ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ജനാധിപത്യം
സ്വാതന്ത്ര്യം

രചന : ജിസ്നി ശബാബ്✍ നട്ടെല്ല് വളയില്ല,ബൂട്ടുകൊണ്ട് നടുവൊടിക്കാംചൂണ്ടുവിരൽ മടങ്ങില്ല,അടിച്ചൊടിക്കാംമുദ്രാവാക്യ വിളികൾ നിലക്കില്ല,നാവുകള്‍ പിഴുതെടുക്കാം.സ്വാതന്ത്ര്യം.. പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയും കണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലും കാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന…

സൂര്യകാന്തിപ്പൂവ്

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞകൊണ്ട്നേരിനെ വരച്ചവൻമഞ്ഞ ,മൃത്യുവെന്ന്പറഞ്ഞു തന്നവൻ പ്രണയിനിക്ക്ചെവിപ്പൂവ് സമ്മാനിച്ച്പ്രാണനോളം സ്നേഹംകാട്ടിക്കൊടുത്തവൻ ഉന്മാദത്തിൻ്റെ ഉപ്പുരസംരുചിച്ച്സൂര്യതേജസ്സായി ജ്വലിച്ച്വെയിൽ വാരി തിന്ന്നിറങ്ങളുടെ നിറമായ്മാറിയവൻ വാൻഗോഗ്,നട്ടുച്ചയായ് പിറന്നവനെനിലവിളിയെ പോറ്റി വളർത്തി –യവനെജ്ഞാനം വിശപ്പെന്ന്വിളിച്ചു പറഞ്ഞവനെ ഇന്ന് ,എൻ്റെ മുറ്റത്ത് വിരിഞ്ഞി-രിക്കുന്നുഒരു ചെവിക്കുടപ്പൂവ്

വ്യവഹാര കവിതകള്‍

രചന : പട്ടം ശ്രീദേവിനായർ ✍ ‘❤പ്രീയപ്പെട്ട വർക്ക്കവിതാ ദിന ആശംസകൾ ‘”❤ കവിതേ,ചൊല്ലു നിന്‍ …………….അനര്‍ത്ഥവ്യാപ്തിയില്‍ഉരുകുന്നുവോ മനമിന്നു ——ഉരുളിയിലെണ്ണപോലവേ?ഉഴറുന്നു,മനമിന്നു നിന്‍വ്യാജബന്ധത്തിന്‍പുതുമയിലിന്നുനീ മാറുന്നു …….വ്യവഹാര കവിതയായ് !വരുമൊരു ദിനം നിന്റെ പഴയസൌഹൃദംശ്രേഷ്ഠമായ് നിന്നെപരിഗ്രഹിച്ചീടുവാന്‍ ,അന്നു നിന്‍ പുതുമയാം ശപ്തബന്ധങ്ങളെഅകലെ നിറുത്തുക വരാതിരിക്കുവാന്‍…

🪶കാണുന്നതൊക്കെയും, കവിതയായ് മാറ്റുന്ന,കാവ്യസുരഭിയേ,.. സ്വസ്തി🪶

രചന : കൃഷ്ണമോഹൻ കെ പി ✍ കരവിരുതാലെൻ്റെ കരളിലെ സങ്കല്പംശില്പമായ്, മാറ്റിയതാരേ…കമനീയ സ്വപ്നങ്ങൾ, വർണ്ണങ്ങൾ ചാലിച്ചുചിത്രങ്ങളാക്കിയതാരേ…കവിത തുളുമ്പുന്ന കല്പനാ വൈഭവംവരികളായ് തീർത്തതുമാരേ…കരുതിയ സ്നേഹത്തിൻ കൂമ്പാരമൊക്കവേമഴയായ് ചൊരിഞ്ഞതുമാരേ…കരുണതൻ സ്പർശനദ്യുതിയാലെ, മാനസംപ്രഭവിതമാക്കിയതാരേ…കരമേലടിയ്ക്കുന്ന തിര പോലെ ചിത്തത്തെകടലായി മാറ്റിയതാരേ…കരുതലോടെന്നുമേ, വചന സൗഭാഗ്യങ്ങൾനിറവോടെ നൽകുവതാരേ…കറയറ്റ നിർവാണ…

🙏കൊല്ലാതെ കൊല്ലും നാടിത്🙏

രചന : കനകംതുളസി ✍ പുരിയുടെ ഹൃദയംശ്വാസംകിട്ടാതുഴലുന്നൂപുരിയുടെനാഥൻബ്രഹ്മപുരമെരിയുന്നൂ.പകലിരവുകളിവിടെരാസ,രാക്ഷസക്കാറ്റുകൾ വീശുന്നൂ.പുകയുടെയിരുളിൽ വലയുന്നിവിടെപകലും കരിമൂടിയൊരു കൊച്ചുകൊച്ചീദേശം.പലവിധ ദുരിതം പണ്ടേയിവിടുണ്ടാക്കിപലരും ഭരിച്ചു പടച്ചൊരു മാലിന്യക്കൂമ്പാരമുണ്ടാക്കി.പറയുമ്പോൾ പുകയുoപകയുടെപുകയതുകൊണ്ട്പലരും പത്തിമടക്കിപുരയിലൊളിപ്പൂ ഹാ..കഷ്ടം.പറയാനുണ്ടേറെക്കഥകൾപാടിപ്പറയാമീ ദുഃഖം.പണമില്ലാഞ്ഞിട്ടല്ലീ പാരകളൊക്കെ കൊച്ചിക്ക്.പലവഴിമുക്കിയൊഴുക്കി പലദേശംവാഴുന്നിവിടെ പലതരമേറും വീരന്മാർ.പലരുടെ കൈയ്യാൽ പന്താടുംപാവംജനമാം നമ്മളവർക്കോ കളിപ്പാവ..!പ്രതീക്ഷയോടെത്തും പുതുതലമുറയിവിടെപ്പുലരാൻപ്രതികരിക്കാം നമുക്കൊന്നായ്.പാതകൾ…

നിന്റെ മൗനം

രചന: സുരേഷ് പൊൻകുന്നം✍ കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്നമൗനത്തെ ഞാനെന്ത്പേര് വിളിക്കണംനാം നടന്ന് നടന്ന് തീരാഞ്ഞനാട്ടിടവഴിയിലെ ചാഞ്ഞ് ചതഞ്ഞപൂക്കളെ കണ്ടുവോമാരിവിൽ മാരിയും മാനത്ത് വന്നിട്ടുംനടനം മറന്ന മയിൽ പോലെ നീയുംഇരുളും പൊരുളും തിരിയാതെനാം നവ വ്യഥ തിന്ന് തീരുന്നുഒഴുകുന്ന മിഴിനീരിലലിയുന്നു ജീവിതംതിരയാർത്ത് ആർത്തലച്ചെത്തുമീ…

ഈയൽ

രചന : ബിജു കാഞ്ഞങ്ങാട്✍ “ഞാൻ മരിക്കുമ്പോൾഗൂഢഭാഷയിലുള്ളഒരു സന്ദേശംവിട്ടുപോകുംകഴിഞ്ഞ ജന്മത്തിലെഎൻ്റെ ഭാഷയെകണ്ടെത്തിയ നീനിശബ്ദയാവുംവരും ജന്മത്തിലെഎൻ്റെ സൂക്ഷ്മശരീരത്തെകാത്ത് കാത്ത്മൗനമായി ചിരിക്കുംഇതല്ലാതെനിനക്കെന്താണ്ചെയ്യാനാവുക?മരണ ശേഷംഅൽപസമയത്തേക്ക്പൂർവജന്മസ്മരണകൾനിലനിൽക്കുന്നത് പോലെനിന്നെ കാണുമ്പോൾ”■■■■■വാക്കനൽ

ആചരരണമോ ? അതിലൊതുങ്ങണോ ?

രചന : അനിയൻ പുലികേർഴ്‌ ✍ ആർക്കു വേണ്ടിയി ദിനംഏതു ദിനവുമിതു പോലെആചരണമല്ലിതു വേണ്ടത്ആരോഗ്യമാണിനി വേണ്ടത്ചുട്ടുപഴുത്ത കനലാകാതെസംഹാര രുദ്രയുമാകാതെസമൂഹത്തെയാകെ ഇനിസമന്വയിച്ചീടാമീ പ്രശ്നത്തെചാരത്തിനുള്ളിലെ കാണാക്കനൽക്കട്ട ആയിട്ടെന്താവെന്തു നീറുന്നതെന്തിനാശുഷ്കമാകേണ്ട ചിന്തകൾശക്തി കൈവരിച്ചീടുകദുർ നീതി കളെ മാറ്റുവാൻമെച്ചമുള്ള ജീവിതം തുണയാൽതുച്ചമല്ലാ താക്കി മാറ്റീടാംഒപ്പമുളളവർ കൂടെ വന്നാൽപുത്തൻ…

💨പുകയേറ്റു മങ്ങിയ മനസ്സിലൂടെ💨

രചന : കൃഷ്ണമോഹൻ കെ പി ✍ വേനൽ മഴയ്ക്കായി, കാത്തു നിന്നീവിധംവേദനയോടെ കരിഞ്ഞ, മൊട്ടേവേദനിയ്ക്കുന്നെൻ്റെ മാനസമാകവേവേണ്ടേ, നിനക്കൊട്ടു വെള്ളമേകാൻ… പുത്തൻപുലരിയോ, പുകയാൽ നിറയുന്നുപുഷ്പങ്ങളെല്ലാം, കരിഞ്ഞു മുന്നേപുത്തൻ പ്രതീക്ഷകൾ വറ്റിവരളുന്നുപുണ്യങ്ങൾ ഭൂവിനെ വിട്ടിടുന്നൂ മാലിന്യശാലകളാകേ നിറയുന്നുമാതാവു ഭൂമിയും തേങ്ങിടുന്നൂമാലിന്യമാകവേ കത്തിപ്പടരുന്നുമാനവ ചിന്തകളെന്ന…

ആത്മഹത്യ –
ഒന്നിനും പരിഹാരമല്ല.

രചന : ടിൻസി സുനിൽ ✍ ആത്മഹത്യ –ഒന്നിനും പരിഹാരമല്ല.ഇന്നലെ കഴിഞ്ഞത്എന്റെ മൂന്നാമത്തെ ആത്മഹത്യയാണ്കയ്യടിക്കാൻആളില്ലാത്തതിനാൽമുൻപേ ഒരുക്കിവെച്ചചോറിന് സ്വാദ് പോരെന്നു ബലികാക്കകൾ.അല്ലെങ്കിലുംജീവിതത്തിന്റെ സ്വാദ് –നുകരാതെ പോയൊരുവന്റെചോറിന് രുചിയെന്താകാൻ..ഓരോ ദിവസവും –മരിച്ചു ജീവിക്കുന്നവർഇനിയുമെത്രപേർ…ആത്മഹത്യ ഒന്നിനുംപരിഹാരമല്ല പോൽ..ജീവിക്കേണ്ടതിന്റെകാരണം നിരത്താൻകഴിയാത്തിടത്തോളംമരിക്കുന്നതിന്റെ കാരണംവെളിപ്പെടുത്തേണ്ടതെന്തിന്..ആത്മഹത്യ ചെയ്യുന്നവൻഭീരുവെന്ന് പറയുമ്പോൾസ്വയം ചിന്തിച്ചു നോക്കുനിങ്ങളെത്രയോ…