തോരാമഴ…
രചന : മോഹൻദാസ് എവർഷൈൻ✍ മഴക്കാലമെത്തുമ്പോൾ ചൂടുവാൻകുടതേടിയലഞ്ഞൊരുകാലമുണ്ട്.ഓലമേയുവാൻ വൈകിയ കൂരയിൽമഴയൂർന്നിറങ്ങുമ്പോളുറങ്ങാതെന്നെമാറോടണച്ചോരമ്മതൻ ഓർമ്മയുണ്ട്.വിശപ്പ് പുകയുന്ന വയറുമായി മക്കളെവാത്സല്യമൂട്ടിയ അമ്മയുമോർമ്മയായ്.മഴയിൽകുതിരും പുസ്തകതാളുകൾനെഞ്ചോട് ചേർത്ത് ചൂട് പകർന്നകാലം.ചേമ്പില ചൂടി ഈറനണിഞ്ഞെത്തുംകളികൂട്ടുകാരൊക്കെയും ഇന്നെന്റെഓർമ്മയുടെ ചില്ലകളിൽ കൂട്ടിരിക്കുന്നു.നഗ്നപാദങ്ങൾ മണ്ണിനോട് കിന്നാരംചൊല്ലി നടന്നൊരു കാലവും മറന്ന്മണ്ണിനെയും മറന്ന് അർത്ഥംതേടിനടക്കുമ്പോഴിന്നുമാ,മഴതോർന്നതില്ല.