കാലാവസ്ഥ
രചന : രാജീവ് ചേമഞ്ചേരി✍ വഴിതെറ്റിയെത്തുന്നൊരതിഥിയെന്നായ് –മഴയിന്ന് താണ്ഡവമാടുന്നു മണ്ണിൽ..!കഴിഞ്ഞൊരകാലങ്ങളത്രയും പിന്നിട്ട് –കാലചക്രത്തിൻ ഭാവതാളഭംഗം വരികയായ്! കുത്തിയൊലിച്ചിടും മണ്ണിൻ്റെ കൂടാരം!കുത്തനെ കീഴോട്ട് മറയുന്ന വീടുകൾ!പത്തി വിടർത്തിയാടുന്നു മഴവെള്ളം..!കത്തിക്കാളുന്നു നെഞ്ചിലെ മിനാരം..! കരുതിയ സ്വപ്നങ്ങളടർന്നൊഴുകവേ –കുരുതിക്കളമായ് ബന്ധബന്ധനങ്ങളിൽ ?വിറങ്ങലിക്കുന്ന സുപ്രഭാതകാഴ്ച്ചകൾ…..വിഷമസന്ധിയ്ക്ക് കണ്ണീരാഴിയായ്! മാറുന്നു…
