മേൽവിലാസം തേടുന്നവർ
രചന : അൻസൽന ഐഷ ✍️ എകാന്തതയ്ക്കു കൂട്ടിരിക്കുന്നവരുടെമണിമാളികയിൽകടവാവലുകൾ കൂടുകൂട്ടാറുണ്ട്.ഇലയനക്കങ്ങളുടെനേർത്തശബ്ദം പോലുംശല്യമാകാറില്ലവിടെ. മറന്നുപോയ ഓർമ്മകൾചിക്കിച്ചികഞ്ഞുഅനുദിനം നീങ്ങുമ്പോൾക്രമം തെറ്റാതെ മിടിക്കുന്നസമയസൂചിയും പിന്തുണപ്രഖ്യാപിച്ചു കൂടെക്കൂടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുംഎണ്ണിയാലൊടുങ്ങാത്തപരിദേവനങ്ങളുംശബ്ദമില്ലാത്ത വാക്കുകളുംആരും കേൾക്കാതെവായുവിൽ അപ്രത്യക്ഷമാകുന്നതുംനിത്യക്കാഴ്ചയാണാ കൊട്ടാരത്തിൽ. ഊരും പേരും നാളുമറിയാതെപരസ്പരം നോക്കുന്നവർആരെന്നുമെന്തെന്നുമറിയാതെനെടുവീർപ്പിടുമ്പോൾഇമയനക്കത്തിനു പോലുംജീവനില്ലെന്ന് തോന്നും. അസ്തിത്വം തേടുന്നവരുടെയിടയിൽമേൽവിലാസമേതാണെന്ന്ചോദിച്ചാൽ…