അവൾ
രചന : വത്സല ജിനിൽ ✍ ബിരുദാനന്തരബിരുദധാരിണിയെങ്കിലും,,വെറുമൊരു വീട്ടമ്മ മാത്രമായിരുന്നവൾവിവാഹത്തോടെ,സ്വന്തം നാടും,വീടും എന്നന്നേയ്ക്കുമായന്യമായി പോയവൾസ്വർണ്ണത്തിന്റെ തുലാസിനൊപ്പംമണ്ണില്ലാത്തതിനാൽ,,;അവഗണനയും,പഴിയും,പരിഹാസവുംകേട്ടുള്ളിൽ കരഞ്ഞു കാലം കഴിച്ചവൾവിവാഹപ്പിറ്റേന്ന് ;തട്ടാന്റെ മുന്നിൽതന്റെ പണ്ടങ്ങളോരോന്നായികുത്തി,പൊളിച്ചു ,തൂക്കി നോക്കാൻനൽകവേ,ഒരു ബലിമൃഗത്തെപ്പോലെപേടിച്ചരണ്ടു തൻ വിധി കാത്ത് നിന്നവൾ“പറഞ്ഞ സ്വർണ്ണം മുഴുവനുമുണ്ടെന്നപരമസത്യം കേട്ടാദ്യമായിഅപമാനഭാരത്താൽ തല കുനിച്ചുപാതാളത്തോളം,താഴ്ന്നു…
