അങ്കുരം
രചന : കെ.ആർ.സുരേന്ദ്രൻ✍ ചില പ്രണയങ്ങളുണ്ട്.കൊടിയ ഗ്രീഷ്മത്തിൽ പൊട്ടിമുളക്കും.തളിർക്കും.മൊട്ടിട്ട് പൂക്കാലം കാഴ്ചവെക്കും.തീക്ഷ്ണ സൂര്യനിലും വാടാതെ,കൊഴിയാതെ വസന്തങ്ങൾ തീർക്കും.ചില പ്രണയങ്ങളുണ്ട്.ശിശിരത്തിലെഇലപൊഴിയും നാളുകളിലും, കൊഴിയാതെ,പൊട്ടിമുളക്കുന്ന, തളിർക്കുന്ന,പ്രണയത്തിൻ്റെ പൂക്കാലം തീർക്കും.തമ്മില്‍ത്തമ്മിൽ കൈകോർത്ത്,മഞ്ഞിൻ സൂചികളോടെതിരിട്ട്,നക്ഷത്രഖചിതമായ,ആകാശത്തിൻ ചുവട്ടിൽ,ജീവിതത്തിൻ്റെരാജവീഥികളിലൂടെ,ഇടനാഴികളിലൂടെ,ചിരിച്ചുല്ലസിച്ച്,രഹസ്യങ്ങൾ പങ്കിട്ട്,പ്രണയം പങ്കിട്ട് നടന്ന് നീങ്ങും.നക്ഷത്ര വിളക്കുകളും,കരോൾ സംഘങ്ങളും,സാൻ്റാക്ലോസുംഅവരെ ഉന്മത്തരാക്കും.ചില പ്രണയങ്ങളുണ്ട്.വസന്തർത്തുവിൽ…