മഴതോർന്ന രാവിൽ
രചന : സതിസുധാകരൻ പൊന്നുരുന്നി. ✍ മഴതോർന്നരാവിൽഉറങ്ങാതിരുന്നു ഞാൻഇരുളിന്റെ മാറിലേക്കുറ്റുനോക്കിരാപ്പാടിപാടുന്നപാട്ടു കേട്ടുവനജോസ്ത്‌ന പിന്നേയുംപൂത്തുലഞ്ഞുപാൽനിലാവൊഴുകുന്ന പാലൊളിച്ചന്ദ്രികനാണം കുണുങ്ങിയെന്നരികിലെത്തിമിന്നിത്തെളിയുന്ന താരകപ്പെൺകൊടിപൂത്താലമായിട്ടൊഴുകിയെത്തി.ചന്ദനമണവുംകൊണ്ടൊഴുകുന്നപൂoതെന്നൽവഴിയോരപ്പൂക്കളെ തൊട്ടുണർത്തിപാതിരാക്കാറ്റിന്റെ മർമ്മരം കേട്ടപ്പോൾഅറിയാതെ ഞാനും മയങ്ങിപ്പോയി.പുലരൊളിവന്നെന്നെ തൊട്ടു വിളിച്ചപ്പോൾകുയിലുകൾ പാടിനടന്നുനീളെ.താരകപ്പെൺകൊടി വാനിൽ മറഞ്ഞുപോയ്പാലൊളിച്ചന്ദ്രനെകണ്ടതില്ല.വെള്ളിമലക്കുന്നേറി കതിരോനും വരവായിസിന്ദൂരക്കുറിതൂകി വാനം നീളെ…
