✨ വിസ്മയം മുളച്ചയാമത്തിൽ✨
രചന : കൃഷ്ണമോഹൻ കെ പി ✍ വിത്തു കിളിർക്കുന്ന യാമങ്ങൾ കണ്ടുവോവിത്തത്തെ മോഹിക്കും ജന്മങ്ങൾ നാംവിശ്വത്തിൻ നേരായ വിസ്മയം കാണുവാൻവൃദ്ധിയും കാണാൻ ശ്രമിച്ചുമില്ലാകടുകൊരു പാത്രത്തിൽ കിടന്നങ്ങു ചോദിപ്പൂകളയുന്ന സലിലത്തിലൊരു ബിന്ദുവീകലശത്തിലേക്കൊന്നു വീഴ്ത്തിയാൽ മത്സഖേകടുകും മുളച്ചൊരു കാഴ്ചയാകുംഅനവധിജന്മങ്ങൾ വിലപിച്ചു നില്ക്കുമീഅവനിയിലപരൻ്റെ ശോകത്തിനെഅനുതാപമോടൊന്നു…
