മണ്ണിലേക്കിറങ്ങാം കൂട്ടരേ..🦶
രചന : വിദ്യ രാജീവ്✍️ മണ്ണൊരുക്കും മാനവനെങ്ങുപോയി…വിളവിറക്കും മഹീതലമെങ്ങുപോയി…അവനിതൻ പച്ചപുതപ്പെങ്ങുപോയി…വൃഷ്ടിതൻ സങ്കൽപ്പമെങ്ങുപോയി..മാളികതൻ എണ്ണം കൂടിപ്പോയി…ധാന്യത്താലേറെ ധനേച്ഛ കൂടിപ്പോയി….പട്ടിണി മരണത്തിനെണ്ണം കൂടിപ്പോയി…അനാഥബാല്യങ്ങൾ കൂടിപ്പോയി…“അധ്വാനം” വെറും വാമൊഴിയായി…മണ്ണിൻ മക്കൾ വെറും കാണികളായി…പ്രകൃതിതൻ സഹനം കഴിഞ്ഞുപോയി..ഇനി വരുമെന്തും നേരിടുക നീ…മതിയാക്കു മതിയാക്കു നിൻ ജല്പനങ്ങൾ…പോരുമോ പോരുമോ…
