Category: അറിയിപ്പുകൾ

തൊട്ടാവാടി

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!

ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ ശിയാഴ്ച നിർവഹിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട് നവംബർ 22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ…

ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 years) നിര്യാതയായി.

Ginsmon Zacharia✍ Chicago: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 വയസ്സ് ) ചിക്കാഗോയിൽ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്.ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ.മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ചിക്കാഗോ, USA).സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (റ്റാമ്പാ, USA). സംസ്കാര…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2025” ഡോ. ബേബി സാം ശാമുവേലിന്; അവാർഡ് ദാനം 22 ശനി വൈകിട്ട് 6-ന് ബെത്‌പേജിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) “2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)”, പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്”…

ശരണഗീതം.

രചന : ബിനു. ആർ.✍ സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം.. ( 2)കരുണാമയനാം പന്തളകുമാരൻഅയ്യപ്പ സ്വാമിയെ, ഭൂമിപ്രപഞ്ചനെ,ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു,പതിനെട്ടുപുരാണങ്ങൾ നിറയും,പടിപതിനെട്ടും കയറിവരുമ്പോൾസ്വാമിയേ ശരണമയ്യപ്പാ..ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ.. (സ്വാമി…) കറുത്തമുണ്ടുടുത്തുംകൊണ്ട്വൃച്ഛികപ്പുലരിയിൽ ശരണമാലയിട്ടുംകൊണ്ട്മഞ്ഞുമൂടും പുഴതന്നാഴത്തിൽമുങ്ങിയും കൊണ്ട്, ശരണം വിളിച്ചുതൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർപമ്പയിൽ പാപമൊഴുക്കാൻസ്വാമിയേ ശരണമയ്യപ്പാ,ഹരിഹരസുതനാനന്ദചിത്തനെ…

വീണ്ടും തിരച്ചിൽ

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ താണശിഖരത്താൽ മൂടിഇലകളാൽ മൂടി പിന്നെവലിയ ഇലായാൽ…ഒന്നുംഫലിക്കാതെ,ഏല്ലാം പാഴെന്നറിഞ്ഞു.നാണം മറക്കാൻ…തോൽവി വിജയത്തിൻമണിമുത്തായ് കണ്ടുശീരോരത്നമൂർച്ചകൂട്ടി ..പൊന്നമ്മയാം,പോറ്റമ്മയാം,അടിവികളാം,അപ്സരസ്സുകൾ ചുറ്റിയ-ചേലയിലുടക്കീമനംചുറ്റി അവകൾചുറുചുക്കാർന്നുആദിമതിരച്ചിൽക്കാർഈ മണ്ണിൽ മാറിൽവീണ്ടും തിരയുന്നു ,തിരയുണരുന്നുതിരിയുണരുന്നുനിറമാർന്നകഞ്ചുകങ്ങളായ്..മാറ്റിയെല്ലാംവീണ്ടും മാറ്റിതിരച്ചലിൽമതിവരാതെസർവ്വശാസ്ത്ര –മുഖങ്ങളും ,സുഖമാം ഫലം –പുണരാൻ …

അത്രമേൽ അനുരാഗിയായിരിക്കേ.

രചന : റുക്‌സാന ഷമീർ ✍ ഞാൻ എന്നിൽ അത്രമേൽ അനുരാഗിയായിരിക്കേ…..അതിനുമുകളിൽഅളവിൽക്കവിഞ്ഞ്ആർക്കാണെന്നെപ്രണയിക്കാൻ കഴിയുക….?ഒരു ജന്മമായാൽ പോലുംഎൻ്റെകൂടെ തനിച്ചായിരിക്കാൻഞാൻ ഇഷ്ടപ്പെടുന്നതു പോലെഅത്രമേൽ ക്ഷമയോടെ എനിക്കുകൂട്ടായിരിക്കാൻ മറ്റാർക്കാണ് കഴിയുക…?തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നഒരുവളെ ഒറ്റപ്പെടുത്താൻആർക്കാണ് കഴിയുക….?എൻ്റെയുള്ളിലെ കുസൃതി നിറഞ്ഞൊരുകൗമാരക്കാരി എന്നിൽ ഊർജ്ജം പകരുവോളംഞാനെന്നും സന്തോഷവതിയാണ്….!!സ്വയം കൂട്ട് അത്രമേൽ…

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം നടത്തി.

ലിൻസ് തോമസ്✍ ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം സെപ്റ്റംബർ 26-ന് സന്തൂർ കുട്ടനാടൻ റെസ്റ്റോറന്റിൽ വെച്ച് നടത്തുകയുണ്ടായി. ഈ ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് Dr. സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ഇന്ത്യൻ…

പെൺകിളിയുടെ സാമർത്ഥ്യം

രചന : തോമസ് കാവാലം. ✍ രാക്കുയിൽ പാടുന്നനേരത്തു ഞാനന്നുരാവിനുകൂട്ടായി പോയനാളിൽരാമായണക്കിളികൂടൊന്നിൽ കണ്ടതുരോമാഞ്ചമുണ്ടാകും രംഗമല്ലോ! കൊച്ചരിച്ചുണ്ടിനാൽ കൊത്തിമിനിക്കിയുംപച്ചമരത്തിന്റെ പൂവിതളാൽപച്ചയിൽ മഞ്ഞയും ചേർന്നുള്ള പെൺകിളിസ്വച്ഛമായി തീർത്തന്നു വീടൊരെണ്ണം. ആറ്റുനോറ്റന്നവൾ ചേർത്തു വെച്ചുള്ളതാംഏറ്റം പ്രിയപ്പെട്ട മുട്ടകളിൽചുറ്റുവാൻ ചുള്ളികൾ ചെമ്മേയടുക്കിയാമറ്റാരും കാണാതെ കൂട്ടിനുള്ളിൽ. ഏറെനാളായില്ല പൊൻമക്കളാറുപേർമാറിന്റെ…

എൻ്റെ കേരളംഎനിക്കഭിമാനം

രചന : മംഗളൻ കുണ്ടറ ✍. ഇത്ര പുണ്യം ഞാനെന്തു ചെയ്തിട്ടഹോഇത്ര സുന്ദരീ നിന്നിൽ ജനിക്കുവാൻ!എത്ര ജന്മമെനിക്കിനിയുണ്ടേലുംഅത്രയും ജന്മം നിന്നിൽപ്പിറക്കണം ഹരിത വർണ്ണ മനോജ്ഞം നിന്നുടെഅരിയ മോഹന ശാലീന രൂപംഹൃത്തിലിത്രയിടം നേടാൻ മറ്റൊരുവൃത്തിയേറും സ്വർഗ്ഗീയ തലമുണ്ടോ? പച്ചപ്പട്ടുടയാടപോൽ നിന്നുടെമെച്ച വിളയേകും നെൽപ്പാടമൊക്കെഉച്ചഭക്ഷണമേകുവാൻ…