Category: അറിയിപ്പുകൾ

കണ്ണേമടങ്ങുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ! കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്! കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ! കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു! കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം! കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ! കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല! കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!

40 ഡിഗ്രി ചൂടിലൂടെ നടക്കുമ്പോൾ.

രചന : ജോര്‍ജ് കക്കാട്ട്✍️ -1-വിയർപ്പിൽ മുങ്ങിഎല്ലാ സുഷിരങ്ങളിൽ നിന്നും വിയർപ്പ് ഒഴുകുന്നു,അവളുടെ മുഖം ചുവന്നു തിളങ്ങുന്നു, മേക്കപ്പ് മങ്ങുന്നു,അവളുടെ മുടി നൂലുകളാൽ നിറഞ്ഞിരിക്കുന്നു,അവളുടെ കവിളുകൾ കടും ചുവപ്പാണ്.അവളുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു,ഉടനെ എല്ലാ നാരുകളും വിയർപ്പിൽ കുതിർന്നിരിക്കുന്നു,അവ പ്ലാസ്റ്റിക് പാളികൾ…

🌱പുതുവർഷം,പുഞ്ചിരിയോടെ🌱

രചന : കൃഷ്ണമോഹൻ കെ പി ✍️ വത്സരം തുടങ്ങുന്നൂ, കൈതപ്പൂ മണമോടെ,വാസരം തുടിയ്ക്കുന്നൂ, പ്രാർത്ഥനാ ഭരിതമായ് …….വന്നെത്തും വർഷത്തെ നാം ഹർഷത്തോടെ കാണാം,വർണ്ണിക്കാൻ സന്തോഷങ്ങൾ ഒരുപാടു നല്കീടട്ടേ……..രാമായണമാസം പിന്നിട്ട നേരത്തെത്തി,രമണീയതയേകും, ചിങ്ങമേ നമസ്ക്കാരംരാവുകൾ മറഞ്ഞല്ലോ, പുതു പുതു വെളിച്ചത്തിൻരാഗവിസ്മയം തീർത്തങ്ങോണവുമണയുന്നുജന്മജന്മാന്തരങ്ങൾ…

രമണീയ ഗ്രാമം

രചന : മംഗളൻ. എസ്✍️ കുന്നും പുഴകളും പച്ചപ്പാടങ്ങളുംകുത്തൊഴുക്കില്ലാത്ത പുഴയുള്ള ഗ്രാമംകുഞ്ഞാമ്പൽ വിരിയും തെളിനീരിളകുംകുളങ്ങളിലരയന്നം നീന്തും ഗ്രാമംകുളിരോലും നറുമഞ്ഞും സൂര്യാംശുവുംകുന്നിൻ മറവിലായ് പ്രണയിക്കും ഗ്രാമംകുളമാവിൽ ഹിമകണമിറ്റും നേരംകുയിലുകൾ ചേക്കേറി പാടുന്ന ഗ്രാമംകുലകളായ് പീതാംബരപ്പൂക്കളാടുംകുരുവികൾ മധുവുണ്ണാനെത്തും ഗ്രാമംകുടുകുടെ പെയ്യും മഴകൂസാതെങ്ങുംകുഞ്ഞാറ്റക്കിളികൾ പ്രണയിക്കും ഗ്രാമംകുട്ടിക്കുറുമ്പന്മാരുമോദത്തോടെങ്ങുംകുട്ടിയും…

ഗാന്ധി

രചന : പ്രസീദ.എം.എൻ ദേവു ✍ ഞാനിന്നുപോർബന്തറിലേയ്ക്ക്നടന്നു,ഗാന്ധിയെന്നകുഞ്ഞിനെ കാണാൻ,സ്വാതന്ത്ര്യംഎന്ന് നെറ്റിയിൽആലേപനമിട്ട്,സത്യാഗ്രഹംഎന്ന് ചുണ്ടിൽതേനുരച്ച്,സത്യമെന്ന്നെഞ്ചിൽ തേച്ചുരച്ച്,തീവണ്ടി ബോഗികളിലൂടെ,പല പല ആളുകൾക്കിടയിലൂടെ,വർത്തമാനങ്ങളിലൂടെ,തിരക്കിലൂടെ,തിക്കിലൂടെ,ഇവർക്കെല്ലാംസ്വാതന്ത്ര്യമുണ്ടോ?ഉണ്ടായിരുന്നിരിക്കാം,ഉണ്ടാവുമെന്നുറപ്പിക്കാം,ഉണ്ടെന്ന് ഉറപ്പു വരുത്താം,ദണ്ഡി വരെ നടക്കാം,നടന്ന് നടന്ന്കിട്ടുമായിരിക്കാം,നടത്തം നിർത്തില്ലായിരിക്കാം,ഈ ജന്മത്ത് കിട്ടാത്തസ്വാതന്ത്ര്യം,നേടിയെന്നു ഞാനുംഊറ്റം കൊള്ളുന്നുണ്ട്,മരണപ്പെട്ട ഗാന്ധിഎന്നെയൊന്നുനോക്കി,മൊട്ടു സൂചി പഴുതിലൂടെതോക്കു കുഴൽ നീളുന്നതും,ഞാൻ പിടഞ്ഞു വീഴുന്നതും,സ്ക്രീൻ…

സ്വാതന്ത്ര്യത്തിന്റെ….രാഷ്ട്രീയ വിചാരങ്ങൾ.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കാൾ എനിക്ക് പത്തുവയസ്സ് കുറവാണ്……ഒരു മനുഷ്യായുസ്സു വെച്ചു കണക്കാക്കിയാൽ,78 വയസ്സായിരിക്കുന്നു സ്വാതന്ത്ര്യത്തിന്…..എന്നിട്ടും,നക്കാപ്പിച്ചപെൻഷനുകളും,ധർമ്മക്കിറ്റുകളും,ജാതിയും മതവുമൊക്കെയായികഷ്ടിച്ചു, ജീവിച്ചുപോകുന്ന മനുഷ്യരാണെല്ലാടത്തും…..സർക്കാർ ഉദ്യോഗസ്ഥരുംവലിയ രാഷ്ട്രീയക്കാരുംവലിയ കച്ചവടക്കാരും,കച്ചവട രാഷ്ട്രീയ ദല്ലാളന്മാരും കയ്യൂക്കുള്ളവരും….സുഖമായി ഇഷ്ടംപോലെ ജീവിക്കുന്ന78 വയസ്സുകാരനായ സ്വതന്ത്ര്യ ഇന്ത്യ…..എല്ലാ പൗരന്മാരെയുംഒന്നായിക്കാണാൻ…

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍️ നറുചിരി തൂകുന്നപുലരിതൻ കവിളിൽകുങ്കുമകാന്തി പടർന്നുപൂർവ്വാംബരം തന്റെതിരുനെറ്റിത്തടത്തിൽചന്ദനം ചാലിച്ചു തൊട്ടുകുളിർമഞ്ഞുതുളളിയിൽനീരാടി തുമ്പികൾനറുതേനുണ്ടു പറന്നുകളകളം പാടുന്നകിളികളൊന്നിച്ചുതരളസംഗീതം മുഴക്കികുളിരാർന്ന തെന്നലിൻകൂന്തലിൽ ചൂടിയകുടമുല്ലപ്പൂമണമൊഴുകിനിറമാല ചാർത്തിയപ്രകൃതിയെ നോക്കിനിർമ്മാല്യം തൊഴുതു ഞാൻ നിന്നു.

ഒഴുകിപരന്നുകൊണ്ടു♣️

രചന : ഖുതുബ് ബത്തേരി ✍ പുഴപോലെയാണ്ചിലർപരന്നൊഴുകിയുംതഴുകിയുംനാമ്പുകളെനനയിച്ചുംവേരുകളെതലോടിയുംമൺതിട്ടകളെതൊട്ടുംഒടുവിലൊരുവിശാലതയിലേക്ക്.ഓരോ പുൽനാമ്പുംവേരുകളുംമൺതിട്ടകളുംഒഴുകിപരന്നനിമിഷങ്ങളെചേർത്തുപിടിച്ചാസ്വദിക്കും.എവിടെയുംപിടികൊടുക്കാതെനിഗൂഢതനിറഞ്ഞൊരാഴുക്കിൽഅവരോരായുസ്സിൽഓർമ്മകൾബാക്കിയാക്കികടന്നുപോകും.തൊട്ടുംതലോടിയും കടന്നുപോകുന്നവരപ്പോൾഓർമ്മകൾമാത്രമായി.പരന്നൊഴുകുന്നവരോട്അവരോഴുകട്ടെയെന്നുമാത്രംഅവരിൽനാംനനയുന്നുവെങ്കിലും,വിരഹമായിവിഷാദമായിപരിഭവങ്ങളായിനോവായിമുറിവായി മാറാതെ.നാം നമ്മളായിമാറട്ടെ.ഓരോപുഴയുംകടന്നുപോകുംതൊട്ടുംതലോടിയും.ഉള്ളാകെകവർന്നെടുത്തും.ഒടുവിലോരോപുൽനാമ്പുംമൺതിട്ടയുംവേരുകളുംകടപുഴകിപോകുംവരെ.🕳️

സതീർത്ഥ്യൻ

രചന : ഷിബു കണിച്ചുകുളങ്ങര ✍️ അവിൽപ്പൊതിയിൽ അഴല് കണ്ടു.സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു.മായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞൊരാകാര അഭംഗിയും കണ്ടു.ആലിംഗനത്തിൽ പ്രേമം നിറഞ്ഞുഅശ്രുവിലാനന്ദവിരഹം പൊഴിഞ്ഞുപരിചരണങ്ങളിൽ പാദം നനഞ്ഞുപരിചാരകവൃന്ദം തൊഴുതു നിന്നു.അവിൽപ്പൊതിയിൽ അഴല് കണ്ടുസതീർത്ഥ്യനുരുകും കണ്ണീര് കണ്ടുമായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞോരാകാര അഭംഗിയും…

ഗ്രാമവും ബാല്യവും

രചന : മംഗളൻ. എസ്✍️ മുണ്ടകം പാടത്തെ പച്ചവയലിൻ്റെമറുകരയോരം പച്ചക്കൈതത്തോപ്പുംപാടവരമ്പിൻ നടുവിലെവൃക്ഷത്തിൽപൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാംഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടംമഴനനഞ്ഞുല്ലാസമായീ ബാലകർമതിമറന്നുന്മത്തരായ് വിളയാട്ടംതാളമേളത്തിൽ ചുവടുവെച്ചങ്ങനെതാരിളം തളിരുകതൻ താളമേളം!മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലംമതിമറന്നാടും ബാല്യകാലം മാത്രം