ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
രചന : കെ.ആർ.സുരേന്ദ്രൻ✍ പയ്യാനിക്കൽഉലഹന്നാൻ മാപ്പിളകീഴില്ലം പറമ്പിപ്പീടികക്കാരനല്ല.അങ്ങ് വടക്കേ മലബാറിലെ മാനന്തവാടിയിൽ നിന്ന്ഫാമിലി ട്രീയെകൈയ്യോടെപിഴുതോണ്ട് വന്ന്പറമ്പിപ്പീടികയിൽഒരേക്കർതരിശുഭൂമി വാങ്ങി നട്ടതാണ്.കാട്ടാനക്കൂട്ടവും,കൊടുങ്കാറ്റും ഐക്യപ്പെട്ട്കൃഷിയൊക്കെകൊള്ളയടിച്ചോണ്ട്പോയപ്പ്വീടിന്റെഅസ്ഥികൂടം മാത്രംബാക്കിയായി.ആയുസ്സിന്റെബലം കൊണ്ടാവുംആന ചവിട്ടിക്കൂട്ടിയില്ലെന്ന് മാത്രം.ബാങ്കീന്നുംബ്ളേഡുകളീന്നുംവായ്പയെടുത്ത്അഞ്ചാറേക്കറിൽ എറക്കിയ കൃഷിയാരുന്നു.വെളവെടുപ്പിന്മുന്നേതന്നെകൊടുങ്കാറ്റും, മഴയും,ആനക്കൂട്ടവും ഐക്യപ്പെട്ട്പയ്യാനിക്കൽഉലഹന്നാൻ മാപ്പിളയെപാപ്പരാക്കി.ബാങ്കുകാരും,ബ്ളേഡുകാരും പാഞ്ഞെത്തികഴുത്തറപ്പൻ പലിശയുംമൊതലുമടച്ചില്ലെങ്കിൽഅവറ്റകളുടെവിധം മാറുമെന്ന്കണ്ണുരുട്ടി.അങ്ങ്പാലാ-ഭരണങ്ങാനം ഭാഗത്ത് നിന്ന്പണ്ടെങ്ങാണ്ട്കുറ്റി പറച്ച്…
