ദൈവം അനാഥനാണ്
രചന : ശാന്തി സുന്ദർ ✍️ തെരുവിലെ ആൽമരച്ചോട്ടിലിരുന്നൊരുദൈവമെന്നെ നോക്കിതെരുവു തെണ്ടിയായ ദൈവമേ…നിന്നെ സൃഷ്ടിച്ചതാരാണ്?തലയിലേക്ക് പതിച്ചുകൊണ്ട്ആൽമരത്തിലെ വിത്ത് പറഞ്ഞുഅയാൾ ഒളിവിലാണ്!രാത്രി സ്വപ്നത്തിന്റെകൊടുംതണുപ്പിലൂടെപുരാതന ഭൂപടത്തിലെകാടുവഴികളിലൂടെ ഞാൻ സഞ്ചരിച്ചു.നഗ്നരായ ആദിമ മനുഷ്യരോട് ചോദിച്ചുവിശപ്പു മാത്രമായിരുന്നു അവരുടെ ഭാഷഅവരെന്നെ കണ്ടതായി ഭാവിച്ചതേയില്ല!ജീവിയ്ക്കാനായിലിപി കൊത്തിയെടുക്കുന്നതിരക്കിലാണവർതാഴ്വാരങ്ങൾ മുറിച്ചു കടന്നുഞാൻ…
