ചിട്ടകടലാസു പായയിൽ…

വഴിയറിയാത്തവർ*

രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒരിക്കലും ചിന്തിച്ചിരുന്നില്ലൊരു,സ്വപ്നത്തിലെങ്കിലും കണ്ടതില്ല!ഒന്നുമറിഞ്ഞിരുന്നില്ലഞങ്ങൾ,അറിയുവാനൊട്ടു മുതിർന്നതുമില്ല!നേരം പുലരവേ പായുകയല്ലോ,കർത്തവ്യമെന്നൊരു ഭാരമേന്തി !അന്തിതെളിഞ്ഞിട്ടിരുട്ടു പരക്കവേ,മണ്ടിയണഞ്ഞു കൂരയിലെത്തും!വിയർപ്പിൻമണത്താലെത്തുമെന്നച്ഛൻ്റെ,അരികിലണഞ്ഞൊരുകുശലമില്ല!അകമുറിക്കോണിപ്പടഞ്ഞങ്ങിരിക്കുമല്ലോ,ഇളമുറിത്തിണ്ണയിൽ വിയർപ്പാറ്റിയച്ഛനിരിക്കും.ഗൗരവമേറുമാവദനത്തിൽ,എപ്പഴോ ചിരിപൂത്തതും കണ്ടിരുന്നു!എന്നിട്ടുമാകരം കവർന്നൊന്നു ചേർന്നിരിക്കാൻ,ഒന്നുമേയോതുവാനിച്ഛയണഞ്ഞതില്ല!ഇഷ്ടമേറെയുണ്ടായിരുന്നിട്ടു മറിഞ്ഞില്ലഞങ്ങൾ,ഇംഗിതമെല്ലാമമ്മയോടല്ലോചൊല്ലുവത്.ഇനിയൊരിക്കലുംമറിയില്ലഞങ്ങളാ-ഇടനെഞ്ചിലൊളിപ്പിച്ചൊരാ സ്നേഹവാത്സല്യം!എന്നുംപോകും പോലെപോയൊരച്ഛൻ,ഞങ്ങൾക്കു വഴിതേടിപോയതല്ലേ.ഇന്നുവഴിയറിയാതെയുഴറുന്നു ഞങ്ങൾ!നേരംപുലർന്നിട്ടും പോവാതെയച്ഛൻ?തെക്കേതൊടിയിലുറങ്ങയല്ലോ!!

ചന്ദനക്കുട കാണുവാൻ

രചന : ശ്രീകുമാർ എം പി ✍ ഇന്ദ്രനീലിമ പൂത്തു നിന്നാചന്ദ്രബിംബം തെളിഞ്ഞ രാവിൽചന്ദനക്കുട കാണുവാനായ്ചന്തമോടെ നമ്മൾ പോയ നാൾഇന്ദുവദനെ നിന്റെ കാന്തിചന്ദ്രശോഭ കുറച്ചുവൊ !ഇമ്പമോടെ കേട്ട പാട്ടിലെതമ്പുരാട്ടിയായ് നീ മാറിയൊമഞ്ചലിൽ കിടന്നുറങ്ങിയചഞ്ചലമരുത്തുണർന്നിട്ട്ചന്ദനഗന്ധം തൂകി വന്നുമന്ദമാരുതനായങ്ങനെനല്ല ചേലിൽ നമുക്കു ചുറ്റുമായ്ഒപ്പനച്ചുവടു വച്ചില്ലെചെമ്മുകിലുകൾ…

മറവിയനർത്ഥം!

രചന : രഘുകല്ലറയ്ക്കൽ..✍ മാനവനിൽ മാത്രമാമുന്നത ചിന്തയേറും,ചിരം,മസ്തിഷ്ക്ക സാങ്കത്യശ്രേഷ്ഠമേറും, ദ്രുതവേഗാൽ,മാത്സര്യമോടെ അനർഘ്യമൊന്നാകെ കുഴയും,മന:ഭേദത്താൽ മന്ദീഭവിക്കും ചിന്തയില്ലായ്മ?മറവി!മറവിരോഗാൽ മർത്യസ്ഥിരതയാർജിതരെത്രയോ?മാന്യരാം,ഉന്നതരാം പ്രശസ്തരിൽ പലരുമേറെ,മറവിയുടെ മാറാലയിൽ താൻ, തന്നെയും മറക്കുന്നു!,മഹിതരാമിവരിൽ കവികളും,ഭിഷഗ്വരരും,നിയമജ്ഞരുംമാനിച്ചിടും മഹദ് വ്യക്തിത്വങ്ങൾ മറവിരോഗാൽ,മസ്തിഷ്ക്ക ശോഷണം, നിശ്ചേഷ്ടമതു ദു:ഖപൂർണ്ണം.മറവി ചിലനേരം ഗുണമെങ്കിലുമതു രോഗാതുരമാകിൽ,മർത്യർ മഹത്വമറ്റവനാകുമോ…

തീർത്ഥയാത്ര

രചന : ഉഷ കെ പി മെഴുവേലി ✍ കഷ്ടങ്ങളേറെ സഹിച്ചു ഞാൻകാലങ്ങളോളം തുഴഞ്ഞ്നീങ്ങികൈപ്പും മധുരവും മോന്നിച്ചുപങ്കിട്ടകാന്തന്നെങ്ങോ മറഞ്ഞുപോയി കാലങ്ങൾ പിന്നിട്ടു കാര്യകാരേറെയായികുത്തുവാക്കുകൾ ശരമായിപ്പതിച്ചുകുന്നോളം സ്വപ്നങ്ങൾ കണ്ടതെല്ലാംകണ്ണുനീർ ചാലായിയെഴുകി മാഞ്ഞു കൂട്ടുകാരോക്കെ വരാതെയായികുശലം പറയാനിന്നാരുമില്ലകുന്നിറങ്ങുന്നു ഞാനേകയായികൂടാരം വിട്ടൊരു തീർത്ഥയാത്ര…

ദുഷ്കർമ്മങ്ങൾ***

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ മനുഷൃൻ മണ്ണിൽനൂതന ചരിതങ്ങൾമെനയുന്നു …മേയുന്നു മൃത്യുവിൻചുടലപ്പറമ്പിൽ….ചരിതമിങ്ങനെകുറിക്കുന്നുവോ നീ…ചാകാൻ വിധിക്കുന്നുചങ്ങാതിയായ്ചങ്ങലപേറേണ്ടദുഷിച്ചമരുന്നിൻകൂട്ടും പേറിവെറിയാൽ നീ…നന്നല്ലീ നടനംചരിത്രമിനിയുംമെനയുമിവർഈ മാടത്തിൽ….പേറുക ഖട്ഗംപോറ്റുകപെറ്റമ്മയെ…പാലിക്കണംപാലുപോൽ..മമ മാതാവിനെ നീമനുഷൃകുലമേ….വരാതിരിക്കട്ടെവഷളമാംവൃകൃതികൾവിശ്വാല ഭൂവിൽ….വികലമാം മാനസ്സവിഹായസ്സിൻവികൃതമാംവാസനവലിച്ചെറിയുക നീ…