Category: അറിയിപ്പുകൾ

സ്നേഹനിലാവുകൾ

രചന : സി.മുരളീധരൻ✍ ഓർമ്മയിലുണ്ടൊരു സുന്ദര കാലംനിർമ്മല ഹൃദയ വികസ്വര ബാല്യംബന്ധുജനങ്ങൾ അയൽപ്പക്കങ്ങൾബന്ധുര ബന്ധ മുണർത്തിയ കാലംഓണം വിഷു തിരുവാതിര റംസാൻപുണ്യമെഴുന്നൊരു ക്രിസ്തുമസ് നാളുംവർണ്ണ മനോഹര മാക്കാൻ നമ്മൾകർമ്മം സൗഹൃദ പൂർണ്ണമതാക്കിക്രൂരത തീവ്രത ലഹരികൾ മാറ്റിഓരോ ഹൃദയ ദളങ്ങൾ തോറുംസ്നേഹ നിലാ…

നിന്നിലലിയുമീ കർമ്മകാണ്ഡം.

രചന : ലത അനിൽ ✍ നാലുമണിക്കനവുകളെ വാട്ടിവെച്ചേ…നോവാൽ പത്തായം നിറച്ചുവെച്ചേ…നിരാശ പാഥേയമായെടുത്തു വെച്ചേ…വികാരകാളിന്ദിയ്ക്കണ കെട്ടിവെച്ചേ….സ്മൃതിഗോക്കളെയെല്ലാം തഴുകിനിർത്തീ,കായാമ്പൂസങ്കല്പങ്ങൾ കോർത്തുകെട്ടീ…നിന്നെ പിണക്കിയതോർത്തു വിങ്ങിനിൽക്കുന്നീ ഗോപിക ശ്യാമവർണാ….നീയെന്റെ ചാരത്തു ചേർന്നുനിന്നാൽ…നീളെ പ്രതീക്ഷകൾ പൂത്തുനിൽക്കും.ആ മണിവേണു സ്വരമുതിർത്താൽആനന്ദമധുരം കിനിഞ്ഞിറങ്ങും.നിന്നോടൊത്തിറങ്ങുന്ന നേരം..അഴലങ്ങു ദൂരെ പോയൊളിക്കും.നീയെന്നെയെന്നേ കവർന്നതല്ലേ…നശ്വരശരീരമേ ബാക്കിയുള്ളൂ?…അനുവാദമാരോടിനി…

തുലാവർഷക്കുളിരിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഓണംഘോഷിച്ചോടി മറഞ്ഞുമാവേലിതമ്പ്രാൻ പ്രജകളുമൊത്ത്കന്നിമാസം വന്നു കഴിഞ്ഞുകന്നിക്കതിർമണി കൊയ്യാറായിമാടത്തക്കിളി പാടിനടന്നുനെന്മണി കൊത്തിത്തിന്നാനായി.കൊയ്ത്തരിവാളായ് കർഷകരെത്തിനെൽകതിരുകളെല്ലാം കൊയ്തുകഴിഞ്ഞു.തുള്ളിക്കൊരുകുടം എന്ന കണക്കെതുലാവർഷപ്പെയ്ത്തു തുടങ്ങിവെള്ളിടിവെട്ടി മഴപെയ്തുവയലുകളെല്ലാം പുഴപോലായി.തുലാവർഷക്കുളിർ മഴ കൊണ്ട്ഭൂമിപ്പെണ്ണും നിന്നുവിറച്ചുമാനത്തു ചന്ദിരൻ ചിരിതൂകിമഴമേഘങ്ങൾ താനെ പോയ്.

കല്ലടയാറിൻ

രചന : കാവ്യമഞ്ജുഷ.✍️ കല്ലടയാറിൻ മടിയിൽഅനുപമ ദിവ്യപ്രഭയിൽഒരു തേജോമയരൂപംപൊന്നുതേവരുടെ രൂപം……… സരസീരുഹ ദളനയനയുഗളംകാരുണ്യാമൃതവർഷരസംശംഖചക്രഗദാപങ്കജങ്ങളാൽനാലു തൃക്കൈകൾ തന്നഴകും… ചെറുപൊയ്കയിൽ നീ വാഴുമ്പോൾചെറുതാകുന്നെന്നഹം ഭാവംഅരയാലിൽ നീയരുളുമ്പോൾഅകതാരിൽ നിൻ തിരു രൂപം… നാരായണനാം നിന്നരികിൽനരനായ് ഞാൻ വന്നണയുമ്പോൾനിറപുഞ്ചിരിയാൽ നീയെന്നിൽനിറയുക വേണം ഭഗവാനേ…….,

വാർദ്ധക്യചിന്ത

രചന : പണിക്കർ രാജേഷ് ✍️ കാലം കൊഴിച്ചിട്ട ഓർമ്മകൾ തേടിയോകാലടിപ്പാടിന്റെ സൂചന തേടിയോകാവിൽ, ഭഗവതിക്കോലങ്ങൾ നോക്കിയോകെട്ടിലമ്മയ്ക്കിന്ന് ആധിയേറി? കൊട്ടമറിഞ്ഞ പഴുക്കപോലന്നൊക്കെകുട്ടികളോടിക്കളിച്ചൊരാ അങ്കണംകാൽത്തളയിട്ട പൊൻകാലുകളോടാതെകറുക വളർന്നുകാടേറിക്കിടക്കുന്നു. പുത്തൻതലമുറ പറുദീസ തേടിയാപശ്ചിമദിക്കിലേയ്ക്കോടിമറഞ്ഞപ്പോൾപടുതിരി കത്താതെ നിലവിളക്കുംനോക്കിപ്രതീക്ഷതൻനോട്ടമെറിഞ്ഞിരിക്കാം! പാടംകടന്നെത്തും പവനന്റെ ലാളനപതിവായി നൽകും കുളിരുമാത്രം,പടിയേറിയെത്തുവാനാരുമില്ലെങ്കിലുംപതിവായിപ്പോയോരു ശീലമാണ്.

ലോക കവിതാ ദിനം കവിതഇലഞ്ഞിപ്പൂ.

രചന : ശാന്തകുമാരി . A P✍ ഇള വെയിൽ ഇലകളിൽകളഭച്ചാർത്തണിയിച്ചഇലഞ്ഞിപ്പൂമരച്ചോട്ടിൽപുലർ വേളയിൽമഴ മേഘം പൊഴിയ്ക്കുന്നനീർമണി മുത്തു പോൽഇളം തെന്നൽ തലോടുമ്പോൾകൊഴിയും പൂക്കൾഇലഞ്ഞിപ്പൂ സുഗന്ധത്താൽപരിസരമാകവേ സുഖമാർന്നശീതളക്കാറ്റൊഴുകിയെത്തുംകിതച്ചെത്തും കാറ്റേറ്റ്ഇലഞ്ഞിപ്പൂ കൊഴിയുമ്പോൾഇലക്കുമ്പിൾ നിറയെ ഞാൻപെറുക്കി വയ്ക്കാം.പനന്തണ്ടിൻ നൂലിൽ കോർത്തഇലഞ്ഞിപ്പൂമാല ഞാൻമുടിത്തുമ്പിൽ ചാർത്തിയബാല്യകാലംഇലഞ്ഞിപ്പൂ ചൊരിയുന്നപരിശുദ്ധ പരിമളംവീശുദ്ധമാം…

രതിമൂർച്ഛ കാത്ത് ഒരു സുന്ദരി

രചന : ആന്റണി കൈതാരത്തു ✍ പകലിനെ മൃദുവായി ചുംബിച്ച്സന്ധ്യ യാത്രയാക്കുന്നു.മറന്നുപോയ ഒരു നൂലു പോലെസമയം അഴിഞ്ഞുവീഴുന്നു.ഒടുക്കത്തിനും തുടക്കത്തിനും മധ്യേനിറങ്ങളുടെ നിശബ്ദ ഭാഷണം.പോക്കുവെയിലിന്റെസുതാര്യമായ പുതപ്പിൽഅവളുടെ നഗ്നത തിളങ്ങുന്നു.ശാന്തമായ നെടുവീർപ്പുകളിൽ,അവൾ,ഒരു കവിയുടെ സ്പർശനം കൊതിച്ചു.രാത്രിയിൽ പിണക്കങ്ങൾ പൂക്കുന്നതു പോലെഅവൻ്റെ വിരലനക്കങ്ങളിൽഉടലിൽ വാക്കുകൾ പൂക്കുന്നതുംഭാഷ…

അമ്മയോട്

രചന : എം പി ശ്രീകുമാർ ✍ “മണ്ണിലിറങ്ങേണമമ്മെമണ്ണിൽ കളിക്കേണമല്ലൊപൂക്കൾ പറിക്കേണമമ്മെപൂമണമേല്ക്കണമല്ലൊചന്തത്തിൽ മുറ്റത്തു തുള്ളി-ച്ചാടിനടക്കേണമല്ലൊതുമ്പപ്പൂ പോലെ ചിരിച്ചുതുമ്പിക്കു പിന്നാലെ പോണംനല്ല മലയാളപ്പാട്ടിൽചാഞ്ചക്കമാടേണമൊന്ന്കൊച്ചുകിളിപ്പാട്ടുകേട്ടുകാതോർത്തവകളെ നോക്കിമാമരക്കൊമ്പുകൾ തോറുംപാറുന്ന കാഴ്ചകൾ കണ്ടുമഞ്ഞണിപ്പുല്ലിൽ ചവുട്ടിമണ്ണിൽ നടക്കേണമമ്മെമഞ്ജിമ തൂകുന്ന കാല്യംകാണാതെ പോകുന്നെൻ ബാല്യംകൂപമണ്ഡൂകത്തെ പോലെകൂട്ടിൽ കഴിയണൊ ഞാനുംനല്ലിളം കാറ്റു…

ആ നീലരജനിതൻ

രചന : അനീഷ് കൈരളി. ✍ ആ നീലരജനിതൻആലസ്യ മന്ത്രങ്ങൾഅനുരാഗ സ്മൃതികളായ്പുനർജനിക്കേ …ആരും കൊതിച്ചു പോ-മൊരാരാമ പുഷ്പമായ് നീആ രാവിൻ വിരിമാറിൽവിരിഞ്ഞുലനിൽക്കേ …..നാളേറെ കൊതിച്ചൊരാഗന്ധർവ്വ യാമത്തിൽ നീപറന്നിറങ്ങി മണ്ണിൽ ശലഭമായി…. (ആ നീല…..) ആകെ തുടുത്തു പോയോനാണത്തിൻ മുനകൊണ്ടാ-ഇണക്കവിൾ നുണക്കുഴിതെളിഞ്ഞുയർന്നു പോയോ…

” ഇല്ലിക്കാടുകൾ പുത്ത കാലം. “

ഗഫൂർകൊടിഞ്ഞി ✍ ദൈവത്തിന് സ്തുതി. എന്റെ മൂന്നാം പുസ്തകം വൈകാതെ പുറത്തിറങ്ങുകയാണ്. ” ഇല്ലിക്കാടുകൾ പുത്ത കാലം. “സത്യത്തിൽ ഇതിന് മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്നത് “യാഹുട്ടിയുടെ മറിമായം” എന്ന നോവലായിരുന്നു. ചിലസാങ്കേതിക കാരണങ്ങളാൽ ആ പുസ്തകംരണ്ട് മാസം കഴിഞ്ഞേ ഇറക്കാൻ സാധിക്കൂ എന്ന്…