താളിപ്പ്
രചന : അൻസൽന ഐഷ ✍️ കറിക്കൂട്ടുകൾ കൂട്ടിച്ചേർത്ത്ഇളക്കിയെടുത്ത കറിയിലേക്ക്താളിപ്പുകൂടെയൊഴിച്ച്അടച്ചുവെച്ചിട്ടും ,അടുക്കളയിൽനിന്ന്ഊണുമുറിയും കടന്ന്,നടുത്തളത്തിലെത്തി,അവിടെനിന്ന് കോലായിലൂടെഒഴുകി മുറ്റത്തു നൃത്തം വെയ്ക്കുന്നമനംമയക്കുന്ന ആ സുഗന്ധംകിട്ടണമെങ്കിൽ ,കുഞ്ഞൻകടുകിനെഎണ്ണയിലിട്ട്പൊട്ടിച്ചെടുത്തതുകൊണ്ടല്ലേയെന്ന്കടുക് പറയുമ്പോൾഉള്ളി, അല്ലല്ല ഞാനുംമൊരിഞ്ഞതുകൊണ്ടാണെന്ന്അപ്പോൾ പിന്നെ ഞാനോ..എന്നെയും മൊരിച്ചില്ലേയെന്ന്കറിവേപ്പിലയും.അപ്പോഴതാ എണ്ണ..ഏയ് അല്ല. നിനക്ക് പൊട്ടാൻഞാനുണ്ടായതുകൊണ്ടല്ലേ.പക്ഷെ ഒരു കാര്യമുണ്ട്നിങ്ങളൊക്കെആവശ്യമുള്ളവരാണെങ്കിലും ,വേപ്പിലയെ…
