കാളിയമ്മ
രാജശേഖരൻ ഗോപാലകൃഷ്ണൻ* ‘ബിന്ദു’വെങ്കിലും ശക്തിദുർഗ്ഗ നീയേസിന്ധുസംസ്കാരപിൻമുറക്കാരി നീആത്മശക്തി തൻ മൂർത്തിഭദ്ര നീയേഅണുശക്തിയൊത്ത സംഹാരരുദ്രേ.കരിവീട്ടിപോലഴകാർന്നവൾ തൻകാർക്കണ്ണിൽ കണ്ണകിയണിഞ്ഞൊരഗ്നി.വാർത്തിങ്കൾ പോലെ പൂപ്പുഞ്ചിരി ചൂടിപോർക്കുന്തമുനയാൽ നോട്ടമെയ്യുവോൾ!വിശക്കുവോർക്കന്നമായ് മാറുന്നവൾവിയർക്കുവോർക്കിളനീർക്കുളിരാകും.അന്ധവിശ്വാസ നാഗഫണത്തിന്മേ-ലാനന്ദമാടും ദളിതപാദം നീ!ഉഴവുചാൽ തന്ന ഭൂമിപുത്രി പോൽഉണർവുള്ള സ്ഥിതമാനസിയവൾ.ദളിതജീവിതയിരുളിൽ വന്നനിറവെളിച്ചം, മേഘഗർജ്ജനം നീ.ഇരുമുടിക്കെട്ടിലീശ്വരനേകിപരിദേവനമൊന്നുമാത്രമന്നു,“പരിചോടുപോറ്റണമങ്ങയ്യനേആർത്തവനാരിയഭിശപ്തയല്ല!”ക്രുദ്ധമതമൃഗമൊഴിക്കെല്ലാംചുട്ടമറുമൊഴി നീ ഭദ്രകാളി !ദളിതഗോത്രദേവികേ…