മൗനവേരുകൾ
രചന : ജെൻസി ജോയ്സൺ ✍️ മണ്ണിലൊരു വിത്തുപോൽ വീണതാണെങ്കിലും,മനസ്സിൽ നീ ആഴത്തിൽ വേരിറക്കി!പടർന്നു പന്തലിച്ചൊരു തണലായി നീ-എൻ പ്രാണനിൽ പടർന്നു നിന്നു!നീയറിയാതെ പോയ നിൻ സ്പർശനങ്ങളിൽ,പൂത്തുലഞ്ഞതൊക്കെയുംഎൻ കിനാവുകൾ!പറയാതെ ബാക്കിവെച്ച വാക്കുകൾക്കെല്ലാം,നിൻ്റെ മൗനത്തിൻ്റെ കയ്പായിരുന്നു!അരികിലുണ്ടായിട്ടും അകലെയാണെന്ന പോൽ,നീ തീർക്കുന്ന മൗനത്തിന് എന്തുമാത്രം…
