Category: അറിയിപ്പുകൾ

അക്കരെയിക്കരെ

രചന : ഷൈൻ മുറിക്കൽ✍ ആരീരം രാരീരംപാട്ടുപാടിതാരാട്ടിൻ താളത്തിൽ ഈണമിട്ട്ആതിരപ്പെണ്ണ് പാടിപ്പാടിആരോമൽ കുഞ്ഞുറങ്ങിഅക്കരെയക്കരെയാണുമാരൻഇക്കരെയീക്കരകാത്തിരിപ്പൂ…ആശകളെല്ലാം……നിരാശയാവേആനന്ദമകന്നുപോയീടുന്നു….ആഗ്രഹച്ചിന്തുകളിൽആനന്ദം വിരിയുന്നകഴിഞ്ഞവസന്തത്തിൻഓർമ്മകളിൽതരളിതമാകുന്നു മാനസവുംഇന്നെൻ്റെ വിരസതയകറ്റീടുവാൻകുഞ്ഞിളംപല്ലിൻ്റെചിരിയും കുസൃതിയുംകഷ്ടത മാറ്റുവാൻ കഷ്ടപ്പെടുന്നകണവനെയോർക്കുമ്പോൾ സങ്കടവും.

അമ്മ

രചന : അനൂബ് ഉണ്ണിത്താൻ ✍ താരാട്ടു കേൾക്കുന്നു രാവിൽഈ താരട്ടിലെന്തമ്മേയെനിക്കുറക്കമില്ലമിഴികൾ വാർന്നും മൊഴികൾ തിങ്ങിയുംകരൾ നോവുന്നെനിക്ക് …അമ്മ സ്വർഗത്തിലേക്കുഒരുങ്ങുന്നതിനെത്ര മുൻപേചാരത്തു ഞാനണഞ്ഞു കുളിപ്പിച്ചും ഊട്ടിയുംഉറക്കിയും അങ്ങനെ ഞാനെത്ര ചേർന്നു നിന്നു…ജീവൻ അണയാൻ വെമ്പൽകൊള്ളേദാഹത്താലധരം വരണ്ടു പോകേതഴുകിത്തരാനും ദാഹനീരിറ്റാനുംഅമ്മേയെനിക്കു ഭാഗ്യമുണ്ടായ്….കാഞ്ചനപ്പട്ടിൽ പൊതിഞ്ഞുപട്ടടയിൽ…

പൂച്ചനടത്തം

രചന : സജി കല്യാണി ✍ പതിവില്ലാത്ത വിധം തേഞ്ഞുപോയ ചെരുപ്പിന്റെ വള്ളികൾ കാൽഞരമ്പുകളോടൊട്ടി നിന്നു. സിമന്റു തറയിലെ തണുപ്പിനെ മറികടന്നിരുന്ന പൂച്ചയുടെ മെത്ത.ഉറക്കം പോയ പൂച്ച, അലോസരപ്പെട്ട കോട്ടുവായിട്ടു. വെളിച്ചത്തേക്കാൾ മുമ്പേ ഈ മനുഷ്യനെങ്ങോട്ടാണെന്നൊരു ചോദ്യം പൂച്ചയുടെ കണ്ണുകളിൽ സജീവമായി.…

🌹ഒറ്റമുറി 🌹

രചന : രശ്മി നീലാംബരി✍️ വീടിന് ഈറൻ മണമാണ്.ചിലപ്പോൾ ആദ്യമായി കുളിരണിഞ്ഞമണ്ണിന്റേയും.അതിലെന്റെ മുറി മാത്രംഒരു പക്ഷേ;എനിക്ക് മാത്രം സുന്ദരമെന്ന്അവകാശപ്പെടാനാവുന്നത്രവിങ്ങലുകളാൽനിശബ്ദമായ്, പുഞ്ചിരിച്ച്മേഘങ്ങളാൽ നിറഞ്ഞ് കിടക്കും.പെയ്യാൻ മടിച്ചു നിൽക്കുന്നവപെയ്താൽ, തോരാൻതിരിച്ച് പോരാൻഅത്രയേറെ കൊതിയില്ലാത്തവ.എന്തുകൊണ്ടോ,അറിയില്ലഎത്രയോ വിരസമായസമുദ്രങ്ങളിൽആവേശത്തോടെ തുഴയെറിഞ്ഞ്ഞാൻ തേടുന്ന കര.കാണാത്ത പൂമരത്തിന്റെകരിയാത്ത വേരുകൾതേടിയിറങ്ങിയപ്പോൾതുറന്നിട്ടതാണ് രണ്ട് കണ്ണുകൾ.ന്യായാന്യായങ്ങളുടെവേലിയേറ്റയിറക്കങ്ങളിലൂടെചന്ദ്ര…

മോഹം*

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ മോഹം പൊന്നുരുക്കി,മനസ്സിൻ അണിയറയിൽ.മലരായി വിരിയുവാൻ,മധു ചൊരിയുവാൻ . മോഹം പലകുറി പാഴായ്,മോഹഭംഗം ,പതംഗം വിടർത്തി .മനസ്സിൽ മൂകതാഭ്രിംഗം മുരണ്ടു,മറനീക്കാൻ മാസ്മര ലയനം. മയങ്ങി മോഹം ലയനമതിൽ .മനസ്സിൻ മടിത്തട്ടിൽ തനിയെ.മതിമറന്നതിൻ മാറിൽ ചുംബിച്ചു,മണവാട്ടിയായി…

മാമകം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️. പലവട്ടം ചോദിക്കെ എല്ലാവരുംഇരിക്കയാണോ വെറുതേ വെറുതേപലവട്ടം ചോദിച്ചുപോയി ഞാനുംഇരിക്കാനാമോ വെറുതേയെനിക്കീനിരന്തരസഞ്ചാര കല്പനകൾചിന്തിച്ചെറിയുന്ന സ്വപ്നശകലംപെറുക്കിയെടുക്കാൻ ചിലതടുക്കാൻപകൽക്കിനാവെൻ്റെ ജീവിതയാനംഇരുൾക്കിനാവിലും രാവുടനീളംവൈശാഖചൈത്രങ്ങളെൻ്റെമനസ്സിൽസൂനസുഗന്ധങ്ങൾ പ്രാണകോശത്തിൽആത്മഹർഷത്തിൻ ചുഴിമലരിയിൽചുഴലുന്നുതാഴുന്നു പൊങ്ങുന്നു ഞാൻഓരോനിമിഷവും ഞാനറിയാതെഉഛ്വാസ നിശ്വാസ പ്രാണസംഗീതംപറയൂ വെറുതേയിരിക്കയാണോവെറുതേയിരിക്കുവാനാമോയിനീംചൈത്രവൈശാഖമാനസമാമകം !!

മിഴിവാളുന്ന വിഷുപക്ഷി.

രചന : ജയരാജ്‌ പുതുമഠം. ✍ പൂനിലാവേറ്റ് പുഷ്‌പ്പിച്ചപൂ മുഖവുമായിപുലരിയിൽ പുണർന്നെന്നെഉണർത്തുന്ന വിഷുപ്പക്ഷീ,പാടൂ…കാലത്തിൻ നിയതമാം നാദങ്ങളിൽകുളിരണിയട്ടെ കൈരളീമാനസംനിൻ ഗാനശകലങ്ങളേറ്റ്പൂത്തുലയട്ടെ വിഷുസുമങ്ങൾഅലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂഹൃദയവാതായനങ്ങൾ-തുറന്നൊരു പ്രണയഗാനംഅഹങ്കാരംവിട്ട് തുറന്നൊഴുകട്ടെആലാപനഗായത്രി തൻസ്നേഹവർണ്ണ വൃഷ്ടികൾമിഴിവാളുകയാണ് പ്രകൃതി മെല്ലെഎൻ അകക്കാമ്പിൽകൊളുത്തിവെച്ച നിറദീപംപോൽകാലിടറിയ ഇടങ്ങൾസാന്ത്വനദളങ്ങൾ ചിതറി തളിർക്കട്ടെഅകത്തളങ്ങളിൽ പൂക്കാവടികൾവിരാമമില്ലാതെ ആട്ടം തുടരട്ടെമായികമാം…

മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക്-ഓഫിന് ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി.

ഫാ . ജോൺസൺ പുഞ്ചകോണം ✍ 2025 ജൂലൈ 16 മുതൽ 19 വരെ അറ്റ്ലാന്റയിലെ ഹയാത്ത് റീജൻസിയിൽ (265 പീച്ച്ട്രീ സ്ട്രീറ്റ് എൻഇ, അറ്റ്ലാന്റ, ജിഎ 30303) നടക്കുന്ന ഫാമിലി/ യൂത്ത് കോൺഫറൻസിൽ വിവിധ ഇടവകയിൽ നിന്നായി 500-ലധികം വിശ്വാസികൾ…

പ്രണയാമൃതം

രചന : മായ അനൂപ്✍ നീരദമാലകൾ മൂടിയ മാനത്തുമാരിവിൽവർണ്ണം പകർന്ന പോലെഎൻ മനോരാജ്യത്തിൻ ശ്രീലകം തന്നിലായ്എന്നോ വിരുന്നു വന്നെത്തിയില്ലേഎൻ ഹൃദയത്തെ ഞാൻ നൈവേദ്യമായ് വെച്ചുഅന്ന് തൊട്ടിന്നോളം നിന്റെ മുന്നിൽഅസുലഭ പുഷ്പങ്ങൾ കൊണ്ടു ഞാൻ പൂജിച്ചുകാഴ്ച വെച്ചെന്നെ ഞാനെന്നേയ്ക്കുമായ്പ്രണയത്തിൻ മാസ്മരസൗരഭം ചേർത്തു നീഎന്നിൽ…

മേൽക്കൂര ചുമക്കുന്ന പല്ലി…!!

രചന : സുമ ബാലാമണി✍ താനാണ്മേൽക്കൂര ചുമക്കുന്നതെന്നമിഥ്യാ ധാരണയിലായിരുന്നി-ക്കാലമത്രയും,..പല്ലിയെപ്പോലെ..!!ആരും ഉണർത്താതുണർന്നുപഠിക്കാൻ മക്കൾക്കുംഷേവ് ചെയ്യാൻ സ്വയംബ്ലേയ്ഡ് എടുക്കാൻ കെട്ട്യോനുംഞാനഞ്ചു ദിവസംകിടപ്പാകണമായിരുന്നു.ഹോട്ടൽ ഭക്ഷണംമോശമെന്നുപറഞ്ഞെന്നെനിരാശപ്പെടുത്തിയിട്ടുള്ളഎന്റെ ആരോഗ്യത്തിന്റെകാവൽക്കാരൻ…,ഞാനടുക്കളയിൽക്കിടന്നുപുകഞ്ഞുണ്ടാക്കുന്നഭക്ഷണത്തേക്കാൾആർത്തിയോടെകഴിക്കുന്നു മക്കളോടൊപ്പം..!!ഞാൻ വേണ്ടെന്നുവച്ചയാത്രകൾ,നഷ്ടപ്പെടുത്തിയസന്തോഷങ്ങൾ,എനിക്കെടുക്കാതെവിളമ്പിയത്….എല്ലാമെന്നെനോക്കികൊഞ്ഞനം കുത്തുന്നുഈ കിട്ടിയഅഞ്ചുദിവസംകുറച്ചു നേരത്തെയായിരുന്നെങ്കിൽ…..!!!