വാഴട്ടെ മാവേലിയെന്നും.
രചന : രാജശേഖരൻ✍ ഓണം വന്നേഓണം വന്നേഇന്നോളം കാണാത്തൊരോണം വന്നേഎല്ലാർക്കുമുള്ളോരോണവും വന്നേദേശം മുഴുവനും ഓണം വന്നേദോഷമശ്ശേഷം ചൊൽവാനില്ലാത്തൊരൈ –ശ്വര്യ പൂർണ്ണമാം ഓണം വന്നേ.മാവേലി നാടുനീങ്ങിയ നാട്ടിൽപാവങ്ങൾക്കില്ലോണമിന്നോളവുംകാണം വിറ്റവർ കോടിയുടുത്തുകണ്ണീർ കുടിച്ചവർ ഓണമുണ്ടു.പരാശ്രിതകേരള ഭൂമിയിൽപാവങ്ങൾക്കോണം പേടിക്കിനാവായ്!മാവേലി പോലൊരു മുഖ്യൻ വന്നുപാവങ്ങൾക്കോണം കെങ്കേമമാക്കിവേലക്കൂലിയില്ലാത്ത വൃദ്ധർക്കുംകൂലിവേലയെടുക്കുന്നവർക്കുംകടമില്ലാത്തൊരോണം…
