Category: അറിയിപ്പുകൾ

ഹോളി.

രചന : ബിനു. ആർ✍️ നിറങ്ങൾ നൃത്തം ചെയ്യുന്നുനിറമുള്ള മനസ്സുകളിൽവർണ്ണങ്ങൾ വർണ്ണവിസ്മയംതീർക്കുന്നു നിറംനിറഞ്ഞവിസ്മയരാവുപകലുകളിൽ.പുരാണത്തിലെവിടെയോപറഞ്ഞുവച്ചൊരാപുരാവൃത്തകഴ്ചകളിലൊരു വന്ദ്യയാദവൻരാധതൻ നെറ്റിയിൽനിറച്ചാർത്തണിഞ്ഞ കുങ്കുമം.കുഴലിൽ വലിച്ചെടുത്തുനിറച്ചൊരാവർണങ്ങൾഊതിയകറ്റിയൊരു നേരംപിറന്നുവീണു ഹോളിഉത്സവം,നിറത്തിൽ വർണ്ണങ്ങൾചാലിച്ചൊരു നിറനിറ മഹോത്സവം!നിറഞ്ഞമനസ്സിൻനേർക്കാഴ്ചകൾകാണാം സാഹോദര്യത്തിൻവിസ്മയത്തുടിപ്പുകൾ,ആഹ്ലാദിച്ചുകൊണ്ടാടപ്പെടും നിറവർണ്ണങ്ങൾ-തൻ ആരവങ്ങൾ!

ആനന്ദപൊങ്കാല

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അംബരമാകിയ പൊൻകലം തന്നിലായിഅമ്മക്കായിയുള്ളോരായമൃതഭോജ്യംഅഭിമാനമലിയുന്ന പഞ്ചഭൂതങ്ങളാൽഅൻപാലെയേകുന്ന ഉപദയജ്ഞം. ആധാരമാകിയയൊരുദിനം കണ്ണകിആറ്റുകാലിലെ മണിമണ്ഡപത്തിലായിആ ദിവ്യരൂപത്തേ ദർശിച്ച മാത്രയിൽആരാധനാസൗഭഗമൊരുക്കീടുന്നു. അലങ്കാരവേഷമണിയുന്നഴകുകൾഅപേക്ഷയോടേകുന്ന അശ്രുപൂജഅഗ്നിയായാളുന്ന അഗ്രപൂജാർഹണആഘോഷപ്പൊലിമയിലാചരിക്കാൻ. അമ്മമന്ത്രങ്ങളെങ്ങും മുഴങ്ങുമ്പോൾഅന്തർഗ്ഗതത്തിലെ ഇരുട്ടു മാറുന്നുഅഭ്രേയദീപ പുഷ്പാർച്ചനാദിയാൽഅമരപുരിക്കൊത്തുയർന്നീടുന്നു. അച്ഛഗീർവാണിയായമ്മയടുത്തെത്തിഅഴലൊഴിച്ചാനന്ദമേകുമ്പോളെല്ലാംഅഭിവൃത്തിയാലെയുദയമുദിക്കുന്നുഅമലമായകതളിരിമ്പമാർന്നങ്ങനെ. ആറ്റുകാലമ്മച്ചി കുടിയിരിക്കുമ്പോൾആശ്രിതർക്കായയം കനിഞ്ഞു…

ഗ്രാമസന്ധ്യ

രചന : എം പി ശ്രീകുമാർ ✍️ പാല പിന്നെയും പൂക്കുന്നുവെന്റെഗ്രാമസന്ധ്യാചുരുൾമുടി തന്നിൽപാതിമുഖം മുകിലാൽ മറച്ചുപാർവ്വണേന്ദു ചിരിച്ചങ്ങു നിന്നു.ഈണത്തിൽ നല്ല കീർത്തനം പാടിഈരടി പിന്നേം നിർത്താതെ പാടിനിർവൃതിയോടെ നീലക്കുയില്നീലരാത്രിയ്ക്കു സ്വാഗതം പാടി.വെൺനിലാവു പെയ്തിറങ്ങീടുന്നു.വെണ്ണപോലെ മണ്ണു വിളങ്ങുന്നു.വെൺചാമരംപോൽ വീശുന്നു തെന്നൽവെൺകൊറ്റക്കുടകളായ്മേഘങ്ങൾപാവനസന്ധ്യാദീപം തെളിച്ചു“പാഹിമാം ”…

അദൃശ്യ സ്നേഹം

രചന : ശിഹാബുദീൻ കേരളപുരം✍️ എന്റെ മനസ്സിൽഒരു ദൈവം “അമ്മ” .മറ്റൊരു ദൈവവുമില്ല.എനിക്ക് ആ സ്നേഹം നഷ്ടപ്പെട്ടുഎല്ലാ സമുദ്രങ്ങളേക്കാളുംവലിയ ചിറക് .മറ്റ് ദൈവങ്ങൾ മുത്തുകളാണ്എന്റെ അമ്മമാരുടെ സൃഷ്ടികളാണ്അമ്മ പറഞ്ഞു അതാണ് ദൈവംഞാൻ അത് സ്വർണ്ണം കൊണ്ട് നിരത്തിഅവിശ്വസനീയമായ അദൃശ്യ ശക്തി .എവിടെയുംഏത്…

ഹൃദയ പ്രണാമം.

രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️ 1.രാവിൽ പടർന്നൊരിരുൾ നീക്കുവതിന്നുമന്നുംദ്യോവും തെളിച്ചുടനുദിച്ചൊരു തിങ്കൾ പോലെതാവും യശസ്സൊടിഹ കൈരളി തൻ നഭസ്സിൽശീവൊള്ളിയാകിയ മഹാകവിയുല്ലസിച്ചു. 2.മാനം വരെയ്ക്കുയരുവാനൊരു പാത തീർത്തു –മാനം പെടും മഹിതയാം മലയാളഭാഷേ!ജ്ഞാനം പകർന്ന തവ ഭക്തരിലഗ്രഗണ്യ-സ്ഥാനത്തെഴും രജകതാരകമീക്കവീന്ദ്രൻ. 3.തുഞ്ചത്തെഴും…

മരവിച്ച ഒരു സ്വപ്നം

രചന : ജോർജ് കക്കാട്ട് ✍️ മഞ്ഞുപാളികൾ നെടുവീർപ്പിട്ടു, മരവിച്ച ഒരു സ്വപ്നം,ഒരു നിശബ്ദ ലോകം, ഒരു വെള്ളി തിളക്കം.പക്ഷേ ശൈത്യകാലത്തിന്റെ പിടി മങ്ങിത്തുടങ്ങി,സൂര്യപ്രകാശം തണുത്തുറഞ്ഞ പുൽമേടിനെ ചുംബിച്ചപ്പോൾ.പരലുകൾ കരഞ്ഞു, ഒരു മൃദുവായ കണ്ണുനീർ,ചൂടുള്ള കാറ്റ് വളരെ അടുത്തെത്തിയപ്പോൾ.മഞ്ഞുമൂടിയ ശില്പങ്ങൾക്ക് അവയുടെ…

മുറിവിന്റെ തുന്നലുകൾ

രചന : സഫി അലി താഹ ✍️ ഉള്ളിലൊരിക്കലുംപൊറുക്കാത്തൊരുമുറിവിന്റെ തുന്നലുകൾഅഴിച്ചെടുത്ത ദിവസമാണിന്ന്…..ഓർമ്മകളുടെ ഉപ്പുകാറ്റ്വീശുമ്പോൾ എവിടെയോനിന്നൊരു വിതുമ്പൽകേൾക്കാറുണ്ട്, ഞാൻ മാത്രം ‼️ഒരിക്കലും കൈവിടില്ലെന്ന്വിശ്വസിപ്പിച്ച് തലോടി വാക്കുകൊടുത്തഞാൻപോലും ഒറ്റക്കാക്കിമരിപ്പിച്ച ദിവസം……ഓർക്കരുതെന്നുറപ്പിക്കുമ്പോഴൊക്കെമറവി തോൽപ്പിക്കുന്ന,മുഖമോർമ്മയില്ലാത്തആ വിതുമ്പലെന്നെ ആഴത്തിൽപിന്നെയും മുറിപ്പെടുത്തുന്നു.അന്നുമുതലിന്നോളം ചിന്തയിലൊരഗ്നിപർവ്വതം പേറുന്നവളെഏത്‌ പേമാരിക്കാണിനിതണുപ്പിക്കാനാവുക?ഏത്‌ മഞ്ഞു കാലമാണിനിതേടിയെത്തുക?നഷ്ടമായ ജീവന്റെ…

മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢

രചന : നൗഷാദ് ✍️ മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢😢കാസർകോട്ടെ ആ ചെറിയവീടിന്റെ ഉമ്മറത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഇന്നും കാത്തിരിക്കുന്നുണ്ടാകും..😥😥തങ്ങളെ നെഞ്ചോട് ചേർത്ത് ഉമ്മകൾനൽകുന്ന ഉമ്മച്ചിയെ… പക്ഷേ ആ ഉമ്മ ഇനി വരില്ല… ആദൂർ പോലീസ് സ്റ്റേഷനിലെ ഇരുണ്ട മുറികളിലും,…

പാത്രഭാഷണം

രചന : സതീഷ്‌ഗോപി ✍️ അടുക്കളയാണ്ഏറ്റവും മികച്ച നൃത്തശാലനീ അവിടുത്തെഅനാഡംബരരാജ്‌ഞി.ഗന്ധങ്ങളുടെ അച്ചാർഭരണി പോലെഅതിന്റെ ഉള്ളടക്കങ്ങൾ.നീ പ്രവേശിക്കുമ്പോൾ മാത്രംനൃത്തമണ്ഡപം ചിലമ്പിടും.കടുംകഥ നിർത്തിയ പാത്രങ്ങൾപൊടുന്നനെ പിന്നണിക്കാരാകും.മൺകലത്തിന്റെ സ്‌നേഹോഷ്‌മളതയിൽഅരിമണികളുടെ ശീതങ്കൻതുള്ളൽ.മുരിങ്ങനാരിൽ പാലക്കാടൻ രാമർകത്തിഗിറ്റാർ മീട്ടിത്തുടങ്ങും.നാളികേരത്തിന്റെ ഗർഭാശയത്തിൽചിരവനാക്കിന്റെ ആഭേരി.അരങ്ങേറ്റത്തിന്‌ നാണിക്കുന്നഅങ്കണവാടിക്കിടാങ്ങളാണ്‌ചീരയും അമരയും.നഖം മിനുക്കി മതിയായിട്ടില്ല,ആനക്കൊമ്പൻ വെണ്ടയ്‌ക്ക്‌.ഇടംവലം നോക്കാതെയാണ്‌പടവലത്തിന്റെ…

ജീവിതത്തിന്‍റെജന്മദിനങ്ങള്‍–

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ചിറകു മുളക്കുന്നു,കൊഴിയുന്നു,സ്വപ്നത്തിന്‍ചിറകുകള്‍ക്കെപ്പൊഴുംബാല്ല്യകാലം,തിരികെ വരാത്ത,പൊഴിഞ്ഞ കാലത്തിന്‍റെതൂവല്‍ ചിതറിയ,വര്‍ത്തമാനം;എന്തിനെന്നറിയാത്തജീവിത ഗ്രന്ഥത്തി-നുള്ളിലെ, താളുംമറിച്ചു നോക്കി,വന്നു പോകുന്നുകലണ്ടറില്‍ നാമെല്ലാ-മെണ്ണം പിടിക്കും,ജനിച്ചനാളും.ഇല്ല, വിശേഷങ്ങ-ളൊന്നുമീനാളിനി-ല്ലിന്നലയെപ്പോലെ-ത്തന്നെയിന്നും,വന്നുപോകുന്നൂപ്രപഞ്ചത്തിലെന്നുമീ,അജ്ഞാതമാം,ജന്മ,മരണഘോഷം!