പ്രഭാത വന്ദനം
രചന : എം പി ശ്രീകുമാർ✍ ഇളംമഞ്ഞുതുള്ളികൾവെയിലേറ്റു പൂക്കുന്നപുലർകാലസുന്ദരമുഹൂർത്തങ്ങളെഇടറാതെ പറവകൾപാടിത്തിമർക്കുന്നസുന്ദരസുരഭിലയാമങ്ങളെഇതളുകൾ വിടർത്തിപരിമളം പരത്തിനിറമധു മലരുകൾനൃത്തമാടിപുതുമയോടെന്നുംമുന്നിൽ വിടരുന്നകാലലതയുടെമുകുളങ്ങളെനിത്യവും ദിവ്യമാംദീപം ജ്വലിക്കുന്നനിലവിളക്കേന്തുന്നപുണ്യങ്ങളെനിറദീപമേന്തിനിറശ്രീ തുളുമ്പിഇതുവഴി ചുവടുവച്ചെത്തീടുകതീർത്ഥം തളിച്ചുനറുപൂക്കൾ വിതറിതൊഴുകൈകളുമായ്കാത്തിടുന്നുഎതിരേല്ക്കുവാനായ്കാത്തിടുന്നു.
