Category: ടെക്നോളജി

വിലാസലഹരി.

രചന : പ്രകാശ് പോളശ്ശേരി ✍️. വിശ്രമിച്ചീടേണംനിൻവിശാലവക്ഷസ്സിലതിൽപരo ക്ഷ: സുഖമുണ്ടോ ചൊല്ലണോ ഞാനും .വിശ്വസൗന്ദര്യംകാച്ചിക്കുറുക്കിയെടുത്തനിൻഉല്ലാസശെലത്തിൻ സുഖമെത്രയെന്നു പറയണോ.അത്രമേൽ പ്രിയങ്കരം വീർപ്പുമുട്ടിയേറെകച്ചയിൽതിങ്ങിവിങ്ങുന്നപാവങ്ങളല്ലെയവ .ലജ്ജതോന്നുന്നുവോ,കേൾക്കുമ്പോഴെ,യെന്നാൽവന്നിടാംഞാനെൻ ഇംഗിതം ചൊല്ലിടാനായി .കണ്ണെനിക്കയ്യോകൊതിക്കുന്നുപിന്നെയോ,കരതലങ്ങൾക്കെന്തോ തരിപ്പു മാതിരിയും.എല്ലാരും കാണില്ലെന്നേ! നമുക്കാപച്ചവിരിപ്പിൽപോയിരിക്കാം , മടിക്കാതെവന്നീടുക .നിസ്സാർത്ഥസ്നേഹമാധുര്യംഎന്നിലേക്കുനീയാണാദ്യം പ്രവേശിപ്പിച്ചതറിയുമോ .എന്നുമെനിക്കെന്റെ സ്പ്നങ്ങളിൽ രമിച്ചീടാൻ…

മണിയറ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️. തട്ടത്തിലൊളിപ്പിച്ചചാട്ടുളിക്കണ്ണുകളിൽസുറുമയിതെഴുതിയതാരാണ്തത്തിക്കളിക്കുന്നതത്തമ്മച്ചുണ്ടുകളിൽഗസലിന്റെ ശീലുകൾ പകർന്നതാര്വാഴക്കൂമ്പഴകുള്ളചേലൊത്ത കൈകളിൽമൈലാഞ്ചിയണിയിച്ചു തന്നതാര്പത്തരമാറ്റുള്ളപാലക്കാമാല നിൻമണിമാറിൽ ചന്തത്തിലണിഞ്ഞതാര്ഇടയ്ക്കിടെ തുടിക്കുന്നഖൽബിനകത്തൊരുമണിയറ ഒരുക്കിയതാർക്കായിരുന്നുഅത്തറും പൂശി നിൻമണിമാരനണയുമ്പോൾമൊഞ്ചത്തി നീ തട്ടം മറയ്ക്കുകില്ലേനാണത്താൽ കവിൾത്തടംതുടുക്കുകില്ലേ…….?

‘അനാസ്ഥ’

രചന : ഷാജി പേടികുളം✍️. ‘അനാസ്ഥ’ നിരന്തരംകേൾക്കുന്ന ശബ്ദം.ഉത്തരവാദിത്തങ്ങൾവെടിഞ്ഞ മനുഷ്യൻ്റെനാറുന്ന നാവിൽ നിന്നു –തിരുന്ന ചീഞ്ഞു നാറിയഅറയ്ക്കുന്ന വാക്ക്.അന്യരുടെ വായിലെഉമിനീരു കലർന്നൊരന്നംകൈവിരലാൽ തോണ്ടിതിന്നു പെരുകുന്ന നാറിയമനുഷ്യൻ്റെ നാവിൽനിന്നൊലിച്ചുവീഴുന്ന ശബ്ദം.അഭിമാനത്തിൻ്റെ കയർതുമ്പിൽ തൂങ്ങിയാടുന്നമനുഷ്യൻ്റെ ജീവനു വിലപറയുന്നവൻ്റെ നാവിൽനിന്നുതിരുന്ന പരിഹാസപദം.കുത്തൊഴുക്കിലൊലിച്ചുപോയതിൻ ബാക്കി പത്രംപോൽ കണ്ണീരിൽ…

നിലാവിളക്ക്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…

ശേഷംവരാമെങ്കിലും🌑🌑🌑

രചന : ഖുതുബ് ബത്തേരി✍️ സ്നേഹ സ്പർശനങ്ങളുടെഒരു മഴക്കാലംഞാനിപ്പോൾ ആസ്വദിക്കുന്നു,ശേഷം വരാം…ഘനീഭവിച്ചവേനലിന്റെവറുതിയെങ്കിലും, ഞാൻ ആസ്വദിക്കുന്നുഈ മഴക്കാലം. വാചാലമാകുന്ന വാക്കുകളുടെഒരു വസന്തകാലംഞാനിപ്പോൾ അനുഭവിക്കുന്നു,ശേഷം വരാം…ഊഷരത പ്രാപിച്ചമൗനങ്ങളുടെ ഘോഷയാത്ര, എങ്കിലുംഞാൻ അനുഭവിക്കുന്നുഈ വാചാലത. പ്രണയോന്മാദലഹരി എന്നിലിന്നു മതിഭ്രമംപടർത്തിയിരിക്കുന്നു.ശേഷം വരാം…വിരഹ വേദനയിൽഉള്ളകങ്ങളെപിടിച്ചുലയ്ക്കുന്നതീരാനോവുകൾ, എങ്കിലുംഈ പ്രണയമഴയിൽഞാൻ പാടെ…

‘യുദ്ധഭൂമിക’

രചന : ഷാജി പേടികുളം ✍️ അന്ന്;ആദിമ മനുഷ്യൻയുദ്ധം ചെയ്തത്വിശപ്പിനായിരുന്നുഒറ്റയാൾ യുദ്ധംകാട്ടുമൃഗങ്ങളായിരുന്നുശത്രുക്കൾപല്ലും നഖവുമായിരുന്നുആയുധങ്ങൾ.ഇന്നലെ;മനുഷ്യർ യുദ്ധം ചെയ്തത്മണ്ണിനും പെണ്ണിനും വേണ്ടിധർമ്മാധർമ്മ പോരാട്ടമായിരുന്നുദേവന്മാരസുരൻമാർതമ്മിലായിരുന്നു യുദ്ധംഅമ്പും വില്ലും വാളുംകുന്തവുമായിരുന്നുആയുധങ്ങൾഇന്ന്;ആധുനിക മനുഷ്യൻയുദ്ധം ചെയ്യുന്നത്ഭീകരതയ്ക്കെതിരെയുംആയുധക്കച്ചവടത്തിനുംപ്രകൃതി സമ്പത്തിനുംമനോവിഭ്രാന്തിയാണ്യുദ്ധത്തിനു നിദാനം.ഉഗ്രസ്ഫോടനത്തിൽഭൂമി പിളർക്കുന്നവിവിധ മിസൈലുകൾഅണ്വായുധങ്ങൾ തുടങ്ങിമാരകായുധങ്ങൾ.നാളെ;ജോലികൂലിയില്ലാതെമനുഷ്യർ വീടുകളിൽമരുന്നുകൾ മാത്രംഭക്ഷിച്ചു ജീവിക്കേഎഐ റോബോട്ടുകൾമനുഷ്യരുടെ റോൾ…

പുസ്തകം

രചന : കമാൽ കണ്ണിമറ്റം✍️ അക്ഷരത്തുള്ളികൾകൂട്ടിടും വാക്കുകൾ,അർത്ഥതലങ്ങളായ്ചേർന്നവാക്യങ്ങളാൽ,നിറയുന്നതാളുകൾബന്ധിച്ചു പുസ്തകരൂപമായ്, വയനാ രീതിയായ്,കൂട്ടായ്, കുടുംബമായ്,വളർച്ചയായ്,വിളവായ് ,വളയാത്ത ജീവിതനേർപഥ രേഖയായ് തുടിക്കുന്നു നമ്മളിൽ!നിത്യമാമാനന്ദ നിർവൃതിദായക ഗുരുത്വ സങ്കല്പമായ്!വിജ്ഞാനശേഖരണ വിതരണോപാധി!ഗീതയായ്. ബൈബിളായ് രാമായണമായ്ഖുർആനും, മൂലധനവുമങ്ങനെ യങ്ങനെ ……!ആത്മമോക്ഷത്തിൻ്റെനേർപഥയാത്രയിൽപശിയ കറ്റീടുവാൻഅഷ്ടിപാഥേയമായ് !പുസ്തകമൊരു ചരിത്രം!സംഭവ സംഭാവനാ വിവരണത്താളായ്,തത്ത്വശാസ്ത്രങ്ങളായ്ശസ്ത്ര പ്രയോഗപ്രഹേളികക്കൂടുകളുടെമർമ്മം…

ഉണരുക, ഉയരുക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ നമ്മുടെ സ്ഥാനമെന്ത്? മണ്ണിൽആറടി മണ്ണ് മാത്രംഎങ്കിലും മോഹമെന്ത്? ഉള്ളിൽനാലാളെ തോൽപ്പിക്കണം തന്നുടെ കേമമെന്ത്? ചൊല്ലാൻപൊങ്ങച്ചം മാത്രം മതിഅന്യനെ കാണുകിലോ, താഴാൻപറ്റാത്ത തൻ പ്രമാണിത്വം പതുങ്ങിപ്പതുങ്ങിയല്ലോ വീഴ്ത്താൻചതിയുടെ കുഴി കുഴിപ്പൂചിരിയിൽ കരുതിയല്ലേ കൂട്ടായികഴുത്തിൽ കുരുക്ക് മുറുക്കൂ……

മുറ്റത്തെമുല്ല

രചന : അലി ചിറ്റായിൽ ✍ മുറ്റത്തെമുല്ല മൊട്ടിട്ട പ്പൂനിലാവിൽ.പൂ വിരിഞ്ഞു ഗന്ധം പരന്നു പാരിലാകെമറന്നില്ല ഞാൻ പണ്ട് പറഞ്ഞൊരു വാക്ക്ഒരുപിടി മുല്ലപൂവ് നിനക്കായ് മാറ്റിവെച്ചു ഞാൻനിൻ വാർമുടിയിൽ ചാർത്താൻ ഒരുപിടിമുല്ലപ്പൂ..നിൻചന്തം കാണാൻമോഹമോത്തിരിയുണ്ടെ..കണ്ടു ഞാൻ നിന്നെ ഒരുദിവസം..വീടിൻ്റെ പടിഞ്ഞാറ് ഭാഗത്ത്.മുറ്റം ത്തൂത്ത്…

അപ്പോഴെല്ലാം പറഞ്ഞത് പോലെ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍️ നിൻ്റെയുളളിലാണ് ഞാനെന്ന്അറിയാത്തവളല്ല നീ.നമുക്കിടയിലെ സന്തോഷങ്ങളെപുറത്തിറക്കാതിരിക്കൂപേര് ‌തെറ്റി വിളിക്കാതിരിക്കാൻ ശ്രദ്ധിക്കൂഅടുക്കളയിൽഅലക്കുകല്ലിൽകുളിമുറിയിൽയാത്രയിൽഞാനൊപ്പമുണ്ടല്ലോഒറ്റക്കിരിക്കുമ്പോൾതുടച്ചുകളയാത്ത ചിരി കണ്ട്അദ്ദേഹം ചോദിക്കുംഏത് ലോകത്താണെന്ന്.സ്കൂൾ നടത്തങ്ങൾക്കിടയിലെമിഠായിക്കൊതിപെറ്റിക്കോട്ടിനുള്ളിലെ ചെമ്പക മണംകുപ്പിവളച്ചിരിവീണുകിട്ടിയതാണെന്ന്കളവ് പറഞ്ഞേക്കൂ.നിറഞ്ഞു സംസാരിച്ചിരിന്നൊരാൾമൗനത്തിലേക്ക് മറിഞ്ഞു വീഴുമ്പോൾപരക്കുന്ന സംശയങ്ങളെതടഞ്ഞുവെക്കണംനീ സ്നേഹം നിറച്ച പലഹാരങ്ങൾകൊതി തീരുവോളം വിളമ്പൂകുഞ്ഞുടുപ്പുകൾ മടക്കിവെക്കുമ്പോൾകൂടെ…