Category: അറിയിപ്പുകൾ

ഗുരു

രചന : ബഷീർ അറക്കൽ ✍ ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന്അരുളിയ ഗുരുവിന്റെ നാമം….!പരക്കട്ടെ ഉലകിൽ ഗുരുവിന്റെ മന്ത്രങ്ങൾതെളിയട്ടെ നന്മകളാലേ …മതമേതായാലും മാനവർ നന്നായാൽമതിയെന്നു ചൊല്ലിയ ഗുരുദേവൻ…!ഗുരു ദർശനങ്ങളാൽ നിറയട്ടെ ഹൃദയങ്ങൾസത്യ വെളിച്ചത്തിൻ പൊൻപ്രഭയാൽ…ധർമ്മങ്ങൾ തോൽക്കുമെന്നുള്ളൊരു നാൾ വന്നാൽഅധർമ്മം…

അവർ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഉറ്റുനോക്കുന്നു ഒറ്റുകാർഉയിർത്തെഴുന്നേൽക്കാൻകർത്താവല്ല ഞാൻ അവർ,രക്തത്തെ വീഞ്ഞാക്കുന്നവർകർത്താവിൻ്റെകൽപനയെ ധിക്കരിച്ച്കാണിക്കയർപ്പിക്കുന്നവർപലിശപ്പാട്ട കിലുക്കുന്നവർ നേരുള്ള നെഞ്ചിലേക്ക്നഞ്ചുകലക്കികൈ നനയാതെ മീൻ പിടിക്കു-ന്നവർപാമ്പുകളാണവർപാലു കൊടുത്താലുംകൊത്തുന്നവർ വമ്പു കൊണ്ട് കൊമ്പുകുലുക്കിഅമ്പെയ്ത്ത് നടത്തുന്നവർരക്ത പാനത്തിൽ മാത്രംസംതൃപ്തി നേടുന്നവർ……

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍ ചിങ്ങമാസപ്പുലരിതൻ മണിചന്ദന വാതിൽ തുറക്കയായ്പൊൻ ദീപങ്ങൾ കൊളുത്തി കേരളംപൊൻകുരുത്തോലകൾ തൂക്കിപുത്തനാണ്ടു പിറക്കയാണിന്ന്മലയാളത്തിരുനാളായ്.മന്ത്രകോടിയുടുത്തെഴുന്നെള്ളികൈരളി കാവ്യമോഹിനി !പൂർവ്വ ദിങ്മുഖകാന്തിയൊക്കെയുംനിൻ മുഖത്തേയ്ക്കൊഴുകിയൊ !ധനു മാസത്തിരുവാതിര പോൽചന്ദ്ര താരകൾ പൂത്തുവൊ !ചെന്താമരപ്പൂ വിടർന്നു കവിൾത്തടങ്ങളിൽ പുളകമായ് !ദേവികെ നിന്റെ ഗാനധാരകൾചാരു…

സ്വാതന്ത്ര്യത്തോട്….

രചന : തോമസ് കാവാലം.✍ എന്തേ സ്വാതന്ത്ര്യമേചിന്തയിൽ മോഹിക്കുംചന്തമിയലും നിന്ന-ന്ത്യമായോ?കണ്ണുകൾകാതുക-ളിന്ദ്രീയമൊക്കെയുംകണ്ടറിഞ്ഞീടൂ നിൻഹത്യയെന്നും.മോഹപ്പൂകൊണ്ടു നീമോഹിനിയെന്നപോൽദാഹം ശമിപ്പിപ്പൂദീനതയിൽ.ആലംബഹീനരായ്ആർത്തലച്ചീടുവോർഅന്ത്യം കണ്ടീടു-ന്നനാഥരായി.ഉണ്ണാനുടുക്കുവാൻകൂരയൊരുക്കുവാൻഇന്നും നീയിവരി-ലാശയാകെമണ്ണിൽ പൊരുതുവോൻപൊന്നതാക്കീടുന്നുമണ്ണോടുമണ്ണായിതീരും വരെ.ജാതി മതങ്ങളുംവർണ്ണവെറികളുംഹത്യഹുതികളില-തിമോഹർനിത്യസത്യങ്ങളെനീറ്റിലൊഴുക്കുമ്പോൾനിൻനെഞ്ചു നീറുന്ന-താരു കാണാൻ?കാവലായ് നിന്നവർകാതലായ് ചൊല്ലിയകാര്യങ്ങളൊക്കെയുംകാതിലുണ്ടോ?ഇന്നവർ ഭൂമിയിലി-ല്ലാതിരിക്കിലുംഅന്നവർ ചെയ്തതുനീ മറന്നോ?നെഹ്റു നേതാജിയുംഗാന്ധിയപ്പൂനുംനിന്നിലെ നിൻവിലകണ്ടറിഞ്ഞോർനേരറിഞ്ഞന്നവർനേടിയ നിൻ മനംനാളിന്നു മറക്കുംനരാധമർ.മന്നിലെ സ്വപ്നങ്ങൾവിണ്ണുകണ്ടീടുമോമന്നവർ ഭൂലോക-രന്ധരാകെ?മന്നിലടിമകൾമണ്ണിന്നടിമകൾവിണ്ണിലുമങ്ങനെ-യായീടുമോ?

🙏 ഭാരതാംബേ, ഭവതിക്ക് ജന്മദിനാശംസകൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ഉത്തുംഗ ഹിമാലയം ഉത്തരദേശത്തിലായ്ഉത്തരം കിട്ടാത്തൊരു വന്മതിലായിക്കൊണ്ടും,ഉത്തമ വാരാന്നിധി ദക്ഷിണ ഭാഗത്തിൻ്റെഉത്തരവാദിത്വത്തെപ്പേറിയും നിന്നീടുമ്പോൾഉല്പലാക്ഷിയാം ദേവി, കന്യാകുമാരിയും, ഹാഉത്തരേശ്വരനായ അമർനാഥനുമങ്ങ്ഉത്തമഹൃത്തങ്ങളെയുണർത്താനനുവേലംഉദ്യുക്തരായ് നില്ക്കുമീ ഭാരത ദേശത്തിൻ്റെപശ്ചിമപാരാവാരം തിരകളായരങ്ങിലുംപൂർവദേശത്തിൽ വാഴും ബംഗളാസമുദ്രവുംപദ്ധതി മധ്യേ ആഹാ, വിന്ധ്യനും സഹ്യാദ്രിയുംപൂർണ്ണമാം മനസ്സോടെ…

സ്നേഹം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്നേഹതാംബൂലം നീട്ടിനിൽക്കുന്നവർണ്ണപ്രപഞ്ചമേ കൂപ്പുകൈമോഹമന്ദാരം വാടിക്കരിയാതെനോക്കിനിൽക്കുന്നു നിന്നെഞാൻ കർമ്മമണ്ഡല വീഥികൾ താണ്ടികാലിടറി ഞാൻ വീഴവേകൈകൾനീട്ടി കൈത്താങ്ങുമായ് വന്നകരുണാസാഗരമാണു നീ കഷ്ടകാലത്തൊരിഷ്ടമായ് വന്നകൺതടത്തിലെ വെട്ടമേകണ്ണടച്ചാലുമെന്റെയുള്ളിൽ നീമിന്നുന്നു സ്നേഹ പ്രകാശമായ് ഇത്രമേലൊരു ജീവിതത്തിൽ നീഇഷ്ടമോടെ പറക്കുമോഇഷ്ടമല്ലിതു ജീവിതത്തിൽ നിൻനിഷ്കളങ്കമാം…

ഓർമച്ചിത്രങ്ങൾ

രചന : ശ്രീകുമാർ ✍ ഓർമച്ചിത്രങ്ങൾ ജീവിതത്താളിൽഒരു കാലം വരച്ചിടും വർണംഒരിക്കൽ കൂടി പുൽകാൻഒറ്റയ്ക്കൊരു യാത്ര പോയിഓർമകൾ കൂടെ വന്നുഓളങ്ങളായൊഴുകിയപ്പോൾഇവിടെ വിടരാൻ പൂമൊട്ടുകൾഈ ആരാമത്തിൽ പൂക്കാലമുണർന്നൂപഴയ കാലം നിറയും ഓർമകളിൽപാലാഴിയൊളിപ്പിക്കും പാലൊളികൾപുന്നാരങ്ങളാൽ നീപൂമെത്തയൊരുക്കി കൂട്ടു കൂടാൻകണ്ണിലൊളിപ്പിച്ച കുസൃതികളിൽകനവിൽ നിറയും പ്രണയംകവിളിൽ പൂത്തു…

വിടപറച്ചിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ യാത്രചോദിക്കുന്നെന്റെ നാടിനോട്മുണ്ടക്കൈയ്യെന്നൊരു നാടിനോട്പച്ചവിരിയിട്ട തേയിലക്കാടുകൾകാണാനഴകുള്ളതായിരുന്നു.കിളുന്തുകൾ നുള്ളുന്ന കൂട്ടുകാരുംഒന്നിച്ചൊരുപായിൽ ഉണ്ടുറങ്ങി.ബാല്യ കൗമാരങ്ങൾ പിന്നിട്ടു പോയതുംമുണ്ടക്കൈ എന്നൊരു നാട്ടിലൂടെഅച്ഛനുമമ്മയും, ബന്ധുമിത്രങ്ങളുംആമോദമോടെ നടന്ന നാട് .ഉരുൾ പൊട്ടിവന്നൊരു മലവെള്ളപ്പാച്ചിലിൽഎന്നെയും കൂടങ്ങു കൊണ്ടുപോയി.ആർത്തലച്ചു കരഞ്ഞു പിടഞ്ഞു ഞാൻദേഹിയും കൈവിട്ടു…

വയനാട് –ഒരു കണ്ണീരോർമ്മ

രചന : സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ✍ വയനാടെന്ന നാടിന്നഭിമാനമായിരുന്നുമടിക്കൈയ്യും ഉയരെയുള്ളൊരാ ചൂരമലയുംസ്വച്ഛശാന്തമായ് സ്വപ്നം കണ്ടുറങ്ങുന്നേരംപിഞ്ചുകുഞ്ഞറിഞ്ഞില്ല പാലുട്ടിയോരമ്മയുംപ്രകൃതി വല്ലാത്ത വികൃതിയായന്നേരംസർവ്വം മറന്നവളാടി സംഹാരതാണ്ഠവംദിഗന്തം മുഴങ്ങുമാറുച്ചത്തിൽ പൊട്ടിത്തെറിച്ച്ഭൂമി പിളർന്നവളൊഴുകിയെല്ലാം തകർത്ത്എല്ലാം തകർന്ന, നിശബ്ദമാം പാതിരാവിൽഅലമുറപോലും ലോകമറിയാതെ പോയ്അമ്മയെ അച്ഛനെ മക്കളെ കാണാഞ്ഞ്കരളുരുകി കരയുന്ന കാഴ്ചകളെമ്പാടുംമണ്ണൊഴുകി മരമൊഴുകി…

പ്രണയ സംഗമങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ അധികനേരമിരുന്നുനാ-മീക്കടല്‍,ക്കരയിലായിരംകാര്യങ്ങള്‍ ചൊല്ലുവാന്‍….,കഴിയുകില്ല,നമുക്കിനി-വാക്കുകള്‍,കടമെടുക്കണ-മെന്നതാണത്ഭുതം……കരകവിഞ്ഞു,മനഃസ്സി-ലോരായിരം,പറയുവാനുള്ളമോഹന ചിന്തകൾ…..,അരികിലെത്തുന്നനേരംമുതല്‍ക്കുനാം,വിഷമവൃത്തത്തിലാവുന്നു,ചൊല്ലുവാന്‍…….ഇതുകഠിനമീ-പ്രണയമൌനങ്ങള്‍തന്‍വെറുതെയാവുന്ന,സംഗമ വേളകള്‍……കടലിനക്കരെചക്രവാളത്തിലും,ഇരുള്‍ പരക്കുന്നു,പോകാം,നമുക്കിനി…….. !!