ഓർമ്മയിലെ ബാല്യം
രചന : ബിന്ദു അരുവിപ്പുറം✍️. ബാല്യമെൻ്റെയുൾത്തടത്തി-ലോർമ്മയായ് തികട്ടവേമാനസം തുളുമ്പിടുന്നുമധുരമായ് മനോജ്ഞമായ്.തിരികെയൊന്നു വന്നിടാത്തനാളതാണതെങ്കിലുംനടനമാടി നിൽക്കയാണ-തെൻ്റെ ചുറ്റുമെപ്പൊഴും!കൂട്ടുകാരൊടൊത്തുകൂടിനാട്ടകത്തിലെപ്പൊഴുംആടിയോടി മധുരമായ്ജീവിതം നുകർന്ന നാൾഓർത്തിടുമ്പോളുള്ളമിന്നുംപൂത്തുലഞ്ഞു നിൽക്കയായ്!വർണ്ണശലഭമായ് പറന്നു-യർന്നുപോയ നാളുകൾകുളിരുതിർക്കും തെന്നലായെ-ന്നുള്ളിലൊഴുകിടുന്നുവോ!മാരിവിൽ നിറങ്ങളായി-ട്ടിതൾ വിടർത്തും കനവുകൾകാൽച്ചിലമ്പണിഞ്ഞു മുന്നിൽനടനമാടിടുന്നുവോ!മാഞ്ഞിടാത്ത ചിത്രമായ്മാറിടുന്ന കാഴ്ച്ചകൾഅമ്പിളിപ്പൂച്ചിരിയുമായ്യെത്തിനോക്കിടുന്നുവോ!കൊഞ്ചലും കിനാക്കളുംകുളിരിയന്ന സ്നേഹവും….നഷ്ടസ്വപ്നമെന്നപോലെമാഞ്ഞകന്നു പോകുമോ?അകലുവാൻ കഴിഞ്ഞിടാതെമണിചിതറും മൊഴികളുംമധുകണങ്ങളെന്നപോലെമനമൊഴിഞ്ഞു നിൽക്കുമോ?