Category: അറിയിപ്പുകൾ

അവൻ വരുന്നു ……പിന്നെയും വാമനൻ

രചന : മേരിക്കുഞ്ഞ് ✍ പണ്ടു പണ്ടീ കേരനാടുംസുരലോകമാക്കിവാണതമ്പുരാൻപൊൻതേരിറങ്ങുംനേരമൊരു മണിപ്പൈതൽമാനസത്തിൽ താളമേള –മറ്റപോലെ വെറുങ്ങനെനനവൂറും മിഴിയോടെപാവമായി നോക്കി നിന്നു.രഥ്യയിലേകാകിയായിദുഃഖിതനായ്കാത്തു നില്ക്കുംകുഞ്ഞിനെക്കണ്ടുഴന്നോരുനൊമ്പരത്താൽ തമ്പുരാനുംമൂന്നടിവച്ചടു ത്തെത്തി മാറിടത്തിൽപൈതലിനെചേർത്തണച്ചു ..പുഞ്ചിരിച്ചു….മിഴിത്തുള്ളിതുടയ്ക്കാതെമണിക്കുഞ്ഞിൻ മൊഴിക്കണംപൊഴിയുന്നു ….“രാജരാജഅൻപിനാലെതിരിച്ചു നീ വരിയ്ക്കുകമൺ മഹത്വം :പകരമായേകിടുകമൂന്നടി തൻപരാഭവം.ഗൂഢ മന്ദസ്മിതം തൂകിഅന്നു നീ നിൻ…

എന്നോണം…

രചന : ദീപക് രാമൻ ശൂരനാട്.✍ ഓണത്തുമ്പേ തുള്ളാൻ കൂടെകൂടുന്നോ …ഓലേഞ്ഞാലി ഊഞ്ഞാലാടാൻ പോരുന്നോ…വണ്ണാത്തിക്കിളിയേ ഓണപ്പാട്ടുകൾപാടാൻ വാ…മുക്കുറ്റിപ്പൂവേ അത്തപ്പൂക്കള-മെഴുതാൻ വാ… പുത്തനുടുക്കണ്ടേ…ഓണസദ്യ കഴിക്കണ്ടേ…തുമ്പികൾ പാറും പോലെതുള്ളി തുമ്പികളിക്കണ്ടേ… മലനാടും ചുറ്റിവരുന്നൊരുതെക്കൻ പൂങ്കാറ്റേ,മൂവാണ്ടൻ മാവിൻ കൊമ്പിൽചെറുബാല്യം ഊഞ്ഞാൽ കെട്ടി,ചില്ലാട്ടം ആടിച്ചെന്ന് മാമ്പുവൊടിക്കണകാഴ്ചകൾ കാണാൻ…

ഓണപ്പൂവിളി

രചന : സതിസുധാകരൻ പൊന്നുരുന്നി✍ ഓണക്കോടിയുടുത്തു ചന്ദ്രികഓണ നിലാവുപരത്തിഉത്രാടരാത്രിയിൽ പൂക്കളംതീർക്കാൻ പനിമതിക്കുണ്ടൊരു മോഹംനീലക്കൊങ്ങിണി പൂത്തു വിരിഞ്ഞുനീലാകാശം നീളെപൂക്കളിറുക്കാൻ പൂക്കൂടയുമായ്താരക പ്പെൺകൊടിയെത്തിമഞ്ഞലവന്ന് മുറ്റത്താകെപനിനീർതുകി നടന്നു.തിരുവോണത്തിനെ വരവേല്ക്കാനായ്ചെണ്ടുമല്ലി വിരിഞ്ഞപ്പോൾനാണത്താലെ മുക്കുറ്റിപ്പുകുടയുംചൂടി വന്നെത്തി.മാവേലിക്കൊരു മാലയിടാനായ്നീളെ നിരന്നുതുമ്പപ്പൂകാടും മലയും ഒത്തൊരുമിച്ച്പൂക്കളിറുക്കാൻ പോയപ്പോൾഓണപ്പൂവിളിയോടെ വന്നുകുളിരും കൊണ്ടൊരു പൂംങ്കാറ്റ് .പുലരൊളി…

🌼ഉത്രാടം,ഊഷ്മള വചനങ്ങളോടെ🌻

രചന : കൃഷ്ണമോഹൻ കെ പി ✍️ ഉത്തമന്മാർക്കൊപ്പം ഒത്തൊന്നു വിളയാടിഉത്തരമില്ലാതുള്ള ഉത്രാടപ്പാച്ചിലോടെഉത്തമ ഹൃത്തുക്കളെ ഉന്മാദ പാരാവാരഉത്തുംഗത്തിരകളിലെത്തിക്കാൻ നിമിത്തമായ്ഉത്ഭവിച്ചൂ ഞാനീ ഉലകിന്മടിത്തട്ടിൽഉത്സുകരായീടേണമേവരുംഉണർന്നേല്ക്കൂഉത്തമോത്തമനാകുമ്പൊരുളിൻ്റെയവതാരംഉത്തരത്തോളമൊന്നുമുയരവുമില്ലാത്തവൻഉത്തമഭക്തൻ തൻ്റെ ദർപ്പവുമടക്കിത്തൻഉത്തരവാദിത്വത്തെ ചെയ്തിട്ടാ വാമനനോഉത്സാഹമേറ്റാനായി, ഭക്തന്നു നല്കീ വരംഊനമില്ലാതെയെത്തൂവർഷത്തിലൊരു ദിനംഊഷ്മളചിത്തത്തോടെ ഭക്തനെ വരവേല്ക്കാൻഉത്രാടമിവന്നേകീ പ്രാരംഭകർത്തവ്യങ്ങൾഉത്തമർ മലയാളദേശത്തു വസിക്കുന്നോർഉത്സാഹഭരിതരായ് ഓണത്തെ…

ഓർമ്മയിലിന്നും പൂക്കളം🪷🌷🌺

രചന : അൽഫോൻസ മാർഗറ്റ് ✍️ അത്തം പത്താം നാൾ ഓണമല്ലോആർപ്പുവിളികളും കുരവയുമായ്മാവേലിമന്നനെ ആനയിക്കുംമലയാള നാടിൻ തിരുവോണമല്ലോ … ഓർമ്മയിലിന്നും പൂക്കളം തീർക്കുന്നുബാല്യം കുളിർപ്പിച്ചോരോണനാളുംഓരോ തൊടിയിലും പൂക്കൾതേടികയറിയിറങ്ങി നടന്നകാലം… പച്ചിലക്കുമ്പിളിൽ കൊച്ചരി പൂവുകൾനുളളിപ്പറിച്ചു നിറച്ചകാലം …ചേമ്പിലക്കുമ്പിളിൽ തുമ്പപ്പൂവുംതാമരക്കുമ്പിളിൽ കാക്കപ്പൂവും ചങ്ങാതിമാരൊത്തുപാട്ടുംപാടിപൂക്കൂട നിറയെ…

പിൻ ബെഞ്ചുകാർ.

രചന : അഹ്‌മദ് മുഈനുദ്ദീൻ✍ പഠിപ്പിസ്റ്റുകൾക്ക്പിൻബെഞ്ചുകാരെ പുച്ഛമാണ്.അദ്ധ്യാപകരുടെ ലാളനയിലുംപരിഗണയിലുംഅവർ ചീർത്തു.ഉത്തരമില്ലാത്തവരുടെ കൂടെവൈകിവന്ന് വരാന്തയിൽനിൽക്കുന്നവരുടെ കൂടെഞാനെന്നുമുണ്ട്.യുവജനോത്സവമാകട്ടെ,പഠിപ്പിസ്റ്റുകൾക്കുള്ളത്നാടകത്തിലും ഒപ്പനയിലുംകരുതിവെച്ചിട്ടുണ്ട്.,കുരുത്തംകെട്ടവർ ഞങ്ങൾദേശഭക്തി ഗാനം സംഘം ചേർന്ന് പാടും.പഠിപ്പിസ്റ്റുകളെ കവിതയെഴുതാൻനിർബന്ധിക്കുന്ന ടീച്ചന്മാരെ കാണാംഅവർ കണ്ണട തുടച്ച്ചിരിച്ചൊഴിയുംഏഴിലൊരാളാവാൻകൊതിച്ചു നിൽക്കുന്നവരെറിഹേഴ്സൽ കാണാൻവരെ കൂട്ടില്ല.ചെടികൾക്ക് നനക്കാൻപട്ടി കിണറ്റിൽ വീണാൽപൊട്ടിയ ഓട് മാറ്റാൻകുമ്മായത്തിൽ…

സഹതാപമില്ലേ – അല്ലയോ?

രചന : ജോര്‍ജ് കക്കാട്ട്✍️ -1- ഡബിൾ ബൈൻഡ് “എന്നെ കഴുകൂ, പക്ഷേ എന്നെ നനയ്ക്കരുത്!”“എന്നെ കെട്ടിപ്പിടിക്കുക, പക്ഷേ എന്നെ തൊടരുത്!”“എന്നോട് സംസാരിക്കൂ, പക്ഷേ വായ അടച്ചുവെക്കൂ!”അവൾക്ക് ഇനി അവളുടെ കാര്യത്തിൽ എവിടെയാണെന്ന് അറിയില്ല.അവൻ എന്ത് ചെയ്താലും അത് തെറ്റാണെന്ന് ഉറപ്പാണ്.അവൾ…

ചിത്തിര തിരുനാൾ

രചന : സി. മുരളീധരൻ ✍️ എൺപത്തിമൂന്നേ മുപ്പത്തെട്ടാക്കി നിന്നെഞാനാവിണ്ണിനെ നോക്കി ചിരി തൂകുവാൻ ശ്രമിക്കുന്നുഉണ്മയെ തേടി പ്രപഞ്ചത്തിൻ്റെ വൈചിത്ര്യത്തെകണ്ണിലും ഉൾക്കണ്ണിലും കാണുവാൻ യത്നി ക്കുന്നുവാർദ്ധക്യം വർദ്ധിപ്പിച്ചു വ്യക്തമായി പ്രബുദ്ധതവിജ്ഞാനം വിശ്വസ്നേഹ വൈശിഷ്ട്യം സഹിഷ്ണുതഎങ്കിലും ഇല്ലാതാകും ദേഹം, ഞാൻ ആത്മാവായിതാരകക്കൂട്ടത്തിലെ പ്രിയരെ…

തുമ്പപ്പൂവ്

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ ഓണം വരുന്നെന്നു കേട്ടപ്പോൾ തൊട്ടേവഴിയോരത്തുമ്പയ്ക്കു ചാഞ്ചാട്ടംനീയറിഞ്ഞില്ലേടി മുക്കുറ്റിപ്പെണ്ണേതിരുവോണത്തപ്പൻ വരവായിപൂക്കളിറുക്കേണം പൂമാല കെട്ടേണംകുരുത്തോല കൊണ്ടൊരു പന്തൽ വേണംപൂക്കളം വേണം പൂവട വേണംപൊന്നോലക്കുടയുoകരുതേണംകാതിൽകുണുക്കിട്ട് പൂത്തനുടുപ്പിട്ട്തിരുവോണപ്പാട്ടുകൾ പാടേണം.തിരുവോണമുണ്ണുവാൻ തൂശനിലയിട്ട്തുമ്പപ്പൂ പോലുള്ള ചോറു വേണംപാലട വേണം പാൽപ്പായസം വേണംഉപ്പേരി നാലുതരത്തിൽ…

സ്വാതന്ത്ര്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ചോര കൊടുത്തും, ജീവൻ ത്യജിച്ചുംപൂർവികർ നേടിയ സ്വാതന്ത്ര്യംനെഞ്ചുവിരിച്ചും വെടിയുണ്ടകൾ കൊണ്ടുംത്യാഗം ചെയ്തവർ തന്ന സ്വാതന്ത്ര്യംആഘോഷമാക്കി, ആനന്ദമോടെഅതിന്നു കൊണ്ടാടുമ്പോളോർത്തു പോയിഅവരെന്തു നേടി? അവരെങ്ങു പോയി?അവരുടെ പാത നാം മറന്നു പോയി…ത്യാഗവും കരുണയും, സ്നേഹവും സഹനവുംഅതായിരുന്നു അവരുടെ…